Home Cover ടtory യൂറോപ്പിലെ വിയന്നയില്‍ വിജയപതാക ഉയത്തി പ്രിന്‍സ് പള്ളിക്കുന്നേല്‍ ലോകമലയാളികള്‍ക്ക് അഭിമാനമാകുന്നു

യൂറോപ്പിലെ വിയന്നയില്‍ വിജയപതാക ഉയത്തി പ്രിന്‍സ് പള്ളിക്കുന്നേല്‍ ലോകമലയാളികള്‍ക്ക് അഭിമാനമാകുന്നു

9 min read
0
883

മലയാളികള്‍ മറുനാടന്‍ സംസ്‌കാരങ്ങള്‍ എളുപ്പം സ്വീകരിക്കുന്നവരാണ്. എന്നാല്‍ മലയാളിയുടെ സംസ്‌കാരത്തെ മറുനാട്ടില്‍ വളര്‍ത്തിക്കൊണ്ടുവന്ന് വിദേശികളെ അതില്‍ ആകൃഷ്ടരാക്കി ലോകമലയാളിക്ക് മുഴുവന്‍ അഭിമാനവും,മാതൃകയുമാവുകയാണ് ഒരു മലപ്പുറംസ്വദേശി.
അതെ..ആര്‍ഷഭാരതിയ സംസ്‌കാരത്തെ മുറുകെ പിടിച്ച് രാജ്യത്തിന്റെ യശസ്സ് ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ് ശ്രീ.പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്നമലയാളി.

ദൈവത്തിന്റെ സ്വന്തം നാടിന്റെ പേരും പെരുമയും ഭൂപടങ്ങളില്‍ നിന്ന് ലോക വിപണിയില്‍ എത്തിച്ച സംരംഭകന്‍…
ആഗോള മലയാളികളെ ഒരു കുടക്കീഴില്‍ അണിചേര്‍ക്കാന്‍ അഹോരാത്രം അദ്ധ്വാനിക്കുന്ന മികച്ച സംഘാടകന്‍…
ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ദേശ, ഭാഷ വ്യത്യാസമില്ലാതെ നിര്‍ദ്ദനരെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍.. എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ആഗോള മലയാളികള്‍ക്കിടയില്‍ ഇദ്ദേഹത്തിനുണ്ട്.

മലപ്പുറത്തെ ഒരു മലയോര ഗ്രാമത്തില്‍ നിന്നും മഞ്ഞുമലകളുടെ നാടായ ഓസ്ട്രിയായിലെ വിയന്നയില്‍ എത്തിച്ചേര്‍ന്ന് കഠിനാദ്ധ്വാനത്തിലുടെ നേടിയ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം സമുഹത്തില്‍ അവശത അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി ചിലവഴിക്കുന്ന പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്ന പ്രവാസി സംരംഭകന്റെ ജീവിത വീക്ഷണങ്ങളും സേവന പ്രവര്‍ത്തനങ്ങളും മലയാളികള്‍ക്ക് മാത്രമല്ല മറുനാട്ടുകാര്‍ക്കുപോലും അനുകരിക്കാവുന്ന ഒന്നാണ്. സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങളിലൂടെ ലോകഭൂപടത്തില്‍ കയ്യൊപ്പ് ചാര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രിന്‍സ് പള്ളിക്കുന്നേലിന്റെ ജീവിതയാത്രയിലേക്ക് ..

മലപ്പുറം.
ബ്രീട്ടീഷ് ഭരണകാലത്ത് മാപ്പിളലഹളയിലൂടെയും,ഖിലാഫത്ത്‌സമരത്തിലൂടെയും ഇന്ത്യന്‍ സ്വാതന്ത്രസമരചരിത്രത്തിലും, കാല്‍പന്ത് കളിയുടെ വീറും വാശിയും കൊണ്ടും മതസൗഹാര്‍ദത്തിന്റെ മഹനീയ മാതൃക കൊണ്ടും കേരള ചരിത്രത്തില്‍ ഇടം നേടിയ നാട്. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയിലെ ഒരു കൊച്ച് മലയോര ഗ്രാമമാണ് കരുവാരകുണ്ട്. മണ്ണ് പൊന്നാക്കുന്ന കര്‍ഷകന്റെയും, മാനുഷിക മൂല്യങ്ങള്‍ക്ക് മറ്റെന്തിനെക്കാളും മഹത്വം കല്‍പ്പിക്കുന്ന മനുഷ്യരുടെയും നാട് .ഇവിടെ പള്ളിക്കുന്നേല്‍ വീട്ടില്‍ കര്‍ഷകനായിരുന്ന ജോര്‍ജ്ജിന്റെയും മേരിയുടെയും മൂത്തപുത്രനാണ് പ്രിന്‍സ് പള്ളിക്കുന്നേല്‍.


