Home Cinema മലയാളിയെ ചിരിപ്പിക്കാനായി റോസാപ്പൂമായി ബിജുമേനോൻ എത്തി

മലയാളിയെ ചിരിപ്പിക്കാനായി റോസാപ്പൂമായി ബിജുമേനോൻ എത്തി

0 second read
0
309

മലയാളിയെ ചിരിപ്പിക്കാനായി റോസാപ്പൂമായി ബിജു മേനോൻ എത്തി.ബിജു മേനോന്‍, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനു ജോസഫ് വീണ്ടും സംവിധാനം ചെയ്യുന്ന സിനിമയാണ് റോസപ്പൂ.തമിഴ് നടി അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ഒരു സംവിധായകനാകാണം എന്ന അബ്രോസിന്റെ ആഗ്രഹത്തില്‍ നിന്നാണ് ഷാജഹാനും സംഘങ്ങളും എ പടം ഒരുക്കാം എന്ന തീരുമാനത്തിലെത്തുന്നത്. അതിന് വേണ്ട കഥ ഒരുക്കലും നിര്‍മാതാവിനെ തേടലും അഭിനേതാക്കളെ തേടലുമൊക്കെയായി സിനിമ പുരോഗമിക്കവെയാണ് കഥ വഴിത്തിരിവിലെത്തുന്നത്.

കൊച്ചിയിലെ മട്ടാഞ്ചേരിയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. നായക കഥാപാത്രം എന്ന രീതിയിൽ ഉയർത്തിക്കാട്ടുവാൻ പറ്റില്ലെങ്കിലും പ്രധാനവേഷത്തിലെത്തുന്നത് ഷാജഹാൻ എന്ന കഥാപാത്രത്തിലൂടെ ബിജു മേനോനാണ്.ഇദ്ദേഹത്തോടെപ്പം ഒരു കൂട്ടം യുവാക്കളും ഇതിലെ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ ഏതു വേഷവും കെട്ടുന്ന ഒരു ശരാശരി മലയാളി യുവാവിന്റെ പ്രതീകമാണ് ഷാജു എന്ന ഷാജഹാൻ. ടാറ്റയെ പോലെയോ ബിർളയെ പോലെയോ ഒരു വലിയ വ്യവസായി ആകുകയാണ് ലക്ഷ്യമെങ്കിലും അവരെപ്പോലെ കഠിനമായി പണിയെടുക്കാൻ ഷാജഹാൻ തയ്യാറല്ല. മറിച്ച് പെട്ടെന്ന് പണക്കാരനാകുകയാണ് ലക്ഷ്യം. ഷാജുവിന്റെ ഇത്തരം പ്രവർത്തികൾക്കെല്ലാം കൂട്ടായിട്ടുള്ളതാകട്ടെ ഒരു സിനിമാ സംവിധായകനാകുകയെന്ന സ്വപ്നവുമായി നടക്കുന്ന ആ ബ്രോസ്‌ എന്ന പ്രാദേശിക ടിവി ചാനൽ റിപ്പോർട്ടറായ നീരജ് മാധവന്റെ കഥാപാത്രമാണ്. ഇവർക്ക് ഉപദേശകനായി ഉള്ളതാകട്ടെ നാട്ടിലെ ഏക എംബിഎ ക്കാരനായ ബാനുവാണ്. സംവിധായകനായ ബേസിൽ ജോസഫാണ് ഈ വേഷം കെട്ടുന്നത്.

ചന്ദനത്തിരി നിർമാണം മുതൽ തമിഴ്നാട്ടിൽ നിന്ന് മുട്ട മൊത്തമായി കൊണ്ടുവരുന്നതടക്കമുള്ള വിവിധ ഏർപ്പാടുകൾ ചെയ്ത് അവസാനം ഒന്നും കരയ്ക്കടി യാതെ നില്ക്കുമ്പോഴാണ് സിനിമാ നിർമാണം അതും ഷക്കീല സിനിമാ നിർമാണത്തിലേക്ക് എത്തുന്നത്.
വെറും 11 ലക്ഷം രുപ മുടക്കി കോടികൾ വാരാമെന്ന ഈ കണ്ടുപിടുത്തവുമായി

ചിത്രീകരണം ആരംഭിച്ച് ഒടുവിൽ ഷക്കീല സിനിമയുടെ തിരക്കഥ വെട്ടിമാറ്റി അവസാനം അബ്രോസ് ഒരു വ്യത്യസ്തമായ സിനിമയാണുണ്ടാക്കുന്നത്. സെക്സ് സിനിമയിലെ നായികയെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമാക്കി മാറ്റുകയാണ്. സംവിധായകനും സെക്സ് പടങ്ങളിലെ നായികയും തമ്മിലുള്ള പ്രേമവും ഇതിനൊരു കാരണമാകുന്നുണ്ട്. അവസാനം ഈ സിനിമ ഒരു വലിയ ഹിറ്റായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. പലിശക്കാരൻ വേലായുധനായി വിജയരാഘവനും ഷാർജായിൽ നിന്ന് തിരിച്ചുവന്ന കരീമായി കരമന സുധീറിനെ യും പല വാഗ്ദാനങ്ങൾ നല്കിയാണ് ഇവർ സിനിമയുടെ നിർമാതാക്കളാക്കി മാറ്റുന്നത്. കൊച്ചിക്കാരൻ തന്നെയായ ഷെജീർ (സൗബിൻ ഷാഹീർ ) എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെ മേൽ നോട്ടത്തിൽ ചിരിയുടെ മാലപടക്ക് ത്തിനാണ്  ബിജു മേനോനും കുട്ടരും തിരികൊളുത്തുന്നത്.കന്നട നടി ശില്‍പ മഞ്ജുനാഥ് റോസാപൂ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് ശില്‍പ കൈകാര്യം ചെയ്യുന്നത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ബേസില്‍ ജോസഫ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ദിലീഷ് പോത്തന്‍ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഇവരെ കൂടാതെ സലിം കുമാര്‍, അലന്‍സിയര്‍, വിജയരാഘവന്‍, സുധീര്‍ കരമന, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ ചിത്രത്തിലെത്തുന്നു.

സുഷൈന്‍ ശ്യാമാണ് ചിത്രത്തിലെപാട്ടുകളൊരുക്കിയിരിയ്ക്കുന്നത്. ജാസി ഗിഫ്റ്റ് പാടിയ മുട്ട പാട്ട് ഉള്‍പ്പടെയുള്ള അഞ്ച് പാട്ടുകള്‍ ചിത്രത്തിലുണ്ട്.ഒര
കാര്യം അടിവരയിട്ടു തന്നെ പറയാം നമ്മുടെ സമ്മര്‍ദ്ദങ്ങളും മറ്റ് പ്രശ്‌നങ്ങളുമൊക്കെ ഇറക്കി വച്ച് സകലതും മറന്ന് ചിരിച്ച് ആസ്വദിച്ച് കാണാന്‍ പറ്റുന്ന എന്റര്‍ടൈന്‍മെന്റൊണ് റോസാപ്പൂ.

 

Load More By malayalavanijyam
Load More In Cinema

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…