Home News മാധവൻ .ബി.നായർ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്

മാധവൻ .ബി.നായർ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്

0 second read
0
79

ന്യൂയോർക്ക്:മാധവൻ.ബി.നായരെഫൊക്കാനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു.എതിര്‍ സ്ഥാനാര്‍ത്ഥിയായ ലീലാമാരേട്ടിനേക്കാള്‍ 10 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ അദ്ദേഹം വിജയിച്ചത്, ന്യുജേഴ്സിയിലെ നാമം എന്ന ഓര്‍ ഗനൈസേഷന്റെ പ്രതിനിധിയായാണ്‌ മാധവന്‍ നായര്‍ മല്‍സരിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന് തെരെഞ്ഞെടുപ്പില്‍ അദ്ദേഹം അവസാന നിമിഷം പിന്‍വാങ്ങിയിരുന്നു.273 പേര്‍ വോട്ട് ചെയതതില്‍ മാധവന്‍ നായര്‍ക്ക് 140 വോട്ടുകള്‍ ലഭിച്ചു. ലീല മാരേട്ടിന്‌ 130 വോട്ട്. 3 വോട്ടുകള്‍ അസാധുവായി.
ഈ വിജയം ഫൊക്കാനയുടെ എല്ലാ സ്നേഹം നിറഞ്ഞ പ്രവർത്തകർക്കും സമ്മാനിക്കുന്നു. ഒരു കുടുംബം പോലെ തന്നെ ഇത് മുന്നോട്ടു പോകും. സംഘടനയുടെ ശക്തി അതിന്റെ ഐയ്ക്യത്തിൽ ആണ് . ഇനിയുള്ള നാളുകൾ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം . എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. എന്ന് മാധവൻ.ബി.നായർ പറഞ്ഞു.ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറായി ശ്രീകുമാർ ഉണ്ണിത്താൻ തെരഞ്ഞെടുക്കപ്പെട്ടു . എതിർ സ്ഥാനാർത്ഥി ജോസഫ് കുരിയപുറത്തെ 72 വോട്ടുകൾക്കാണ് ശ്രീകുമാർ ഉണ്ണിത്താൻ പരാജയപ്പെടുത്തിയത്.

എബ്രഹാം കളത്തില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. മൂന്ന് വോട്ടുകള്‍ക്ക് മാധവന്‍ നായര്‍ പാനലിലെ സണ്ണി മറ്റമനയെയാണ്‌ പരാജയപെടുത്തിയത്

Load More By malayalavanijyam
Load More In News

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…