മതബോധത്തില്‍ അധിഷ്ഠിതമായ സ്‌നേഹശാസനകളുടെ കുടുംബാന്തരീക്ഷത്തില്‍ സഹോദരങ്ങളോടൊത്ത് നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നാണ് പ്രിന്‍സ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് .തുടര്‍ന്ന് മഞ്ചേരി എന്‍.എന്‍.എസ്.കോളേജില്‍ നിന്ന് കോമേഴ്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിചാര്‍ട്ടേഡ് അക്കൗണ്ടന്‍സിക്ക് പഠിക്കുന്ന കാലത്ത് ബാലുശ്ശേരി വിഎച്ച്എസ് ഇ യില്‍ കൊമേഴ്‌സ് ലക്ച്ചററായി ജോലി ലഭിച്ചു.അക്കാലത്ത് ശരാശരി ഒരു മലയാളിക്ക് സാമ്പത്തിക സുരക്ഷയും സമുഹത്തില്‍ ബഹുമാനം കിട്ടുന്ന ജോലിയുമായിരുന്നു അതെങ്കിലും പ്രിന്‍സ് അതില്‍ സംതൃപ്തനായിരുന്നില്ല. അതിന്റെ പ്രധാനകാരണം കുട്ടിക്കാലം മുതല്‍ക്കെ തന്റെ ജീവിതം കൊണ്ട് സഹജീവികള്‍ക്കുകൂടി പ്രയോജനം ലഭിക്കണം എന്ന ആഗ്രഹക്കാരനായിരുന്നു ഇദ്ദേഹം. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കാലം തുടങ്ങി പ്രിന്‍സ് അതിനായിട്ടുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിരുന്നു. ഒടുവില്‍ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന വിശുദ്ധഗ്രന്ഥമായ ബൈബിള്‍ വചനത്തെ അന്വര്‍ത്ഥമാക്കികൊണ്ട് പ്രിന്‍സ് പള്ളിക്കുന്നേലിന്റെ മുന്നില്‍ മാലാഖമാര്‍ വഴിവിളക്കുമായെത്തി.

മലയോരത്തു നിന്നു മഞ്ഞണിഞ്ഞതാഴ്വരയിലേക്ക്.

1990- ല്‍ സ്റ്റുഡന്‍സ് വിസയില്‍ ഓസ്ട്രിയയില്‍ എത്തിചേര്‍ന്ന പ്രിന്‍സ് പള്ളിക്കുന്നേല്‍ അവിടെ വിയന്നാ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു.ഒപ്പം പാര്‍ട്ട്‌ടൈമായി ഒരു മിഷനറി ഹൗസില്‍ ജോലിയിലും പ്രവേശിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം പഠനത്തോടെപ്പം പാര്‍ട്ട്ണര്‍ഷിപ്പില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ചനങ്ങളും പേപ്പറുകളും മറ്റും വില്‍ക്കുന്ന ഒരു ഷോപ്പ് ആരംഭിച്ചു. ഇതിനിടയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രിന്‍സ് പള്ളിക്കുന്നേല്‍ ഒരു ഓസ്ട്രിയന്‍ ഇന്‍ഷ്യുറന്‍സ് കമ്പനിയിലെ ജീവനക്കാരനായി തന്റെ പ്രവാസ ജീവിതം തുടര്‍ന്നു.തുടര്‍ന്ന്

