Home Cinema വില്ലനിൽ ആരാണ് നായകൻ…? ആരാണ് വില്ലൻ..? റിവ്യൂ വായിക്കാം

വില്ലനിൽ ആരാണ് നായകൻ…? ആരാണ് വില്ലൻ..? റിവ്യൂ വായിക്കാം

0 second read
0
369

ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനം ചെയ്‍ത മോഹൻലാൽ നായകനായി എത്തിയ വില്ലൻ എന്ന ചിത്രത്തിൽ ആരാണ് നായകൻ…? ആരാണ് വില്ലൻ…? പ്രേക്ഷകർ കുറച്ചുനാളായി കാത്തിരുന്ന ചോദ്യത്തിന് ആ ചോദ്യത്തിന് ഉത്തരവുമായി വില്ലൻ തിയറ്ററുകളിൽ എത്തി. ചടുലവേഗതയുള്ള ക്രൈം ത്രില്ലർ എന്നതിലുപരി ഒരു ഇമോഷണൽ ത്രില്ലർ ചിത്രമായിട്ടാണ് വില്ലൻ എത്തിയിരിക്കുന്നത്. നായകകഥാപാത്രമായി എത്തിയ മോഹൻലാലിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്.

വില്ലന്‍ ക്ലാസ്സോ, മാസ്സോ?- റിവ്യൂഒരു ക്രൈം ത്രില്ലർ ചിത്രത്തിന്റെ കൃത്യമായ സൂചനകൾ നൽകി നഗരത്തിൽ നടക്കുന്ന ഒരു കൂട്ടക്കൊലപാതകത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. ചിത്രത്തിൽ മാത്യു മാഞ്ഞുരാൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.ഒരു വലിയ ആക്സിഡന്‍റാണ് മാത്യു മാഞ്ഞൂരാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ തകര്‍ത്തത്. മകൾ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. പക്ഷേ ഭാര്യ ഡോ.നീലിമ കോമ സ്റ്റേജിൽ മരണത്തോട് മല്ലടിച്ചുകിടന്നു. ഒരു മനുഷ്യജീവിതത്തിൽ അയാളെ നായകനാക്കുന്നതും വില്ലനാക്കുന്നതും വിധിയാണ്. ഇവിടെ മാത്യു മാഞ്ഞൂരാന്‍ നായകനാണോ വില്ലനാണോ? ഈ സിനിമയിലൂടെ ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കാന്‍ ശ്രമിക്കുന്ന ചോദ്യം അതാണ്.
ജിവിതത്തിൽ ഉണ്ടായാ ട്രാജടിയെ തുടർന്ന് വാളണ്ടറി റിട്ടേയർമെന്റ് എടുക്കാനിരിക്കുന്ന മാത്യു മാഞ്ഞൂരാന് ഒരു പ്രത്യേക സാഹചര്യത്തിൽ കൊലപാതക കേസ് അന്വേഷണത്തിലേക്ക് എത്തുകയും ചെയ്യുന്നു. ആ അന്വേഷണം വില്ലനിലേക്കും നായകനിലേക്കും എത്തുന്ന കഥയാണ് സിനിമ പറയുന്നത്.തുടക്കത്തിൽ പറഞ്ഞതുപോലെ ചടുലവേഗതയിലുള്ള ക്രൈം ത്രില്ലർ ആയിട്ടല്ല ബി ഉണ്ണികൃഷ്‍ണൽ വില്ലൻ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ മാനസികവ്യാപാരത്തിനാണ് സിനിമയിൽ മുൻതൂക്കം. അന്വേഷണവും  വ്യക്തിജീവിതവും ഇഴചേർ
ത്ത് അവതരിപ്പിക്കുന്നു. ആരെ കൊന്നു എങ്ങനെ കൊന്നു എന്നല്ല എന്തിനു വേണ്ടി കൊന്നു എന്നതാണ് ചോദ്യം. ‍കൊലപാതകത്തോളം അസ്വഭാവികമായതായി യാതൊന്നും ജീവിതത്തിലില്ല എന്ന് നായകൻ
പറയുമ്പോൾ തന്നെ എന്താണ് നീതി എന്ന ചോദ്യം കൂടി ഉയരുന്നു.

സാൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തിയ മോഹൻലാലിന്റെ പ്രകടനം തന്നെയാണ് വില്ലനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുക. കുടുംബം തകർന്ന വ്യക്തിയായും ബുദ്ധിമാനായ അന്വേഷണ ഉദ്യോഗസ്ഥനായും മോഹൻലാൽ കഥാപാത്രമായിത്തന്നെ മാറുന്നു. പരസ്യവാചകങ്ങളിലും ട്രെയിലറുകളിലുമൊക്കെ സൂചിപ്പിച്ചതുപോലെ നായകനും വില്ലനും ഒരാളിൽ ചേരുമ്പോഴുള്ള ഭാവപ്പകർച്ചകളും മോഹന്‍ലാല്‍ ഗംഭീരമാക്കുന്നു. കീഴുദ്യോഗസ്ഥനായ ചെമ്പന്‍ വിനോദും പ്രകടനത്തിൽ മികവ് കാട്ടുന്നു.  കുറച്ചുഭാഗങ്ങളില്‍ മാത്രമേ ഉള്ളൂവെങ്കിലും മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ ജോഡിയായിത്തന്നെ മാറുന്നുണ്ട്. മറ്റൊരു പ്രധാന സ്ത്രീ കഥാപാത്രമായ ഹന്‍സികയ്‍ക്ക് പക്ഷേ വിശാലിന്റെ കഥാപാത്രത്തിന് ഒപ്പം നില്‍ക്കേണ്ട ആവശ്യമേ ഉള്ളൂ.

