Home News വണ്ടര്‍ ഡ്രഗ്ഗ് വൃാജം;അബുദാബി ആരോഗ്യമന്ത്രാലയം

വണ്ടര്‍ ഡ്രഗ്ഗ് വൃാജം;അബുദാബി ആരോഗ്യമന്ത്രാലയം

0 second read
0
116
അബുദാബി: രക്തസമ്മര്‍ദവും പ്രമേഹവും ലൈംഗിക ക്ഷമതക്കുറവും മാറ്റി പൂര്‍ണ ആരോഗ്യം പ്രദാനംചെയ്യുമെന്ന അവകാശവാദത്തോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ‘വണ്ടര്‍ ഡ്രഗ്ഗി’നെതിരേ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം. ന്യൂസീലന്‍ഡില്‍ നിര്‍മിച്ച ഈ മരുന്നിനെപ്പറ്റി പ്രചരിക്കുന്ന വിവരണങ്ങള്‍ പൂര്‍ണമായും തെറ്റാണ്. ഇതിന്റെ ഇനവിവരണങ്ങള്‍ അശാസ്ത്രീയമാണെന്നും മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മാത്രമല്ല, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കാരണമായേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പുനല്‍കി.
 1395 ദിര്‍ഹമാണ് ഈ മരുന്നിന്റെ വില. കലമാന്റെ ഭ്രൂണത്തില്‍നിന്നുള്ള ഭാഗങ്ങള്‍കൂടി ചേര്‍ത്താണ് മരുന്ന് നിര്‍മിച്ചിരിക്കുന്നത് എന്ന തരത്തിലാണ് ഇതേപ്പറ്റിയുള്ള ഓഡിയോ വിശദീകരണം. ഇത് വാങ്ങി ഉപയോഗിക്കുന്നവര്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു.
 മൃഗങ്ങളുടെ ഭ്രൂണങ്ങളില്‍നിന്നുള്ള ഭാഗങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഔഷധങ്ങള്‍ മനുഷ്യരുടെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് വാദം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അഭ്യൂഹങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Load More By malayalavanijyam
Load More In News

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…