1999-ല്‍
പ്രോസി എന്ന പേരില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിന് തുടക്കം കുറിച്ച പ്രിന്‍സ് പള്ളിക്കുന്നേലിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
വാണിജ്യ താല്‍പ്പര്യത്തിനുപരി സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ ഒരു സമീപനം കൂടി ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയിലുണ്ടായിരുന്നത് ഓസ്ട്രിയന്‍ ജനതയുടെ പിന്തുണ വേഗം ആര്‍ജ്ജിക്കാന്‍ സഹായിച്ചു. കപട്യമില്ലാത്ത കച്ചവടത്തോടൊപ്പം ചെറുതും വലുതുമായ എല്ലാ പ്രവാസി സംരംഭങ്ങളെയും, സംഘടനകളെയും അകമഴിഞ്ഞ് പിന്തുണക്കാനും സഹായിക്കാനും തുടങ്ങിയതോടെ ഓസ്ട്രിയായിലെ മലയാളി സമൂഹത്തില്‍ സ്വാധീനശക്തി നേടിയെടുക്കാന്‍ കഴിഞ്ഞതും ഉയരങ്ങളിലേക്കുള്ള പ്രിന്‍സ് പള്ളിക്കുന്നിന്റെ ദൂരത്തിന്റെ ധൈര്‍ഘ്യം കുറച്ചു. ഇന്ന് കഠിനാദ്ധ്വാനത്തിന്റെയും സേവനത്തിന്റെയും സഹകരണത്തിന്റെയും പതിനേഴുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രോസി ഗ്രൂപ്പിന്റെ കിഴിലായ് പ്രോസി സൂപ്പര്‍മാര്‍ക്കറ്റ്, പ്രോസി കോസ്മറ്റിക്ക് ആന്റ് ഹെയര്‍ വേള്‍ഡ്, പ്രോസി റെസ്റ്റോറന്റ്,പ്രോസിഇന്റെര്‍നാഷണല്‍ കുക്കിംഗ്ക്ലാസ്സ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുമായി പ്രിന്‍സ്പള്ളിക്കുന്നേല്‍ തന്റെ ജൈത്രയാത്ര തുടരുകയാണ്. വിദേശത്തു നിന്നു നേടിയ വിജയത്തിന്റെ പിന്‍ബലവും ആത്മവിശ്വാസവുമായി പ്രിന്‍സ് പള്ളിക്കുന്നേല്‍ നയിക്കുന്ന പ്രോസി ഗ്രൂപ്പ് കേരളത്തിലും ബിസിനസ്സ് വ്യാപിപ്പിക്കുകയാണ് .അതിന്റെ മുന്‍ ഒരുക്കം എന്നോണം മധുരത്തിന്റെ നാടായ കോഴിക്കോട ്ജില്ലയിലെ അടിവാരത്ത് ഭാര്യാസഹോദരന്മാരോടൊത്ത് പ്രോസി റെസ്റ്റോറന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.കൂടാതെ ഇവിടെ ആധുനികസൗകര്യങ്ങളോടു കൂടിയ ഛഹറമഴല ഒീാല-ഉം തുടങ്ങാന്‍ പരിപാടിയുണ്ട്

പ്രോസി ഒരു വിസ്മയം

എനര്‍ജിയുടെ റിസര്‍വേയറാണ് പ്രിന്‍സ് പള്ളിക്കൂന്നേല്‍. കാണുന്നവരിലും, കേള്‍ക്കുന്നവരിലും ഊര്‍ജ്ജവും ഉന്മേഷവും കടത്തിവിടാന്‍ കഴിയുന്ന പ്രകൃതം. നിമിഷനേരം കൊണ്ട് കസ്റ്റമറെ കൈയ്യിലെടുക്കുവാനുള്ള വാക്ചാതുരി, എവിടെയും പിഴയ്ക്കാത്ത സംസാരം, കാപട്യമില്ലാത്ത കച്ചവട തന്ത്രം, സര്‍വ്വോപരി ബിസിനസ്സില്‍ കൊണ്ടുവരുന്ന സമാനതകളില്ലാത്ത വൈവിധ്യവല്‍ക്കരണം.

