Home News റിയാദിൽ 32 ഭാഷകളിൽ വിവരം കൈമാറാവുന്ന വാർത്താവിനിമയകേന്ദ്രം തുടങ്ങി

റിയാദിൽ 32 ഭാഷകളിൽ വിവരം കൈമാറാവുന്ന വാർത്താവിനിമയകേന്ദ്രം തുടങ്ങി

0 second read
0
62

റിയാദ്: സൗദി വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ കമ്യൂണിക്കേഷൻ ആൻഡ് മീഡിയാ സെന്റർ പ്രവർത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ നിർവഹിച്ചു.

റിയാദിൽ ആരംഭിച്ച കമ്യൂണിക്കേഷൻ സെന്റർ വിവരവിനിമയ രംഗത്ത് നാഴികക്കല്ലായി മാറുമെന്ന് വിദേശ കാര്യ മന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. 32 ഭാഷകളിൽ വിവരം കൈമാറുന്ന സെന്റർ ആഗോളതലത്തിൽ കരുത്തുറ്റ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിർമിതബുദ്ധി പ്രയോജനപ്പെടുത്തി വിദേശകാര്യ മന്ത്രാലയത്തിന്റെ സന്ദേശങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് കൈമാറാൻ സൗകര്യമുണ്ടെന്ന് സെന്റർ ജനറൽ മാനേജർ അഹമദ് അൽ ത്വവയാനും പറഞ്ഞു. വിഷൻ 2030-ന്റെ ഭാഗമായി ലോക രാജ്യങ്ങളുമായി കൂടുതൽ ആശയ വിനിമയത്തിന് കമ്യൂണിക്കേഷൻ സെന്റർ സഹായിക്കും. സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കമ്യൂണിക്കേഷൻ സെന്ററിൽ വിദഗ്‌ധരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങൾ നിരീക്ഷിക്കുന്നതിനും തെറ്റായ സന്ദേശങ്ങളെ പ്രതിരോധിക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങളാണ് സെന്ററിൽ ഒരുക്കിയിട്ടുള്ളത്.

വിവിധ രാജ്യങ്ങളിലുളള സൗദി എംബസികളുമായി നിരന്തരം ബന്ധപ്പെടുകയും വിവര ശേഖരരണം നടത്തുകയും ചെയ്യും. ഇതിനുപുറമേ സൗദി നിലപാടുകൾ അറിയിക്കുന്നതിനും കമ്യൂണിക്കേഷൻ ആൻഡ്‌ മീഡിയാ സെന്റർ നിർണായക പങ്കു വഹിക്കുമെന്നും അഹമദ് അൽ ത്വവയ അഭിപ്രായപ്പെട്ടു.

Load More By malayalavanijyam
Load More In News

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…