Home News വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിനായി ന്യൂജഴ്‌സി ഒരുങ്ങുന്നു

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിനായി ന്യൂജഴ്‌സി ഒരുങ്ങുന്നു

2 second read
0
41

ന്യൂജഴ്സി:വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിനായി ന്യൂജഴ്‌സി ഒരുങ്ങുന്നു. ആഗോളമലയാളികളുടെ സുപ്രസിദ്ധ  ഗ്ലോബൽ  സംഘടനയായ വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സിയിൽ ഈ മാസം സംഘടിപ്പിക്കുന്ന ന്ന 11–ാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസിലേക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. അമേരിക്കയിലെ “ഗാർഡൻ സ്റ്റേറ്റ്” എന്നറിയപ്പെടുന്ന  ന്യൂജഴ്‌സിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഐസ് ലിൻ നഗരത്തിലുള്ള മനോഹരമായ റിനൈസൻസ് വുഡ് ബ്രിഡ്‌ജ്‌ ഹോട്ടലിൽ  ഓഗസ്റ്റ്24, 25, 26  (വെള്ളി, ശനി, ഞായർ) തീയതികളിലാണ് ഗ്ലോബൽ കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. ” അമേരിക്കയിൽ ഒരു പൊന്നോണം” എന്ന ആശയത്തിൽ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ഗ്ലോബൽ കോൺഫറൻസിൽ ലോകമെമ്പാടുമുള്ള വേൾഡ് മലയാളി കൗൺസിൽ റീജിയൻ/പ്രൊവിൻസുകളിൽ നിന്നുള്ള  പ്രതിനിധികളും, കലാ,രാഷ്ട്രീയ,ബിസിനസ് , സാഹിത്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് സുഗമമായ നടത്തിപ്പിലേക്കായി എല്ലാ കമ്മിറ്റികളും ഊർജസ്വലമായി പ്രവർത്തിച്ചു വരികയാണെന്ന് തോമസ് മൊട്ടക്കൽ  (ചെയർമാൻ) , തങ്കമണി അരവിന്ദൻ (കൺവീനർ) ,ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ , ഗ്ലോബൽ പ്രസിഡന്റ്,ഡോ എ.വി. അനൂപ് എന്നിവർ അറിയിച്ചു . ഓഗസ്റ്റ് 24 വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന കോൺഫറൻസിൽ തുടക്ക ദിവസം മൻഹാട്ടൻ നഗരം ചുറ്റിയുള്ള  ക്രൂയിസ് നൈറ്റ് ആണ് പ്രധാന ആകർഷണം. ഓഗസ്റ്റ് 25  ശനിയാഴ്ച കേരള തനിമയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ആകർഷണമായ ഓണ പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും അവാർഡ് നെറ്റും സംഘടിപ്പിച്ചിട്ടുണ്ട്.ഓഗസ്റ്റ് 26  ഞായറാഴ്‌ച ബിസിനസ് ഫോറം , യൂത്ത്, വനിതാ ഫോറം മേഖലകളിൽ സെമിനാറും /ചർച്ചകളും അരങ്ങേറും .
കോൺഫറൻസ് റജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള വെബ് സൈറ്റ്  അഡ്രസ്സ് : http://wmcnj.org/gc2018 കൂടുതൽ വിവരങ്ങൾക്ക് തോമസ് മൊട്ടക്കൽ (കോൺഫറൻസ് ചെയർമാൻ) –  732 887 1066 തങ്കമണി അരവിന്ദൻ ( കോൺഫറൻസ്  കൺവീനർ) – 908 477 9895.

Load More By malayalavanijyam
Load More In News

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…