പ്രിന്‍സ്പള്ളിക്കുന്നേലിനെക്കുറിച്ച് ഒരു ഓസ്ട്രിയന്‍ മലയാളി പറഞ്ഞ വാക്കുകളാണിത്. ഒരു പക്ഷെ ഇദ്ദേഹത്തിന്റെ ഈ അപൂര്‍വ്വ വ്യക്തിത്വം തന്നെയാവണം ‘പ്രോസി’യെ ഓസ്ട്രിയന്‍ ജനത ചുരുങ്ങിയ നാള്‍കൊണ്ടു തന്നെ ഹൃദയത്തില്‍ എറ്റുവാങ്ങുവാനുള്ള പ്രധാന കാരണം. 
വെറുതെയല്ല എന്ന് പ്രിന്‍സ് പള്ളിക്കുന്നേലിന്റെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അല്ലെങ്കില്‍ അദ്ദേഹവുമായി സംസാരിച്ചിട്ടുള്ള എതൊരാള്‍ക്കും മനസ്സിലാകും. പ്രോസിയെന്ന ഗ്രൂപ്പിന്റെ പേരില്‍ തുടങ്ങുന്നു പ്രിന്‍സ്പള്ളിക്കുന്നേലിന്റെ വ്യത്യസ്തമായ കാഴ്ചപാടുകള്‍. പ്രോസി (PROSI)യെന്നാല്‍ Pfor Politeness (വിനയം),R-for Respect(ബഹുമാനം) Ofor Obedience ( അനുസരണ) Sfor Service (സേവനം) Ifor Intimancy (സൗഹൃദം)എന്നാണ്.പേരിലുള്ള ഈ വ്യത്യസ്തത അവിടത്തെ ഒരോ തൊഴിലാളിയുടെ സേവനത്തിലും, പെരുമാറ്റത്തിലും ,ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലും, വിലയിലും, ഉല്പന്ന വൈവിധ്യത്തിലും ദര്‍ശിക്കാനാവും.ഇന്ത്യ ഉള്‍പ്പെടെ അറുപത് രാജ്യങ്ങില്‍ നിന്നുമുള്ള എണ്ണായിരത്തില്‍പ്പരം(8000) ഉല്‍പ്പന്നങ്ങള്‍ പ്രോസിയില്‍ ്കാണുവാന്‍ കഴിയും .സ്വദേശികള്‍ക്കൊപ്പം ഇന്ത്യാ,ഫിലിപ്പയിന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ്, ആഫ്രിക്ക ,പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒരമ്മ പെറ്റമക്കളെപ്പോലെ ഇദ്ദേഹത്തോടെപ്പം ജോലി നോക്കുന്നു. ലോക രുചികള്‍ക്കൊപ്പം നമ്മുടെ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാചകക്ലാസ്സും പ്രോസിയില്‍ സൂപ്പര്‍മാര്‍ക്കറ്റിനോടൊപ്പം നടത്തി വരുന്നു. ഈ അപൂര്‍വ്വത ആസ്വാദിക്കുവാനും പഠിക്കുവാനുമായി സ്വദേശികള്‍ക്കൊപ്പം വിദേശികളും എത്തിച്ചേരുന്നു. ഇതിനെക്കാളൊക്കെ ഉപരിയായി പ്രിന്‍സ് പള്ളിക്കുന്നേലിനെയും പ്രോസിയെയും ലോക ജനത ഹൃദയത്തില്‍ സൂക്ഷിക്കുവാന്‍ പ്രധാന കാരണം കഴിഞ്ഞ പതിനേഴ് വര്‍ഷമായി തുടര്‍ച്ചയായി ഇദ്ദേഹം നടത്തി വരുന്ന’ പ്രോസി അന്താരാഷ്ട്ര സ്ട്രീറ്റ് ഫെസ്റ്റിവെല്‍ ആണ്.

സ്ഥാപനത്തിന്റെ മുന്നിലുള്ള റോഡിലാണ് രണ്ടു ദിവസം നിണ്ടുനില്‍ക്കുന്ന ഈ ലോകമാമാങ്കം നടക്കുന്നത്.
ഇതിനോടകം തന്നെ ഓസ്ട്രിയന്‍ ജനത അവരുടെ അന്താരാഷ്ട്രമാമാങ്കമായി ആഘോഷിക്കുന്ന ഈ ഫെസ്റ്റിവെലില്‍ ലോകത്തിന്റെ നാനഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരുടെ കലാവിരുന്ന്, ലോക രുചിക്കൂട്ടുകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള ഫുഡ് ഫെസ്റ്റിവെല്‍, മത സൗഹാര്‍ദ്ധ സമ്മേളനം എന്നിവ നടത്തി വരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് ആളുകളാണ് മേള കാണുവാനും, ലോക രുചിക്കുട്ടുകള്‍ ആസ്വദിക്കുവാനുമായി ഇവിടെ എത്തിച്ചേരുന്നത്.

