Home Helth & Lifestyle രക്‌തസമ്മർദ്ദം കുറയ്‌ക്കാൻ എന്തു കഴിക്കണം…?

രക്‌തസമ്മർദ്ദം കുറയ്‌ക്കാൻ എന്തു കഴിക്കണം…?

8 min read
0
2,154

ആർട്ടറി രക്തക്കുഴലുകളിലെസമ്മർദ്ദമാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നത്‌. ടെൻഷൻ, അമിതവണ്ണം, അമിതമായി ഉപ്പ്‌ ഉപയോഗിക്കുക തുടങ്ങിയവയാണ്‌ രക്‌തസമ്മർദ്ദത്തിന്‌ സാധരണയായി കണ്ടുവരുന്ന കാരണങ്ങൾ.       ഹൃദയാഘാതം, സ്‌ട്രോക്ക്‌, വൃക്കരോഗം തുടങ്ങിയവ പിടിപെടാൻ രക്‌തസമ്മർദ്ദം കാരണമാകും.

ഭക്ഷണശീലത്തിൽ ചില മാറ്റങ്ങൾവരുത്തിയാൽ രക്‌തസമ്മര്‍ദ്ദത്തെ നല്ലരീതിയിൽ      നിയന്ത്രിക്കാൻ  സാധിക്കും. രക്‌തസമ്മർദ്ദം നിയന്ത്രിക്കുന്ന ചില ഭക്ഷ്യവസ്‌തുക്കൾ    ഏതൊക്കെയാണെന്ന്‌ നോക്കാം.

1, ചീരയില:

മഗ്‌നീഷ്യം, അയൺ, വിറ്റാമിൻ   സി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെരക്‌തസമ്മർദ്ദം കുറയ്‌ക്കാൻ   ചീരയില സഹായിക്കും.

2, ഏത്തപ്പഴം:

വൻ  തോതിൽ   പൊട്ടാസ്യവും മറ്റ്‌ പോഷകങ്ങളും അടങ്ങിയ ഏത്തപ്പഴം ദിവസവും ഒരെണ്ണം വെച്ച്‌ കഴിച്ചാൽ   രക്‌തസമ്മർ ദ്ദം നല്ലരീതിയിൽ നിയന്ത്രണവിധേയമാകും. കൂടാതെ നല്ല ആരോഗ്യവും ലഭിക്കും.

3, കിവിപ്പഴം:

മുഖ്യമായും ചൈനയിൽ   കൃഷിചെയ്‌തുവന്ന മുട്ടയുടെ ആകൃതിയിലുള്ള കിവിപ്പഴം ഇപ്പോൾ ഇന്ത്യയിലും ലഭ്യമാണ്‌.  പച്ചനിറത്തിലുള്ള ഈ പഴത്തിൽ   പൊട്ടാസ്യവും വിറ്റാമിൻ  സിയും അടങ്ങിയിട്ടുണ്ട്‌. കൂടാതെ ഇതിൽ  അടങ്ങിയിട്ടുള്ള ലൂട്ടിൻ  എന്ന ആന്റി-ഓക്‌സിഡന്റ്‌ ശരീരത്തിന്‌ കൂടുതൽ രോഗപ്രതിരോധശേഷി നൽകുന്നു.

4, പാട കളഞ്ഞ പാൽ:

കൊഴുപ്പ്‌ ഉള്ളതിനാൽ പാട മാറ്റിവേണം പാൽ   ഉപയോഗിക്കാൻ. പാലിൽ രക്‌തസമ്മർദ്ദം നല്ലതുപോലെ കുറയ്‌ക്കുന്ന കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്‌.

5,വെളുത്തുള്ളി:

രക്‌തക്കുഴലുകളുടെ കനം വര്‍ദ്ധിപ്പിക്കുന്നതും അവയെ സംരക്ഷിക്കുന്നതുമായ ഒട്ടേറെ ഘടകങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ രക്‌തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന സാഹചര്യത്തെ പ്രതിരോധിക്കുന്നു.

6, ബീൻസ്:-

രക്‌തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും മഗ്‌നീഷ്യവും ബീൻസിൽ അടങ്ങിയിട്ടുള്ളതിനാൽ ബീൻസ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കും.

7, തക്കാളി:-

രക്‌തസമ്മർദ്ദം കുറയ്‌ക്കുന്ന ആന്റി-ഓക്‌സിഡന്റായ ലിക്കോപിൻ  തക്കാളിയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്‌. ഭക്ഷണത്തിൽ ഉപയോഗിക്കുകയാണെങ്കിൽ രക്തസമ്മർദ്ദം കുറയും

 ഇവകൂടാതെ സൂര്യകാന്തി എണ്ണ, ഒലിവ്‌ എണ്ണ, പപ്പായ, വിവിധതരം ജ്യൂസുകൾ എന്നിവയും രക്‌തസമ്മർദ്ദം കുറയ്‌ക്കാൻ  സഹായിക്കും. രക്‌തസമ്മർദ്ദം ഉള്ളവർ  ഉപ്പ്‌, എണ്ണയിൽ വറുത്ത ആഹാരം എന്നിവ ഒഴിവാക്കുകയോ കുറയ്‌ക്കുകയോ ചെയ്യണം.ഇതുകൂടാതെ
മുരിങ്ങയില ഇടിച്ചു പിഴിഞ്ഞനീരിൽ ഉലുവപ്പൊടി ചേർത്ത് കഴിക്കുന്നതും   വെളുത്തുള്ളിയല്ലി നാലഞ്ച് എണ്ണം ചതച്ച് പാലിൽ ചേർത്തു കുടിക്കുന്നതും                 കൂവളത്തിലകൾ രാവിലെ ചവച്ചരച്ചു തിന്നുക.

ദശപുഷ്പം ഇടിച്ചു പിഴിഞ്ഞ നീര് 15 മി.ല്ലി രാവിലെ കഴിക്കുക.

കരിക്കിൻ വെള്ളം ദിവസവും കുടിയ്ക്കുക.                  

കുരുവില്ലാത്ത കടുക്ക പൊടിച്ചത് 5 ഗ്രാം വീതം തേനിലിൽ ചാലിച്ച് അതിരാവിലെ വെറും വയറ്റിൽ കഴിക്കുക.

കറിവേപ്പില, മഞ്ഞൾ എന്നിവ ഇട്ടു തിളപ്പിച്ചത് മോരിൽ ചേർത്തു കഴിക്കുക.  

ചുക്കു കഷായം വച്ച് അല്‍പ്പം കായം വറുത്തുപൊടിച്ചു ചേർത്ത് കഴിക്കുക.തുളസി നീര് രാവിലെ കഴിക്കുന്നതും  രക്തസമ്മർദ്ദം കുറയുവാൻ സഹായിക്കും.   

Load More By malayalavanijyam
Load More In Helth & Lifestyle

Check Also

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഞായറാഴ്ച അവസാനിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധ…