Home Cinema മലയാള സിനിമയിൽ പ്രണവയുഗം ആരംഭിക്കുമോ..? ഉത്തരം ആദി പറയും

മലയാള സിനിമയിൽ പ്രണവയുഗം ആരംഭിക്കുമോ..? ഉത്തരം ആദി പറയും

0 second read
0
328

മലയാള സിനിമാ പ്രേക്ഷകരുടെ കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷമാണ് രാജാവിന്റെ മകന്റെ മലയാളികളുടെ പ്രിയപ്പെട്ട അപ്പുവിന്റെ സിനിമ റിലീസ് ആവുന്നത്. എന്തായാലും കാത്തിരുന്ന പ്രേക്ഷകരെ ഒട്ടും തന്നെ നിരാശരാക്കൂന്നില്ല താരപുത്രന്‍ പ്രണവ് മോഹന്‍ലാൽ.

അച്ഛന്റെ ചിറകിലേറി വന്നതെന്ന് പഴി കേള്‍ക്കുമ്പോഴും, തന്റെ അദ്ധ്വാനം സിനിമയില്‍ കാണിക്കാന്‍ പ്രണവിന് കഴിഞ്ഞുു എന്നു തന്നെ പറയാം. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആദി ജനുവരി 26 നായിരുന്നു റിലീസ് ചെയ്തിരുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ അസാധ്യ മെയ്‌വഴക്കവുമായി പ്രകടനം നടത്തി പ്രണവ് കിടിലന്‍ അഭിനയം കാഴ്ച വെച്ചെന്നാണ് പ്രേക്ഷക പ്രതികരണം. മാത്രമല്ല സാധാരണക്കാര്‍ക്കും സ്വീകാര്യമായ സിനിമയാണെന്നും ആദി തെളിയിച്ചിരിക്കുകയാണ്. സംഗീത സംവിധായകനാകണമെന്ന മോഹവുമായി നടക്കുന്നയാളാണ്‌ പ്രണവിന്റെ ആദി എന്ന യുവാവ്. കൊച്ചിയില്‍ നിന്നും തുടങ്ങി ബാംഗ്ലൂരില്‍ അവസാനിക്കുന്ന ആദി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് അപ്രത്യക്ഷിതമായി വരുന്ന സംഭവങ്ങളോടെയാണ് കഥ പുരോഗമിക്കുന്നത്.

സിനിമയില്‍ സംഗീത സംവിധായകനാകുക എന്നതാണ് ആദിയുടെ സ്വപ്നം. ആ സ്വപ്‌നത്തിനു കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളും അമ്മയും. എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാന്‍ മകനെ നിരന്തരം നിര്‍ബന്ധിക്കുന്ന, എന്നാല്‍ ജീവനു തുല്യം മകനെ സ്‌നേഹിക്കുന്ന ഒടുവില്‍ അവന്‍റെ ആഗ്രഹം നടക്കട്ടെ എന്നു തലയാട്ടുന്ന അച്ഛനും. ഒരു മധ്യവര്‍ഗ കുടുംബത്തില്‍ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ പായുന്ന ആദി ബാംഗ്ലൂരില്‍ എത്തിച്ചേരുന്നതോടെയാണ് കഥ മാറുന്നത്.