അതു കൊണ്ടു തന്നെ പ്രോസി ഫെസ്റ്റിവെല്‍ അക്ഷരാര്‍ത്ഥത്തില്‍ വിയന്നക്കാര്‍ അവരുടെ അന്തര്‍ദേശീയ ഉത്സവമായി തന്നെ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.എല്ലാവര്‍ഷവും തുടര്‍ച്ചയായി ജുണ്‍ മാസത്തില്‍ സംഘടിപ്പിച്ചു വരുന്നത്.2017-ലെ മേള ജൂണ്‍ മാസം 23, 24 (വെള്ളി, ശനി) ദിവസങ്ങളില്‍ അതിവിപുലമായരീതിയില്‍ കൊണ്ടാടുകയുണ്ടായി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

ലോകജനതയെ മുഴുവന്‍ ഒന്നായി കണ്ടു കൊണ്ട് പ്രിന്‍സ് പള്ളിക്കുന്നേല്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മറ്റ് പ്രവാസി സംരംഭകരില്‍ നിന്ന് ഇദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. പ്രിന്‍സ് പള്ളിക്കുന്നേല്‍ ചെയര്‍മാനായുള്ള ‘ പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്റെ ‘പേരിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.


പ്രിന്‍സ് പള്ളിക്കുന്നേല്‍ ഒരു സഞ്ചാര പ്രിയനാണ്. എന്നാല്‍ എല്ലാ ബിസിനസ്സുകരെയും പോലെ തങ്ങളുടെ അനിയന്ത്രിതമായ ബിസിനസ്സ് തിരക്കുകള്‍ക്കിടയില്‍ വിണു കിട്ടുന്ന അല്പം സമയം സുഖവാസകേന്ദ്രങ്ങളില്‍ പോയി അടിച്ചു പൊളിക്കുകയല്ല ഇദ്ദേഹം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ യാത്രകള്‍ ഏറെ വ്യത്യസ്തമാണ്.ഇതിനോടകം നിരവധി രാജ്യങ്ങള്‍ സഞ്ചരിച്ചിട്ടുള്ള ഇദ്ദേഹം ആ രാജ്യത്തെ പ്രത്യേകിച്ച് അവിടുത്തെ ഗ്രാമീണ സംസ്‌കാരവും ജിവിതരീതികളും മനസ്സിലാക്കി അവരില്‍ ഒരാളായി അവരോടൊപ്പം താമസിച്ച് അവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും മനസ്സിലാക്കി തന്റെ അധ്വാനത്തില്‍ നിന്ന് സ്വരുക്കുട്ടിയ സമ്പദ്യത്തില്‍ നിന്ന് കുറച്ച് എടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നു എന്നൊരൂ പ്രത്യേകത ഇദ്ദേഹത്തിന്റെ യാത്രകള്‍ക്കുണ്ട്. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയാണ് പതിവ്. എറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാവപ്പെട്ട കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്ള കുടുംബങ്ങള്‍ക്ക്.കാരണം ഒരു അദ്ധ്യാപകന്‍ കൂടിയായ പ്രിന്‍സ്പള്ളികുന്നേല്‍ പറയുന്നു.’വിദ്യാര്‍ത്ഥികളാണ് നാളെയുടെ ഭാവി ‘

2011-ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ആദിവാസി കോളനിയില്‍ അഞ്ച് വീടുകള്‍ നിര്‍മ്മിച്ചു കൊണ്ടാണ് പ്രിന്‍സ് പള്ളിക്കുന്നേല്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരികമായി തുടക്കം കുറിക്കുന്നത്. അന്ന് പ്രിന്‍സും മകള്‍ ഗ്രേഷ്മയും ഒരുമാസക്കാലം നിര്‍ദ്ദനരായ ആദിവാസിഗ്രാമത്തില്‍ താമസിച്ചാണ് ഈ സല്‍പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് 2012-ല്‍ വെസ്റ്റേണ്‍ ആഫ്രിക്കയിലെ ഘാനയില്‍ അഞ്ച് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 2012 – ഫെബ്രുവരില്‍ തുടങ്ങിയ പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തിയായി. പൂര്‍ണ്ണമായും പ്രിന്‍സിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടന്നത്. അന്ന് ആ വീടുകളുടെ താക്കോല്‍ വിതരണോല്‍ഘാടന വേളയില്‍ ആ ഗ്രാമീണര്‍ ഒന്നടങ്കം പ്രിന്‍സ് പള്ളിക്കുന്നേലിനെ അനുഗ്രഹിക്കുവാന്‍ എത്തിയിരുന്നു. സ്ഥലം ജില്ലാ കളക്റ്റര്‍, വില്ലേജാഫിസര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ അവര്‍ പ്രിന്‍സ് പള്ളിക്കുന്നേലിന് TORGBO DOTSE – EWE I I എന്ന പദവി നല്‍കി ആദരിക്കുകയും ചെയ്തു.

