Home News വിശാല മനസ്സിൽ തെളിഞ്ഞ കൃഷ്ണഭക്തിയുമായ് തമിഴ് നടൻ വിശാൽ ഗുരുവായൂരിൽ

വിശാല മനസ്സിൽ തെളിഞ്ഞ കൃഷ്ണഭക്തിയുമായ് തമിഴ് നടൻ വിശാൽ ഗുരുവായൂരിൽ

0 second read
0
175

തൃശുർ:തമിഴ് സൂപ്പർ താരം വിശാൽ കണ്ണനെ വണങ്ങാൻ ഗരുവായൂരിലെത്തി.അദ്ദേഹത്തിന്റെ സുഹൃത്ത് പ്രശസ്ത ജ്യോത്സ്യൻ ജിതേഷ് പണിക്കരുമായി ഉച്ചപൂജ തൊഴുത് അനുഗ്രഹം വാങ്ങാൻ വന്ന വിശാൽ ‘സോപാനത്ത് കയ്യിൽ കരുതിയ കൃഷ്ണന്റെ വെള്ളി വിഗ്രഹം വഴിപാടായി സമർപ്പിച്ചു – ഓതിക്കനിൽ നിന്നുംഅർച്ചന പ്രസാദം സ്വീകരിച്ച് ഉപദേവൻമാരെ തൊഴുതു വലംവെച്ചെത്തിയ വിശാലിനെ മാനേജർ ഇഴുവപ്പാടി മനോജ് സ്വീകരിച്ചു.ഡെപ്യൂട്ടി അഡ്മിനിസ്ട്രറ്റർ ശങ്കുണ്ണി രാജ തീർത്ഥവും, ആടിയ എണ്ണയും, പാലഭിഷേകവും, പ്രസാദവും നല്കി.
തമിഴിൽ ഹിറ്റായ സണ്ട കോഴി ജനങ്ങളുടെ മനസ്സിൽ വിശാലിന് വലിയൊരു സ്ഥാനമാണ് നല്കിയിട്ടുള്ളത്  അടുത്ത് ഇറങ്ങാനുള്ള ഇരുമ്പു തുറൈയും, സണ്ട കോഴി സെക്കന്റ് പാർട്ടും പ്രക്ഷകർ  കാത്തിരിക്കുകയാണ്’.തമിഴ് മക്കളുടെ അമ്മയായ ജയലളിതയുടെ വിയോഗത്തെ തുടർന്ന് നടന്ന നിയമസഭാ മത്സരത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇറങ്ങി തിരിച്ച വിശാലിന് വളരെയേറെ ബുദ്ധിമുട്ടുകൾ നേരിടുകയും നോമിനേഷൻ നിരാകരിച്ച വാർത്തകൾ അന്ന് പത്രങ്ങളിൽ ശ്രദ്ധേയമായിരുന്നു .

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കുടുംബവുമായുള്ള
ബന്ധവും, ലാലേട്ടനോടുള്ള കടുത്ത ആരാധാനയുമാണ് മലയാളത്തിൽ ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ വിശാൽ മലയാളത്തിൽ വരികയായിരുന്നു .ലാലേട്ടനെന്ന അഭിനയ സഹ്യന്റെ മുൻപിൽ അഭിനയിക്കുക എന്ന അടക്കാത്ത മോഹമാണ് വില്ലനിലൂടെ നിറവേറിയതെന്ന് വിശാൽ പറഞ്ഞു.
ദൈവം മൂർദ്ധാവിൽ ചുംബിച്ച് ഭൂമിയിലേക്കഭിനയിക്കാൻ പറഞ്ഞയച്ച അപൂർവ്വ പുണ്യജന്മമാണ് മോഹൻലാൽ എന്ന് അദ്ദേഹം കൂട്ടി ചേർത്തു .സിനിമാ- രാഷ്ട്രിയ മേഖലയിലെ പ്രമുഖർ ഭാവിയെ കുറിച്ച് അറിയുവാൻ എപ്പോഴും തിരക്കുകൂട്ടുന്ന കേരളത്തിലെ ഏറ്റവും പ്രശസ്ത ജോതിഷി ജിതേഷ് പണിക്കർ വിശാലുമായി വളരെ ബന്ധമാണുള്ളത്.
നിഷ്കളങ്ക ഹൃദയത്തിന്റെയും, നന്മയുടെയും വിശാല മനസ്സിന്റെ
മൺചിരാതാണ് വിശാൽ എന്ന് പണിക്കർ പറയുമ്പോൾ ആയിരം സൂര്യരശ്മികൾ ‘ശ്രുതി മീട്ടുകയായിരുന്നു .
ഗുരുവായൂരെന്ന മഥുരയോടു വിടപറയുമ്പോൾ മടങ്ങാൻ തോന്നുന്നില്ലെന്ന് വിശാൽ പറഞ്ഞു.

ബാബു ഗുരുവായൂർ:

Load More By malayalavanijyam
Load More In News

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…