Home Automobile റോഡിലെ ഇതിഹാസം ടെസ്‌ല റോഡ്‌സ്റ്റർ ബുക്കിംങ് ആരംഭിച്ചു

റോഡിലെ ഇതിഹാസം ടെസ്‌ല റോഡ്‌സ്റ്റർ ബുക്കിംങ് ആരംഭിച്ചു

40 second read
0
277

റോഡിലെ ഇതിഹാസം ടെസ്‌ല റോഡ്‌സ്റ്റർ ബുക്കിംങ് ആരംഭിച്ചു.പക്ഷെ കാർ സ്വന്തമാക്കാൻ 2020 വരെ കാത്തിരിക്കേണ്ടി വരുമെന്നു മാത്രം.

നാളിതുവരെ വേഗതയുടെ പര്യായ മായിരുന്ന ബുഗാട്ടി ഷിറോണാണെന്ന പൊതുസങ്കല്‍പത്തെപാടെതകർത്തെറിഞ്ഞാണ് ഇലോണ്‍ മസ്‌കിന്റെ പുതിയ ടെസ്‌ലറോഡ്‌സ്റ്റർഎത്തിയിരിക്കുന്നത്.പുതിയ ഇലക്ട്രിക് ട്രക്കിന്റെ അവതരണ വേളയിൽതികച്ചുംഅപ്രതീക്ഷിതമായാണ് പുത്തൻ അത്ഭുതം റോഡ്‌സ്റ്ററിനെ കമ്പനി കാഴ്ചവെച്ചത്.

ചെലവേറിയ ഇന്ധനകാറുകളുടെ പരാജയം ഇവിടെ ആരംഭിക്കുന്നതായാണ് റോഡ്‌സ്റ്ററിന്റെ അവതരണവേളയിൽ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്.

കേവലം 1.9 സെക്കന്റുകൾ കൊണ്ട് 96.5 കിലോമീറ്റർ വേഗത

ലോകം കണ്ട എക്കാലത്തേയും വേഗതയേറിയ പ്രെഡക്ഷന്‍ കാർ എന്ന വിശേഷണം പുതിയ ടെസ്‌ല റോഡ്‌സ്റ്ററിന് ഏറെ വിദൂരമല്ല.0-60!0-60 mph (മണിക്കൂറിൽ 96.5 കിലോമീറ്റർ) വേഗത കൈവരിക്കാൻ റോഡ്‌സ്റ്ററിന് വേണ്ടത് കേവലം 1.9 സെക്കന്റുകൾ മാത്രം!ക്ഷണനേരം കൊണ്ട് റോഡ്‌സ്റ്ററിന് ലഭിക്കുന്ന 10,0000 Nm torque കാർപ്രേമികളെ ഒന്നാകെ അമ്പരിപ്പിച്ചിരിക്കുകയാണ്. നിലവിൽ 2.2 സെക്കന്റുകൾ കൊണ്ട് 0-60 mph വേഗതരേഖപ്പെടുത്തിയപെർഫോർമൻസ് ഹൈബ്രിഡ് പോർഷ 918 സ്‌പൈഡറാണ് ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാർ.1.5 സെക്കന്റുകൾ കൊണ്ട് 0-60 mphവേഗതരേഖപ്പെടുത്തിയഎഎംസെഡ് ഗ്രിംസെൽ ഇലക്ട്രിക് റേസ് കാറാണ് ഏറ്റവും വേഗതയേറിയ താരം.0-60 mph വേഗതകൈവരിക്കാൻറോഡ്‌സ്റ്റർ കുറിച്ച സമയം കുറഞ്ഞു പോയി എന്ന നിരാശയുണ്ടോ? വിഷമിക്കേണ്ട, 4.2 സെക്കന്റുകൾ കൊണ്ട് ഇതേ റോഡ്സ്റ്റർ കൈവരിച്ചത് 100 mph (മണിക്കൂറിൽ 160.9 കിലോമീറ്റർ) വേഗതയാണ്.8.9 സെക്കന്റുകൾ കൊണ്ട് തന്നെ ക്വാർട്ടർ മൈൽ പിന്നിടാനും റോഡ്‌സ്റ്ററിന് സാധിക്കും.250 mph (മണിക്കൂറിൽ 402.3 കിലോമീറ്റർ) വേഗതയ്ക്ക് മേലെ പറക്കാൻറോഡ്‌സ്റ്ററിന്സാധിക്കുമെന്നാണ് ടെസ്‌ലയുടെ വാദം.  നിലവിൽ കൊയെഗ്നിസെഗ് അഗേറ ആർഎസാണ് ഏറ്റവും ഉയർന്ന വേഗത രേഖപ്പെടുത്തിയ പ്രൊഡക്ഷൻ കാർ. 277.87 mph (മണിക്കൂറിൽ 447.18 കിലോമീറ്റർ) വേഗതയാണ് കൊയെഗ്നിസെഗ് അഗേറ ആർഎസ് അടുത്തിടെ കുറിച്ചത്.മൂന്ന് മോട്ടോറുകളുടെ കരുത്തിലാണ് ടെസ്‌ല റോഡ്‌സ്റ്റർ അണിനിരക്കുന്നത്. ഒരു മോട്ടോർ ഫ്രണ്ട് വീലിൽ ഒരുങ്ങുമ്പോൾ, രണ്ട് മോട്ടോറുകൾ റോഡ്‌സ്റ്ററിന്റെ റിയർ വീലുകളിലേക്ക് കരുത്ത് പകരും. മോഡൽ S P100D യിലും സമാന ഓൾ-വീൽ-ഡ്രൈവ് സംവിധാനത്തെയാണ് ടെസ്‌ല നൽകിയിട്ടുള്ളത്.