2013- പെറുവിലെ ആദിവാസി കുടുംബങ്ങള്‍ക്ക് നേരെയാണ് പ്രിന്‍സിപള്ളിക്കുന്നേലിന്റെ സഹായഹസ്തം നീണ്ടത്. ഇതോടെപ്പം ഓസ്ട്രിയായിലെ വീടില്ലാത്ത പാവങ്ങള്‍ക്കായി ‘ഹോപ്പ് ഫോര്‍ ദ ബെസ്റ്റ് ‘എന്ന പേരില്‍ ഒരു ക്രിസ്തുമസ്സ് പാര്‍ട്ടിയും വസ്ത്രവിതരണവും നടത്തുകയുണ്ടായി. 350-ല്‍ അധികം പേരാണ് അന്ന്പരിപാടിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് നേപ്പാളിലെ കാഡ്മണ്ടില്‍ നിന്ന് ഇരുന്നുറുകിലോമിറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പുംന്തിപുംന്തി വില്ലേജില്‍ അഞ്ചു വീടുകള്‍ ഇദ്ദേഹം നിര്‍മ്മിച്ച് നല്‍കി. 2014-ല്‍ കേരളത്തില്‍ വിവിധ ജില്ലകളിലായി അഞ്ച് വീടുകള്‍ പൂര്‍ത്തിയാക്കി.കൂടാതെ PROSI GEM (Global Education Movement)എന്ന പേരില്‍ Mozambique–ലെ നിര്‍ദ്ദനരായ കുട്ടികള്‍ക്ക് വേണ്ടി ഒരു വിദ്യാഭ്യാസ സഹായപദ്ധതി ആരംഭിച്ചു.2017 മെയ് മാസത്തില്‍ ബംഗ്ലാദേശില്‍ നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.അടുത്ത Home Project Tanzaniaയില്‍ ആരംഭിച്ചിരിക്കുകയാണ്.

പുരസ്‌കാരങ്ങള്‍.. അംഗീകാരങ്ങള്‍

ലോകജനതക്ക് മുഴുവന്‍ മാതൃകയാക്കുവാന്‍ പാകത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലുടെ നന്മയുടെ പ്രകാശഗോപുരമായി ഉയര്‍ന്നു നില്‍ക്കുന്ന പ്രിന്‍സ് പള്ളിക്കുന്നേലിനെ തേടി അര്‍ഹതയ്ക്കുള്ള അംഗീകാരം എന്നോണം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. Best Achievement Award of the Edo Association Vienna,Best Businessman Award of the Igbo Cultural Society Austria, Business Excellence Award from World Malayalee Council- Switzerland, The Best European NRI Businessman Award from World Malayalee Council-Switzerland, Social Responsibility Award from Ashanti Union Ghana, Best Humanitarian Award from World Malayalee Council-Europ Region, Yanahuara Award from Peru, IROKO Life-long Achievment Award-Service to Humanity from Hungary,UBUNTU Award from Africa TV Austria, Austrian Wiener Mut Award for Courageous initiative in Vienna by the ORF(Austrian Brodcasting Corporation), Deepika Award from Kerala, Patutsav Tourism Festival Award, Amicus Award for Humaneness in Economic Life (VBS) , Ambassador for Peace Federation -Austia , Rotary International Humanitarian Serivce Award എന്നിവ ഇദ്ദേഹത്തിനു കിട്ടിയ പുരസ്‌കാരങ്ങളില്‍ ചിലതു മാത്രമാണ്.ബിസിനസ്സിലും ചാരിറ്റിയിലും മാത്രം ഒതിങ്ങിനില്‍ക്കുന്ന ഒന്നല്ല പ്രിന്‍സ് പള്ളിക്കുന്നേലിന്റെ പ്രവര്‍ത്തനമേഖല.

