Home Automobile റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ‘എസ്‌വിഒ ബെസ്‌പോക്ക്’ പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി: വില: 2.80. കോടി

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ‘എസ്‌വിഒ ബെസ്‌പോക്ക്’ പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി: വില: 2.80. കോടി

4 second read
0
0
22

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ‘എസ്‌വിഒ ബെസ്‌പോക്ക്’ പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. 2.80 കോടി രൂപയാണ് പുതിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എസ്‌വിഒ ബെസ്‌പോക്കിന്റെ എക്‌സ്‌ഷോറൂം വില.

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍ (SVO) വിഭാഗമാണ് പുതിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി രൂപകല്‍പന ചെയ്തിരിക്കുന്നത്.   റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍ 2017 ലോങ്-വീല്‍ബേസ് റേഞ്ച് റോവറിനെഅടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുതിയ എസ്‌വിഒ ബെസ്‌പോക്ക് പതിപ്പ്.ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒട്ടനവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും എസ്‌യുവിയുടെ ബെസ്‌പോക്ക് പതിപ്പില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍

ഇന്ത്യന്‍ വിപണിയില്‍ കേവലം അഞ്ച് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എസ്‌വിഒ ബെസ്‌പോക്ക് പതിപ്പുകളെ മാത്രമെ ലാന്‍ഡ് റോവർ വില്‍ക്കുകയുള്ളൂ.ബെസ്‌പോക്ക് സാറ്റിന്‍ ബ്ലൂ, കോപ്പര്‍ ഫ്‌ളെയ്‌ക്കോടുള്ള ബെസ്‌പോക്ക് ഗ്ലോസ് ബ്ലാക് പെയിന്റ് സ്‌കീമിലാണ് പുതിയ എസ്‌യുവിയുടെ എക്സ്റ്റീരിയര്‍ ഒരുങ്ങുന്നത്.റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ 'എസ്‌വിഒ ബെസ്‌പോക്ക്' പതിപ്പുമായി ലാന്‍ഡ് റോവര്‍ഇതിന് പുറമെ ബോഡി കളറിന് അനുയോജ്യമായ മിറര്‍ ക്യാപുകള്‍, എക്സ്റ്റീരിയര്‍ ആക്‌സന്റ് പാക്ക് എന്നിവയും ബെസ്‌പോക്ക് പതിപ്പിന്റെ വിശേഷങ്ങളാണ്.   21 ഇഞ്ച്, 22 ഇഞ്ച് അലോയ് വീല്‍ ഓപ്ഷനുകളാണ് എസ്‌യുവിയില്‍ കമ്പനി ലഭ്യമാക്കുന്നത്. പുതിയ പതിപ്പിന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല.

330 bhp കരുത്തേകുന്ന 4.4 ലിറ്റര്‍ V8 ഡീസല്‍, 535 bhp കരുത്തേകുന്ന 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനുകളിലാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എസ്‌വിഒ ബെസ്‌പോക്ക് പതിപ്പ് ഒരുങ്ങുന്നത്.

Load More Related Articles
Load More By malayalavanijyam
Load More In Automobile

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി

ദോഹ: ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി. സ്വദേശി ഉത്പന്നങ്ങള്‍ പരിചയപ്പെ…