മോഹൻലാലിന്റെ ആദ്യ ചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ എവർഗ്രീൻ മെലഡി ഗിറ്റാറുമായി പാടുന്ന നിലയിൽ ആണ് പടത്തിന്റെ തുടക്കം.അപ്പർ മിഡിൽക്ലാസ് ദമ്പതികൾ ആയ സിദ്ദിഖിന്റെയും ലെനയുടെയും മകനായ ആദിത്യ മോഹൻ വർമ്മയായിട്ടാണ് പ്രണവിന്റെ അരങ്ങേറ്റം.ആദിയുടെ അച്ഛൻ മോഹൻ വർമ്മ എന്ന സിദ്ദിഖ് കോൺഫിഡന്റ് ഗ്രൂപ്പിലെ  ജി എം ആണ്. അമ്മ റോസിക്കുട്ടി എന്ന ലെന ഘർവാപ്പസി കേസ് ആണ് .സിനിമയിൽ മ്യൂസിക് ഡയറക്ടർ ആവുകയെന്ന ഉൽക്കടമായ ആഗ്രഹമുള്ള ആദിയ്ക്ക് അച്ഛൻ രണ്ടുകൊല്ലമാണ് അതിലേക്കായി അലോട്ട് ചെയ്തിരിക്കുന്ന സമയം. അതിനുള്ളിൽ സിനിമക്കുള്ളിൽ കേറാൻ കഴിഞ്ഞില്ലെങ്കിൽ മര്യാദയ്ക്ക് വന്ന് പണിയെടുത്ത് ജീവിച്ചോണം.
ചാൻസ് തേടിയും ഹോട്ടലിൽ പാട്ടുപാടിയും നാളുകഴിക്കുന്ന ആദി ഇടയ്ക്ക്  ബീച്ചിൽ പോയിമലയാള സിനിമകളിൽ ഒട്ടും പരിചിതമല്ലാത്ത പാർക്കൗർ (parkour) നടത്തുന്നതായും കാണിക്കുന്നുണ്ട്. ഇതിനിയിൽ സുന്ദര നായ ആദിയെ അയൽപക്കത്തെ സുന്ദരി വളക്കാൻ ഇടക്കിടെ വരുന്നുണ്ടെങ്കിലും  വളയാൻ പോയിട്ട് നോക്കാൻ പോലും അവൻ തയ്യാറാവുന്നില്ല.അങ്ങനെ സന്തുഷ്ടമായി പോകുന്നതിനിടെ അവർ ഭക്ഷണം കഴിക്കാൻ പോകുന്ന ഹോട്ടലിൽ സാക്ഷാൽ ലാലേട്ടൻ ആന്റണി പെരുമ്പാവൂർ സമേതനായി അവതരിക്കുന്നുണ്ട്. ഇത് മോഹൻലാൽ ആരാാധകരുടെ ആവേശം കൂട്ടുന്നു.സിനിമാ ഭ്രാന്തനായ മകനെ
കോൺഫിഡൻസ് ഗ്രൂപ്പ് എം ഡി റോയിയുടെ അടുത്ത് വിട്ട് ഒന്ന് ബ്രെയിൻ വാഷ് നടത്തിച്ച് ഉത്തരവാദിത്തബോധത്തമുള്ളവനാക്കുക എന്ന ലക്ഷ്യം വച്ച് മോഹൻ വർമ്മ ബാഗ്ലൂരിലേക്ക് വിടുന്നു. അതിലൂടെ സിനിമാക്കാർ വരുന്ന ഫോക്സ് ക്ലബ്ബിൽ പാടി ചാൻസ് നേടിയെടുക്കുക എന്ന ഐഡിയ ആദി കാണുന്നതോടെ പടത്തിലെ വഴിത്തിരിവ് ആരംഭിക്കുന്നു.

ബാംഗളൂരുവില്‍ എത്തുന്ന ആദിത്യ മോഹനെന്ന ആദി (പ്രണവ് മോഹന്‍ലാല്‍) ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നു. കൊല ചെയ്യപ്പെടുന്നത് അവിടുത്തെ വമ്പന്‍ ബിസിനസുകാരന്റെ മകനും. കൊല ചെയ്തത് ആദിയാണെന്ന് കരുതുന്ന കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ ആദിയ്ക്ക് നേരെ തിരിയുന്നു. ആള്‍ബലവും സ്വാധീനവുമുള്ള ഇവരില്‍ നിന്ന് രക്ഷപ്പെടാനായി ആദി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.തുടർന്നങ്ങോട്ട് പടം തീരുംവരെ ഉടനീളം പെടലിയിലായ കൊലപാതകക്കുറ്റത്തിൽ നിന്നും കൊല്ലപ്പെട്ടവന്റെ പ്രതികാരദാഹിയായ പിതാവിൽ നിന്നും രക്ഷനേടാനുള്ള അയാളുടെ നെട്ടോട്ടവും ഒളിവുജീവിതവും ആണ്. ഓട്ടത്തിനിടയിൽ ആദിയ്ക്കും പ്രണവിനും വൃത്തിയായി അറിയാവുന്ന പാർക്കൗർ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് പടത്തിന്റെ ഏക ത്രില്ലിംഗ് വശം. അതിനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സ്റ്റണ്ട് മാസ്റ്റർമാരുടെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നു.