സ്വദേശത്തെയും വിദേശത്തെയും പല സംഘടനകളുടെയുടെ തലപ്പത്ത് ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ് കിടപ്പുണ്ട്.വിയന്ന മലയാളി അസോസിയേഷന്‍ പ്രസിദ്ധികരിച്ചു വരുന്ന ‘ഉദയം മാഗസിന്റെ ചീഫ് എഡിറ്ററായിരുന്ന ഇദ്ദേഹം വിയന്നയില്‍ ഇന്ത്യന്‍ കലകളെയും, സംസ്‌കാരത്തെയും പരിചയപ്പെടുത്തുവാനും ഓസ്ട്രിയായിലെ മലയാളി കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിനുമായിസ്ഥാപിതമായ ‘കല ” എന്ന സംഘടനയുടെ സ്ഥാപകരില്‍ പ്രമുഖനാണ്. നിലവില്‍ ഈ സംഘടനയുടെ പ്രസിഡന്റായ പ്രിന്‍സ് പള്ളിക്കുന്നേല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓസ്ട്രിയാ പ്രാവശ്യ പ്രസിഡന്റായും,യൂറോപ്യന്‍ റീജനല്‍ പ്രസിഡന്റായും 2015-ല്‍ പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിരുന്നു.

ഇപ്പോള്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കോഡിനേറ്ററായി പ്രവര്‍ത്തിച്ചുവരുന്നപ്രിന്‍സ് പള്ളിക്കുന്നേല്‍ 2017- നവംബര്‍ 2,3 തീയ്യതികളില്‍ വിയന്നയില്‍ നടക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ സമ്മേളനത്തിന്റെ മുഖ്യനടത്തിപ്പുകാരന്‍ കൂടിയായാണ്. കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ രക്ഷാധികാരി കൂടിയായ ഇദ്ദേഹത്തിന്റെ മാതൃകാപരമായ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും പിന്‍തുണയുമായി

ഭാര്യ ഷിജിയും മക്കളായ ഗ്രേഷ്മ,തുഷാര,വര്‍ഷ കൂടാതെ സഹോദരങ്ങളായ സിജിമോനും ഭാര്യ ഷൈനിയും,സിറോഷും ഭാര്യ റാണിയും,സഹോദരി ബെറ്റിയും ഭര്‍ത്താവ് ഷാജിയും,ഇതിനെല്ലാമുപരിയായി പ്രിന്‍സിന്റെ അമ്മ മേരിയും കൂടെതന്നെയുണ്ട്. .ബന്ധങ്ങള്‍ക്ക് മറ്റെന്തിനെക്കാളും മഹത്വം കല്‍പ്പിക്കുന്ന പ്രിന്‍സ് പള്ളിക്കുന്നേല്‍ പറയുന്നു.
‘ എന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം ദൈവാനുഗ്രഹവും കുടുംബത്തിന്റെ പ്രാര്‍ത്ഥനയും ,പിന്‍തുണയും സര്‍വ്വോപരി തന്റെ സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ സഹകരണവുമാണ്.

പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായി മാറിയിരിക്കുന്ന പ്രിന്‍സ് പള്ളിക്കുന്നേല്‍ സഹജീവികളുടെ വ്യക്തിത്വത്തെ വിലമതിച്ചു കൊണ്ടു തന്നെ അവര്‍ക്ക് സഹായങ്ങളും സേവനങ്ങളും, സ്‌നേഹവും പകര്‍ന്നു നല്‍കുമ്പോഴും തന്റെ ജീവിതയാത്രയ്ക്ക് നേര്‍വഴി കാട്ടിത്തന്ന മാതാപിതാക്കള്‍ അദ്ദേഹത്തിനു പകര്‍ന്നു നല്‍കിയ കാരുണ്യത്തിന്റെ കൈത്തിരി വെട്ടം തന്റെ മക്കളിലേക്കും അവരിലുടെ സമൂഹത്തിലേക്കും പകര്‍ന്നു നല്‍കുകയാണ്.
സൂഫിക്കഥകളില്‍ അറിവും സമ്പത്തും വര്‍ദ്ധിക്കുമ്പോള്‍ വിനയ പൂര്‍വ്വം അതെല്ലാം സമൂഹത്തിനും, സൃഷ്ടികര്‍ത്താവിനും സമര്‍പ്പിക്കുന്ന ജ്ഞാനികളെക്കൂറിച്ച് പലപ്പോഴും പറയാറുണ്ട്. വാക്കു കൊണ്ടുംപ്രവര്‍ത്തി കൊണ്ടും താന്‍ പോലുമറിയാതെ പ്രിന്‍സ് പള്ളിക്കുന്നേല്‍ അതിനൊരു ഉത്തമ ഉദാഹരണമാകുകയാണ്.

Load More By malayalavanijyam
Load More In Cover ടtory

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…