Home Cinema മരിക്കാന്‍ പുതിയ പരീക്ഷണങ്ങളുമായി ഈ മ യൗ വന്നു

മരിക്കാന്‍ പുതിയ പരീക്ഷണങ്ങളുമായി ഈ മ യൗ വന്നു

0 second read
0
0
129

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി മറ്റൊരു പരീക്ഷണം നടത്തിയിരിക്കുകയാണ്. ഓരോ സിനിമയും മറ്റൊരു പരീക്ഷണമാണെന്ന പറയുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.

വെറും പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ അത്തരത്തില്‍ ചില പരീക്ഷണങ്ങള്‍ നടന്നതായി വ്യക്തമായി കാണാം. അവതരണം കൊണ്ടും വ്യത്യസ്ത കൊണ്ടും സിനിമ മികച്ച നിലവാരം തന്നെയാണ് പുലര്‍ത്തുന്നത്.
തുടക്കം മുതലെ സിനിമ ലോകത്തിന് മാതൃകയാവുന്ന ലിജോയുടെ ഏറ്റവും പുതിയ സിനിമയാണ് ഈ മ യൗ. പല സിനിമകളും അതിന്റെ പേര് കൊണ്ട് തന്നെ വ്യത്യസ്തമാകാറുണ്ട്. അത് തന്നെയാണ് ഈ മ യൗ എന്ന സിനിമയും. ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈ മ യൗ. മരണക്കുറിപ്പിന് മുകളില്‍ വെക്കുന്ന ഈ കുറിപ്പായി ഈശോ മറിയം യൗസേപ്പിന്റെ ചുരുക്കെഴുത്തായിട്ടാണ് ഈ മ യൗ സിനിമയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.
താരങ്ങളെ അണിനിരത്താതെ  പുതുമുഖങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ലിജോയുടെ മനോഭാവത്തിനാണ് കൈയടി കിട്ടി കൊണ്ടിരിക്കുന്നത്.അത്തരത്തിലൊരു സിനിമയായിട്ടാണ് ഈ മ യൗ എത്തിയിരിക്കുന്നത്. തന്റെ സിനിമകളില്‍ വ്യക്തിപരമായി തനിക്ക് അടുപ്പം തോന്നുന്ന സിനിമ ഇതാണെന്നാണ് സംവിധായകന്‍ പറയുന്നത്. ആഷേപഹാസ്യമായി നിര്‍മ്മിച്ച സിനിമയില്‍ ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരപ്പിച്ചിരിക്കുന്നത്.

ഒരു കടലോര ഗ്രാമത്തിലെ ലാറ്റിന്‍ ക്രിസ്ത്യാനി കുടുംബത്തില്‍ നടക്കുന്ന മരണമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ആഷേപഹാസ്യമായി ഒരുക്കുന്ന സിനിമയില്‍ മരണം എങ്ങനെയാണ് ഹാസ്യമാവുന്നതെന്ന് വ്യക്തമായി കാണിച്ച് തരുന്നുണ്ട്. മരണം നടന്നാല്‍ ആ വീടുകളിലെ മാത്രം കാര്യമായി മാറുന്നതും മറ്റുള്ളവര്‍ കാഴ്ചക്കാരായ നില്‍ക്കുന്നതുമാണ് സിനിമയിലൂടെ കാണിക്കുന്നത്.

Load More By malayalavanijyam
Load More In Cinema

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇന്ത്യ – സൗദി സാമ്പത്തിക സഹകരണം : അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി

റിയാദ്:- കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി.ഇന്ത്യ …