Home News യു.എ.ഇ. യിലെ താമസക്കാർക്ക് ലൂവ്ര് അബുദാബി സന്ദർശിക്കാൻ പ്രത്യേക ആനുകൂല്യം

യു.എ.ഇ. യിലെ താമസക്കാർക്ക് ലൂവ്ര് അബുദാബി സന്ദർശിക്കാൻ പ്രത്യേക ആനുകൂല്യം

0 second read
0
15

അബുദാബി: യു.എ.ഇ. യിലെ താമസക്കാർക്ക് ലൂവ്ര് അബുദാബി സന്ദർശിക്കാൻ പ്രത്യേക ആനുകൂല്യം. ഒരു ഫുൾടിക്കറ്റ് എടുക്കുമ്പോൾ മറ്റൊരുടിക്കറ്റ് സൗജന്യമായി ലഭിക്കും. സെപ്റ്റംബർ 30 വരെയാണ് ഈ ആനുകൂല്യം. കൂടുതൽ ആളുകൾക്ക് ലൂവ്ര് അബുദാബി സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

യു.എ.ഇ.യിൽ താമസിക്കുന്നവർ എമിറേറ്റ്‌സ് ഐഡന്റിറ്റി കാർഡ് കാണിച്ചുകൊടുത്താൽ രണ്ടാമത്തെ ടിക്കറ്റ് സൗജന്യമായി ലഭിക്കും. വാറ്റ് ഉൾപ്പെടെ 63 ദിർഹം ആണ് ഒന്നിന്റെ വില. 2017 നവംബർ എട്ടിനാണ് അബുദാബി ലൂവ്ര് മ്യൂസിയം തുറന്നത്. സാദിയാത് ഐലൻഡിലെ കൾച്ചറൽ ഡിസ്ട്രിക്ടിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.

Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…