Home News യു എ ഇയിൽ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം : മഴയ്ക്ക് പിന്നില്‍ ക്ലൗഡ് സീഡിങ്

യു എ ഇയിൽ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം : മഴയ്ക്ക് പിന്നില്‍ ക്ലൗഡ് സീഡിങ്

0 second read
0
243

ദുബായ്:യു എ ഇയിൽ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. രണ്ടുദിവസമായി യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, അബുദാബി എന്നീ എമിറേറ്റുകളില്‍ പരക്കെ മഴ പെയ്തു. ദുബായിലെ ജുമേരയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത് -39.6 മില്ലിമീറ്റര്‍. റാസല്‍ഖൈമയില്‍ 20.7 മില്ലിമീറ്ററും അബുദാബി കോര്‍ണിഷില്‍ 7.4 മില്ലിമീറ്ററും മഴ ലഭിച്ചു. ബുധനാഴ്ചയും തീരപ്രദേശങ്ങളില്‍ മഴ ലഭിക്കും. തണുത്ത കാറ്റും വീശുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുന്നതിനാല്‍ മൂടല്‍മഞ്ഞിനും സാധ്യത ഉണ്ട്. വ്യാഴാഴ്ച വരെ കടല്‍പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാൽ തിങ്കളാഴ്ച മുതല്‍ രാജ്യത്ത് പെയ്ത മഴയ്ക്ക് പിന്നില്‍ ക്ലൗഡ് സീഡിങിന് പ്രധാന പങ്കുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം പറയുന്നു. ആറ് ക്ലൗഡ് സീഡിങ് ദൗത്യങ്ങളാണ് നടത്തിയത്. ഇതില്‍ പകുതി വടക്കന്‍ എമിറേറ്റുകളായ ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലും ബാക്കി അബുദാബിയിലും തീരപ്രദേശത്തുമായാണ് നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതല്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചു. താപനിലയും ഗണ്യമായി കുറഞ്ഞു. യു.എ.ഇ. യിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബല്‍ ജെയ്‌സില്‍ 3.8 ഡിഗ്രിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില. ബുധനാഴ്ച വൈകീട്ട് വരെ രാജ്യത്ത് വ്യാപകമായി മഴ ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചു. മേഘമുണ്ടാവുന്ന സമയം സാങ്കേതികവിദ്യയിലൂടെ മനസ്സിലാക്കിയാണ് ക്ലൗഡ് സീഡിങ് നടപ്പാക്കുന്നത്. മേഘപാളികള്‍ക്കുള്ളില്‍ പ്രവേശിക്കുന്ന പ്രത്യേകം സജ്ജമാക്കിയ വിമാനത്തില്‍നിന്ന് ഉപ്പ് പരലുകള്‍ വിതറുകയാണ് ചെയ്യും. ഇതേ ത്തുടര്‍ന്ന് മേഘപാളികളില്‍ ഈര്‍പ്പം വരികയും പിന്നീടത് മഴയായി പെയ്യുകയുമാണ് ചെയ്യുക. അപകടകരമായ രാസപദാര്‍ഥങ്ങളൊന്നും ഇതില്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ ക്ലൗഡ് സീഡിങ് വഴി ലഭിക്കുന്ന മഴയുടെ തോത് കൃത്യമായി മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചു.

Load More By malayalavanijyam
Load More In News

Check Also

ആത്മബന്ധത്തിന്റെ ഊഷ്‍മളതയുമായി അഞ്ജലിമേനോന്റെ “കൂടെ “

നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയനസിം തിരിച്ചെത്തുന്ന സിനിമ, പൃഥ്വിരാജിന്റെ നൂറാമത്തെ സിനിമ അങ…