Home News റാക് ബാദിയ ബൈപ്പാസ് റോഡ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

റാക് ബാദിയ ബൈപ്പാസ് റോഡ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

0 second read
0
94

റാസല്‍ഖൈമ : എമിറേറ്റില്‍നിന്ന് മലീഹ ഭാഗത്തേക്കുള്ള ബാദിയ പാലത്തില്‍ നിര്‍മിച്ച ബൈപ്പാസ് റോഡ് ഒരു മാസത്തേക്ക് അടച്ചിടുന്നു. അല്‍ ബാദിയ ഇന്റര്‍സെക്ഷന്റെ അടിയന്തര വികസന പ്രവൃത്തികള്‍ക്കായാണ് റോഡ് അടയ്ക്കുന്നതെന്ന് റോഡ് നിര്‍മാണ മേഖലയിലെ മാനേജ്‌മെന്റ് മാനേജര്‍ അഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. ഞായറാഴ്ച മുതല്‍ റോഡ് അടച്ച് പണികള്‍ പൂര്‍ത്തീകരിക്കുമെന്നും വികസന മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമങ്ങളുടെ ലംഘനം നിരീക്ഷിക്കുന്നതിനും വേഗപരിധി നിശ്ചയിക്കുന്നതിനും, റോഡു ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനും അത്യാധുനിക സൗകര്യങ്ങളാണ് ഈ റോഡില്‍ ക്രമീകരിക്കുന്നത്. റോഡ് വികസന പ്രക്രിയയില്‍ നവീനവും, ഗുണപരവുമായ കുതിച്ചുചാട്ടം നടത്തുന്ന പദ്ധതിയായിരിക്കും ഇതെന്നു അല്‍ ഹമ്മദി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട 75 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം മൂന്നാം പാദത്തിലെ ഈ പ്രധാന പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ഷാര്‍ജയിലേക്കും ദുബായിലെക്കുമുള്ള ട്രാഫിക് തടസ്സങ്ങളും ഗതാഗതക്കുരുക്കും വലിയതോതില്‍ കുറയുമെന്നാണ് പ്രതീക്ഷ. മണിക്കൂറില്‍ 17,700 വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയുന്ന റോഡാണ് പൂര്‍ത്തിയാവുന്നത്

Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…