Home News യുഎഇയിൽ പുതുക്കി നിശ്ചയിച്ച തൊഴിൽ പെർമിറ്റ്​ ഫീസ്​ ഇന്നു മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ പുതുക്കി നിശ്ചയിച്ച തൊഴിൽ പെർമിറ്റ്​ ഫീസ്​ ഇന്നു മുതൽ പ്രാബല്യത്തിൽ

0 second read
0
0
68

ദുബായ്: യുഎഇയിൽ പുതുക്കി നിശ്ചയിച്ച തൊഴിൽ പെർമിറ്റ്​ ഫീസ്​ ഇന്നു മുതൽ പ്രാബല്യത്തിൽ.കമ്പനികളുടെ തരംതിരിവിന്​ അനുസൃതമായി യു.എ.ഇയിൽ പുതുക്കി നിശ്ചയിച്ച തൊഴിൽ പെർമിറ്റ്​ ഫീസാണ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത്. യു.എ.ഇ പൗരന്മാരെയോ മറ്റു ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയോ നിയമിക്കുന്ന കമ്പനികൾ തൊഴിൽ പെർമിറ്റ്​ ഫീസ്​ അടക്കേണ്ടതില്ല. മത്സ്യബന്ധന ബോട്ട്​ കമ്പനികളെയും ഫീസിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്.

വിദഗ്ധ തൊഴിലാളികളുടെ അനുപാതം, തൊഴിലാളികളുടെ സാംസ്കാരിക വൈവിധ്യം എന്നിവ അടിസ്ഥാനമാക്കി കമ്പനികളെ മൂന്ന്​ വിഭാഗങ്ങളായാണ്​ തിരിച്ചിരിക്കുന്നത്​. പുതിയ സംവിധാനമനുസരിച്ച്​ കമ്പനിയുടെ വിഭാഗം, തൊഴിലാളികളുടെ വൈദഗ്​ധ്യം എന്നിവക്ക്​ പുറമെ തൊഴിലാളികൾ യു.ഇയിലുള്ളവരോ പുറത്തുള്ളവരോ എന്നതു കൂടി പരിഗണിച്ചാണ്​ തൊഴിൽ പെർമിറ്റ്​ ഫീസ്​ നിശ്ചയിച്ചിരിക്കുന്നത്​. മൂന്ന്​ വിഭാഗങ്ങളായാണ്​ കമ്പനികളെ തരംതിരിച്ചിരിക്കുന്നത്​.

രാജ്യത്തിന്​ പുറത്തുനിന്ന്​ ഒരു ജീവനക്കാരനെ നിയമിക്കുന്നതിന്​ മൂന്ന്​ വിഭാഗത്തിലുള്ള കമ്പനികളും 200 ദിർഹമാണ്​ തൊഴിൽ പെർമിറ്റ്​ ഫീസ്​ നൽകേണ്ടത്​. എന്നാൽ, നിയമന കാലയളവ്​ രണ്ട്​ വർഷത്തേക്കാകുമ്പോൾ വ്യത്യസ്ത വിഭാഗങ്ങളുടെ ഫീസിൽ മാറ്റമുണ്ട്​.

കൗമാരക്കാരുടെ ഒരു വർഷത്തെ പാർട്ട്​ ടൈം തൊഴിൽ പെർമിറ്റുകളുടെ അപേക്ഷക്ക്​ 100 ദിർഹവും തൊഴിൽ പെർമിറ്റ്​ അനുവദിക്കുന്നതിന്​ 500 ദിർഹവുമാണ്​ മൂന്ന്​ വിഭാഗത്തിലെയും കമ്പനികൾ നൽകേണ്ടത്​. താൽക്കാലിക തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട ഓരോ സേവനങ്ങൾക്കും 100 ദിർഹം വീതമാണ്​ മൂന്ന്​ വിഭാഗം കമ്പനികളും നൽകേണ്ടത്​. മൂന്ന്​ വിഭാഗം കമ്പനികൾക്കും കമ്പനി രജിസ്​റ്റർ തുറക്കുന്നതിനുള്ള ഫീസ്​ 2000 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്​.

Load More By malayalavanijyam
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇന്ത്യ – സൗദി സാമ്പത്തിക സഹകരണം : അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി

റിയാദ്:- കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി സൗദി സൽമാൻ രാജാവുമായി കൂടികാഴ്ച നടത്തി.ഇന്ത്യ …