ഒറ്റ ചാർജിൽ 620 മൈലുകൾ (997.7 കിലോമീറ്റർ)

വേഗറെക്കോർഡ് മാത്രമല്ല ടെസ്‌ല റോഡ്‌സ്റ്റർ അവകാശപ്പെടുന്നത്. 200kWh ബാറ്ററി പശ്ചാത്തലത്തിൽ ഒറ്റ ചാർജ്ജിൽ 620 മൈലുകൾ (997.7 കിലോമീറ്റർ) പിന്നിടാൻ ടെസ്‌ല റോഡ്‌സ്റ്ററിന് സാധിക്കുമെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കി കഴിഞ്ഞു.

നാല് യാത്രികർക്ക് യാത്ര ചെയ്യാം

2+2 സീറ്റിംഗ് ക്രമീകരണമാണ് റോഡ്‌സ്റ്ററിൽടെസ്‌ലനൽകിയിരിക്കുന്നത്. രണ്ട്ഫുൾസൈസ്സീറ്റുകൾമുൻനിരയിൽഇടംപിടിക്കുമ്പോൾ പിൻനിരയിൽ ഒരുങ്ങുന്നത് ചെറിയ രണ്ട് സീറ്റുകളാണ്. ഔഡി TT കൂപ്പെ, പോർഷ 911 കാറുകളിലും 2+2 സീറ്റിംഗാണ് ലഭ്യമാകുന്നത്

വില 200,000ഡോളർ (1.3 കോടി)

200,000 ഡോളർ (1.3 കോടി രൂപ) വിലയിലാണ് റോഡ്‌സ്റ്ററിന്റെ അടിസ്ഥാന വേരിയന്റിനെ ടെസ്‌ല ലഭ്യമാക്കുക. ടെസ്‌ല നിരയിലെ ഏറ്റവും വിലയേറിയ താരമെന്ന വിശേഷണവും റോഡ്‌സ്റ്റർ കൈയ്യടക്കി കഴിഞ്ഞു.  അതേസമയം ആദ്യം വിൽപനയ്ക്ക് എത്തുന്ന 1000 റോഡ്‌സ്റ്ററുകളെ ലിമിറ്റഡ് എഡിഷനായാണ് ടെസ്‌ല അവതരിപ്പിക്കുക. 250,000 ഡോളറാണ് ആദ്യം വില്‍ക്കപ്പെടുന്ന ലിമിറ്റഡ് എഡിഷന്‍ റോഡ്‌സ്റ്ററിന്റെ വില.

ബുഗാട്ടി ഒക്കെ പഴങ്കഥ; കാര്‍ ലോകത്തെ വിസ്മയിപ്പിച്ച് ടെസ്‌ല റോഡ്‌സ്റ്റര്‍!

എതിരാളികളായ ബുഗാട്ടി ഷിറോണ്‍, പോര്‍ഷ 918 സ്‌പൈഡർ മോഡലുകളെക്കാളും ഏറെ വിലക്കുറവിലാണ് റോഡ്‌സ്റ്ററിനെ ടെസ്‌ല അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.

TeslaRoadster

Base Specs

Acceleration 0-60 mph:1.9 sec

Acceleration 0-100 mph:4.2 sec

Acceleration 1/4 mile:8.8 sec

Top Speed :Over 250 mph

Wheel Torque:10,000 Nm

Mile Range:620 miles

Seating:4DriveAll-Wheel Drive

Base Price:$200,000

Base Reservation:$50,000

Founders Series Price:$250,000

Founders Series Reservation(1,000 reservations available):$250,000

 
Load More By malayalavanijyam
Load More In Automobile

Check Also

ഇന്ത്യ – കുവൈത്ത് തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നു: സുഷമ സ്വരാജ് ഒക്ടോബര്‍ 30,  31 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുന്നു

കുവൈറ്റ്:ഇന്ത്യയില്‍ നിന്നുള്ള തെഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നതിനും ഏറ്റവ…