Home News മോട്ടോർ വാഹന പണിമുടക്കിൽ കേരളത്തിലെ ചരക്ക് വാഹനങ്ങൾ പങ്കെടുക്കില്ല

മോട്ടോർ വാഹന പണിമുടക്കിൽ കേരളത്തിലെ ചരക്ക് വാഹനങ്ങൾ പങ്കെടുക്കില്ല

0 second read
0
0
126

തിരു: ഇന്നും നാളെയുമായി നടക്കുന്ന മോട്ടോർ വാഹന പണിമുടക്കിൽ കേരളത്തിലെ ചരക്ക് വാഹനങ്ങൾ പങ്കെടുക്കില്ല. : ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ ആഹ്വാനം ചെയ്തിട്ടുളള മോട്ടോര്‍ വാഹന പണിമുടക്കില്‍ കേരളത്തിലെ ചരക്ക് വാഹനങ്ങള്‍ പങ്കെടുക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ കേരളയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
സംയുക്ത തൊഴിലാളി സംഘടനകളും മോട്ടോര്‍ വാഹന ഉടമകളും ഒന്നിച്ച്‌ അണിനിരന്നുകൊണ്ട് രാജ്യവ്യാപകപ്രക്ഷോഭം ആരംഭിക്കുന്ന വേളയാണിത്. ഇപ്പോഴുള്ള ഒറ്റപ്പെട്ട രീതിയിലുളള വാഹന പണിമുടക്കിന് എഐഎംടിസി ധൃതി പിടിച്ച്‌ ആഹ്വാനം ചെയ്തത് അനവസരത്തിലാണെന്ന് യോഗം വിലയിരുത്തി.
മോട്ടോര്‍ വാഹന പണിമുടക്ക് ആഹ്വാനത്തിന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷനെപ്പോലെ സംസ്ഥാനത്തെ തൊഴിലാളി സംഘടനകളും പിന്തുണ നല്‍കാത്ത സാഹചര്യത്തില്‍ ഗുഡ്ഷെഡ്, എഫ് സി ഐ, വ്യവസായ മേഖലകള്‍ തുടങ്ങി സംസ്ഥാനത്തെ മുഴുവന്‍ ചരക്ക് ഗതാഗത മേഖലയും സാധാരണപോലെ പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.

Load More By malayalavanijyam
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇന്ത്യ – സൗദി സാമ്പത്തിക സഹകരണം : അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി

റിയാദ്:- കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി.ഇന്ത്യ …