സാങ്കേതികത്തികവാണ് വില്ലന്റേതായി എടുത്തുപറയേണ്ട മേന്മ. ഓരോ ഫ്രെയിമും ഷോട്ടും വില്ലന്റെ മികവ് കൂട്ടുന്നു. ശബ്‍ദമിശ്രണവും പശ്ചാത്തലസംഗീതവുമൊക്കെ അതിന് കൂട്ടായിട്ടുണ്ട്.മോഹൻലാൽ എന്ന അഭിനയവിസ്മയത്തിന്റെ ഇന്നുവരെ കണ്ടിട്ടില്ലാത്ത അഭിനയമുഹൂർത്തങ്ങൾ വില്ലനിൽ കാണാം. നോട്ടത്തിലും ഭാവത്തിലും വില്ലനെയും നായകനെയും അനുസ്മരിപ്പിക്കുന്ന പകർന്നാട്ടം.

ഡോ. ശക്തിവേൽ എന്ന കഥാപാത്രത്തെ പക്വതയോടെ അവതരിപ്പിക്കാൻ വിശാലിന് സാധിച്ചു.വിശാലിന് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് ഡോ.ശക്തിവേൽ പളനിസാമി. മലയാളത്തിലേക്കുള്ള വരവ് ഉഗ്രനായി. എന്നാൽ ശ്രീകാന്തിനോ ഹ ൻസികയ്ക്കോ റാഷി ഖന്നയ്ക്കോ അധികം സ്പേസ് സംവിധായകന്‍ അനുവദിക്കുന്നില്ല. ശ്രീകാന്തിന്‍റെ കഥാപാത്രം സിനിമ കഴിഞ്ഞിറങ്ങിയാലും പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാന്‍ കഴിയുമോ എന്ന് സംശയമാണ്. മഞ്ജു വാരിയർ, ചെമ്പൻ വിനോദ്, സിദ്ദിഖ്, രൺജി പണിക്കർ, അജു വർഗീസ്, ശ്രീകാന്ത്, ഇടവേള ബാബു, ബാലാജി ശർമ, കോട്ടയം നസീർ, ഇർഷാദ് തുടങ്ങിയ താരങ്ങളും തങ്ങളുടെ വേഷം മികച്ചതാക്കി. എന്നാൽ പുതിയകാലത്തിന്റെ ആഖ്യാനരീതികൾ പരീക്ഷിക്കുമ്പോഴും പഴയ ശൈലിയിൽ നിന്ന് പൂർണ്ണമായും മോചിതനാകാത്ത ബി ഉണ്ണികൃഷ്ണനെ വില്ലനിൽ കാണാം. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളുടെ ആധിക്യം വില്ലനെ വിരസമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കഥാപാത്രങ്ങൾ തമ്മിലുള്ളബന്ധംമനസിലാക്കിവരാൻപ്രേക്ഷകന്‍ ഏറെ സമയമെടുക്കുന്നതും അതിലെ അവ്യക്തതയുമൊക്കെ സിനിമ ആസ്വദിക്കുന്നതിനെ ബാധിച്ചു. വളരെ സാവധാനത്തിലുള്ള നരേഷനും വില്ലന് ദോഷമായെന്ന് പറയാതെ വയ്യ.

ഫോർ മ്യൂസിക്സ് ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങളും സിനിമയോട് ചേർന്നു നിൽക്കുന്നു എന്നത് അല്പം ആശ്വസം നൽകുന്നു.. ത്രില്ലർ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതമാണ് വില്ലന്റെ മറ്റൊരു ആകർഷണം. ഷമീർ മുഹമ്മദിന്റെ എ‍ഡിറ്റിങ്ങും എടുത്തുപറയേണ്ടതാണ്. മനോജ് പരമഹംസയും എൻ.കെ. ഏകാംബരവുമാണ് ഛായാഗ്രഹണം നിർവഹിച്ചത്. രവി വർമ, രാം ലക്ഷ്മണൻ, ആക്‌ഷൻ ജി എന്നിവരുടെ സ്റ്റണ്ട് കൊറിയോഗ്രഫി അത്യുഗ്രൻ.മാസും ക്ലാസ്സും ഒത്തു ചേർന്ന ഡാർക്ക് ത്രില്ലറാണ് വില്ലൻ.

Load More By malayalavanijyam
Load More In Cinema

Check Also

ഇന്ത്യ – കുവൈത്ത് തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നു: സുഷമ സ്വരാജ് ഒക്ടോബര്‍ 30,  31 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുന്നു

കുവൈറ്റ്:ഇന്ത്യയില്‍ നിന്നുള്ള തെഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നതിനും ഏറ്റവ…