Home News വ്യാഴാഴ്ച ദുബായ് റോഡ് ട്രാൻസ്പോർട്ട്‌ അതോറിറ്റിയുടെ (ആർ.ടി.എ.) പൊതു വാഹനങ്ങളുടെ സമയക്രമത്തിൽ മാറ്റം

വ്യാഴാഴ്ച ദുബായ് റോഡ് ട്രാൻസ്പോർട്ട്‌ അതോറിറ്റിയുടെ (ആർ.ടി.എ.) പൊതു വാഹനങ്ങളുടെ സമയക്രമത്തിൽ മാറ്റം

4 second read
0
12

ദുബായ്: വ്യാഴാഴ്ച ദുബായ് റോഡ് ട്രാൻസ്പോർട്ട്‌ അതോറിറ്റിയുടെ (ആർ.ടി.എ.) പൊതു വാഹനങ്ങളുടെ സമയക്രമത്തിൽ മാറ്റം.ഹിജ്‌റ പുതുവർഷം പ്രമാണിച്ചുള്ള അവധിയായതിനാലാണ് ഈ മാറ്റം.

ദുബായ് മെട്രോയുടെ റെഡ് ലൈൻ വ്യാഴാഴ്ച രാവിലെ അഞ്ചു മുതൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കും. ദുബായ് മെട്രോയുടെ ഗ്രീൻ ലൈൻ വ്യാഴാഴ്ച രാവിലെ അഞ്ചര മുതൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നുവരെ സർവീസ് നടത്തും. ദുബായ് ട്രാം വ്യാഴാഴ്ച രാവിലെ ആറര തൊട്ടു വെള്ളിയാഴ്ച പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കും.

bbബസ്

bbഗോൾഡ് സൂഖ് ബസ് സ്റ്റേഷനിൽനിന്ന് രാവിലെ നാലരമുതൽ രാത്രി 12.30 വരെയും അൽ ഗുബൈബ സ്റ്റേഷനിൽനിന്ന് വ്യാഴാഴ്ച രാവിലെ 4.15 മുതൽ രാത്രി പന്ത്രണ്ടര വരെയും ബസ് സർവീസുകൾ ഉണ്ടാകും. സത്വയിൽ നിന്നും അൽ ഖൂസ് സ്റ്റേഷനിൽ നിന്നും രാവിലെ അഞ്ചുമുതൽ രാത്രി പതിനൊന്ന് വരെയും ഖിസൈസ് ബസ് സ്റ്റേഷനിൽനിന്ന് വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ രാത്രി 11.45 വരെയും ജബൽ അലി സ്റ്റേഷനിൽനിന്ന് രാവിലെ അഞ്ചുമുതൽ രാത്രി 11.30 വരെയും ബസുകൾ സർവീസ് നടത്തും.

മെട്രോയുമായി ബന്ധിപ്പിച്ചിട്ടുള്ള റഷീദിയ, മാൾ ഓഫ് ദി എമിറേറ്റ്‌സ്, ബുർജ് ഖലീഫ, അബുഹൈൽ, ഇത്തിസലാത് എന്നീ സ്റ്റേഷനുകളിൽനിന്ന് വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ വെള്ളി വെളുപ്പിന് ഒന്നുവരെ ബസ് സർവീസുകൾ നടക്കും. അൽ ഗുബൈബയിൽനിന്നു ഷാർജയിലേക്കുള്ള ഇന്റർസിറ്റി ബസുകൾ 24 മണിക്കൂറും ലഭ്യമാകും. അബുദാബിയിലേക്ക് വെളുപ്പിന് നാലരമുതൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നുവരെ ബസുണ്ടാകും.

യൂണിയൻ സ്‌ക്വയർ സ്റ്റേഷൻ വെളുപ്പിന് 4.25 മുതൽ രാത്രി 1.20 വരെയും അൽ സബ്കാ സ്റ്റേഷൻ രാവിലെ 6.15 മുതൽ വെള്ളിയാഴ്ച പുലർച്ചെ 1.30 വരെയും ദേര സിറ്റി സെന്റർ സ്റ്റേഷൻ 5.35 തൊട്ട് രാത്രി 11.30 വരേയും കരാമ സ്റ്റേഷൻ 6.10 മുതൽ രാത്രി 10.10 വരെയും അൽ അഹ്ലി ക്ലബ് സ്റ്റേഷൻ 5.55 മുതൽ രാത്രി 10.15 വരെയും പ്രവർത്തിക്കും

bbവാട്ടർ ബസ്

bbമറീന സ്റ്റേഷനുകളിൽനിന്നുള്ള വാട്ടർ ബസ് സർവീസുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമുതൽ രാത്രി പന്ത്രണ്ടുവരെ നടക്കും. മറീന, ഗുബൈബ സ്റ്റേഷനുകളിൽനിന്നുള്ള ഫെറി സർവീസുകൾ രാവിലെ പതിനൊന്ന്, ഉച്ചയ്ക്ക് ഒന്ന്, മൂന്ന്, വൈകീട്ട് അഞ്ച്, ആറര എന്നീ സമയങ്ങളിൽ സർവീസ് നടത്തും. അൽ ജദ്ദാഫ് സ്റ്റേഷനിൽനിന്ന് ദുബായ് വാട്ടർ കനാലിലേക്കുള്ള ഫെറി സർവീസുകൾ രാവിലെ പത്ത്, ഉച്ചയ്ക്ക് പന്ത്രണ്ട്‌, വൈകീട്ട് അഞ്ചര എന്നീ സമയങ്ങളിലും തിരിച്ചു ദുബായ് വാട്ടർ കനാലിൽനിന്ന് ജദ്ദാഫ് സ്റ്റേഷനിലേക്കുള്ള സർവീസുകൾ 12.05, 2.05, 7.35 എന്നീ സമയങ്ങളിലും ലഭ്യമാകും. വാട്ടർ ടാക്സി രാവിലെ ഒൻപതു മുതൽ രാത്രി പത്തു വരെ പ്രവർത്തിക്കും. ദുബായ് ക്രീക്ക് സ്റ്റേഷനുകളിലെ അബ്ര സർവീസ് ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ ലഭ്യമാകും.

bbപാർക്കിങ് സൗജന്യം

bbഹിജ്‌റ വർഷാരംഭം പ്രമാണിച്ചു വ്യാഴാഴ്ച ദുബായിൽ പാർക്കിങ് നിരക്ക് ഈടാക്കില്ലെന്ന് റോഡ് ട്രാൻസ്പോർട്ട്‌ അതോറിറ്റി അറിയിച്ചു. എന്നാൽ ബഹുനില പാർക്കിങ് സമുച്ചയങ്ങൾക്കു ഈ ഇളവ് ബാധകമാവില്ല.

Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…