Home Technology രണ്ട് ദിവസത്തെ ബാറ്ററി ചാർജ്ജുമായി നോക്കിയ 2 ഇന്ത്യയിൽ അവതരിപ്പിച്ചു

രണ്ട് ദിവസത്തെ ബാറ്ററി ചാർജ്ജുമായി നോക്കിയ 2 ഇന്ത്യയിൽ അവതരിപ്പിച്ചു

0 second read
0
255

നവംബർ മധ്യത്തോടെ ഫോൺ വിപണിയിൽ എത്തും. വില: 7500 നോട് അടുത്തായിരിക്കും

നോക്കിയ 2 ഇന്ത്യയിൽ അവതരിപ്പിച്ചു. എൻട്രി ലെവൽ സ്മാര്‍ട്ട്ഫോൺ എന്ന നിലയിൽ ഇന്ത്യയിൽ വൻ പ്രതീക്ഷയാണ് നോക്കിയ നിർമ്മാതാക്കൾ ഈ ഫോണിന് നൽകുന്നത്. 4100 എംഎഎച്ച് ബാറ്ററി ശേഷിയിലാണ് ഫോൺ എത്തുന്നത് എന്നതാണ് പ്രധാന പ്രത്യേകത. രണ്ട് ദിവസത്തെ ബാറ്ററി ചാർജാണ് ഫോണിൽ വാഗ്ദാനം ചെയ്യുന്നത്.

നോക്കിയയുടെ ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള ഫോണായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 7500 രൂപയ്ക്ക് അടുത്താണ് ഫോണിന്റെ വില വരുന്നത്. നവംബർ മധ്യത്തോടെ ഫോൺ വിപണിയിൽ എത്തും.

5ഇഞ്ച് എച്ച്ഡി സ്ക്രീനാണ് ഫോണിനിനുള്ളത്. 720 X1280 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. 1.3 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസ്സസറാണ് ഫോണിനുള്ളത്. 5 എംപിയാണ് മുന്‍ ക്യാമറ. 8 എംപിയാണ് പിന്‍ക്യാമറ. 1ജിബിയാണ് ഫോണിന്‍റെ റാം ശേഷി. ആന്‍ഡ്രോയ്ഡ് 7.1.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിനുള്ളത്. 8ജിബിയാണ് ഫോണിന്‍റെ ഇന്‍റേണല്‍ സ്റ്റോറേജ്.

Load More By malayalavanijyam
Load More In Technology

Check Also

കുവൈറ്റ് സ്വദേശിവത്കരണം വീണ്ടും ശക്തമാക്കുന്നു: ഇന്ത്യക്കാരടക്കം വിദേശികള്‍ ആശങ്കയിൽ

കുവൈറ്റ് : രാജ്യത്ത് നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ പദ്ധതി പൂര്‍ണ്ണ രൂപത്തിലാക്കുന്നതിന…