 /മോഹന്‍ലാലിന്റെ സിനിമയ്ക്ക് കിട്ടുന്നതിനെക്കാളും മികച്ച വരവേല്‍പ്പാണ് പ്രണവിന്റെ സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. 300 തിയറ്ററുകളിലായി 1500 പ്രദര്‍ശനമാണ് ആദിയ്ക്ക് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ മാത്രമം 200 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പം ഫാന്‍സ് ഷോയും സിനിമയ്ക്ക് സംഘടിപ്പിച്ചിരിക്കുകയാണ്.
സിനിമയുടെ തുടക്കത്തില്‍ തന്നെ പ്രണവിന്റെ ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റാതിരിക്കാന്‍ ജിത്തു ജോസഫ് പ്രയത്‌നിച്ചിട്ടുണ്ട്. പ്രണവിനും സ്റ്റൈയിലുണ്ട്… തന്റെ സ്ഥിരം ശൈലിയില്‍ സിദ്ധിഖ് മികച്ച അഭിനയം കാഴ്ച്ച വച്ചപ്പോ, സെന്റി സീനുകളില്‍ ലെന നന്നായി മുഷിപ്പിച്ചു. ചില സീനുകളില്‍ പ്രണവിന്റെ ചില ഭാവങ്ങളും അച്ചടക്കത്തോടെയുള്ള അവതരണവും മോഹന്‍ലാലിനെ ഓര്‍മ്മിപ്പിച്ചോ എന്ന് തോന്നി. എന്നിരുന്നാലും പ്രണവിന് തന്റേതായ ഒരു സ്‌റ്റൈല്‍ ഉണ്ടാക്കി എടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു പുതുമുഖ താരത്തിന് വേരുറപ്പിക്കാനുള്ള ഒരു ഇന്‍ട്രോഡക്ഷന്‍ മൂവി ആണ് ആദി എന്നതില്‍ തര്‍ക്കമില്ല. ജിത്തു ജോസഫ് ട്വിസ്റ്റുകള്‍ മാത്രം പ്രതീക്ഷിച്ചു സിനിമ കാണാന്‍ ഇരിക്കുന്നവര്‍ നിരാശരാകേണ്ടി വരും. ക്ലൈമാക്‌സിലെ ചില ആക്ഷന്‍ രംഗങ്ങള്‍ ഒഴിച്ചാല്‍ ഒരു സാധാരണ സിനിമയുടെ ചേരുവകളാണ് ആദിയില്‍ ഉടനീളം കാണാന്‍ കഴിയുക. ആദിയുടെ ചിറകിലേറി പറക്കാം.. ഒരു കാര്യം തീര്‍ച്ചയാണ്, ഞാന്‍ അഭിനയിക്കുന്നില്ല എന്ന് പ്രണവ് അങ്ങ് തീരുമാനിച്ചാലും, പ്രണവിനെ വച്ച് സിനിമ എടുക്കാന്‍ മുന്‍ നിര സംവിധായകര്‍ മത്സരിക്കും എന്നതില്‍ സംശയം ഇല്ല. അതു കൊണ്ട് തന്നെ മലയാ സിനിയിൽ ഇനി പിറക്കാനിക്കുന്നത് ഒരു പ്രണവ് യുഗമായിരിക്കും.

പുലിമുരുകനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജഗപതി ബാബു ആദിയിലും അതേപ്രകടനം തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. ബാംഗ്ലൂരിലെ സുഹൃത്തായ ശരത്തായി വേഷമിടുന്ന ഷറഫുദ്ദീനും മടുപ്പിക്കാതെ അഭിനയിച്ചിരിക്കുന്നു. കുടുംബ ബന്ധങ്ങളും കുറ്റകൃത്യവും ഇഴചേര്‍ത്തുകൊണ്ടുള്ള ജീത്തു ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ആദിയും. പക്ഷെ തിരക്കഥയിലെ അച്ചടക്കമില്ലായ്മ പലയിടത്തും മുഴച്ചു നിൽക്കുന്നു. പുതുമയുള്ളതൊന്നും പ്രതീക്ഷിച്ച് ആദിക്ക് ടിക്കറ്റ് എടുക്കരുത്. എന്നാൽ, മുഷിപ്പിക്കില്ല; അതുറപ്പാണ്.

Load More By malayalavanijyam
Load More In Cinema

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…