Home News ശംഖുമുഖം ദേവീക്ഷേത്രത്തിന് പുതുമുഖം നല്‍കി ഉദയസമുദ്ര ഗ്രൂപ്പുടമ എസ്.രാജശേഖരന്‍ നായരും കുടുംബവും ലോക മലയാളിക്ക്‌ മാതൃകയായി

ശംഖുമുഖം ദേവീക്ഷേത്രത്തിന് പുതുമുഖം നല്‍കി ഉദയസമുദ്ര ഗ്രൂപ്പുടമ എസ്.രാജശേഖരന്‍ നായരും കുടുംബവും ലോക മലയാളിക്ക്‌ മാതൃകയായി

1 second read
0
236

തിരു:ശംഖുമുഖം ദേവീക്ഷേത്രത്തിന് പുതുമുഖം നല്‍കി ഉദയസമുദ്ര ഗ്രൂപ്പും എസ്.രാജശേഖരന്‍ നായരും ലോക മലയാളിക്ക് മുന്നിൽ ഭക്തിയുടെ മഹാമാതൃകയായി.ഉദയസമുദ്ര ഗ്രൂപ്പ് ഉടമ എസ്.രാജശേഖരൻ പിള്ളയ്ക്കും ഭാര്യയും ചലച്ചിത്രതാരവുമായ രാധയ്ക്കും അവരുടെ കുടുംബത്തിനും ബിസിനസ്സ് ലോകത്തും ചലച്ചിത്ര ലോകത്തും, ലോക മലയാളിയുടെ മുന്നിലും ഒരു ആമുഖത്തിന്റെ ആവശ്യമില്ല.എന്നാൽ അവരുടെ അചഞ്ചലമായ ഭക്തി ശംഖുമുഖം ദേവീക്ഷേത്രത്തിന് പുതുമുഖം നൽകിയപ്പോൾ അത് ലക്ഷോപലക്ഷം ദേവിഭക്തർക്ക് ഒരിക്കലും മറക്കുവാനാവാത്ത ധന്യമുഹുർത്തവുമായി.

അതിന് സാക്ഷിയായതാകട്ടെ മലയാളത്തിന്റെ മഹാഭാഗ്യം പത്മവിഭൂഷന്‍ ഡോ.കെ.ജെ. യേശുദാസും ഒപ്പം ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദരന്‍, വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി, എ. പത്മകുമാര്‍, എന്‍. പിതാംബരക്കുറുപ്പ്, സ്വാമി മഹേശ്വരാനന്ദ സരസ്വതി തുടങ്ങിയ പ്രമുഖരും പതിനായിരക്കണക്കിന് ഭക്തജനങ്ങളും.

ഈ കുടുംബം പണി കഴിപ്പിച്ചു നൽകിയ ശംഖുംമുഖം ദേവീക്ഷേത്രത്തിന്റെ അലങ്കാരഗോപുരം, ചിത്രമതില്‍, ശില്പസമുച്ചയം എന്നിവയുടെ സമര്‍പ്പണവും ഉദ്ഘാടനവും ഇന്നലെ വൈകീട്ടാണ് ക്ഷേത്രാങ്കണത്തില്‍ വെച്ച്‌ നടന്നത്.തുടർന്ന് നടന്ന  സംവിധായകന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെനേതൃത്വത്തിൽ അരങ്ങേറിയ ദേവി സംഗിതരാഗമാലികയ്ക്ക് ഗായകരായ മധുബാലക്യഷ്ണന്‍, വിധുപ്രതാപ്, സുദീപ് കുമാര്‍, രവിശങ്കര്‍, സരിത രാജീവ്, മീനാക്ഷി എന്നിവർ പങ്കെടുത്തു.’ഈ പുണ്യ പ്രവർത്തിയ്ക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് എസ് .രാജശേഖരൻ തന്നെ പറയുന്നു.”ശംഖുമുഖം ക്ഷേത്രത്തിനു മാറ്റങ്ങള്‍ വരുത്തണം എന്ന് തോന്നി തുടങ്ങിയത് ഏഴു വര്‍ഷം മുന്നേയാണ്. അമ്മ സ്ഥിരമായി ശംഖുമുഖത്തെ ദേവീ ക്ഷേത്രത്തില്‍ വരുമായിരുന്നു. ഒരു ദിവസം അമ്മ ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടില്‍ വളരെ വിഷമത്തോടെ വന്നിരിക്കുന്നത് കണ്ടു. ഞാന്‍ അമ്മയോട് ചോദിച്ചു എന്തു പറ്റിയെന്ന്.

എന്റെ ക്ഷേത്രം പഴയ ക്ഷേത്രമല്ല എന്തോ പറ്റി മോനേ അത് നാഥനില്ലാത്ത ക്ഷേത്രം പോലെയായി എന്ന് അമ്മ എന്നോട് പറഞ്ഞു. അമ്മ പറഞ്ഞതുകേട്ട് ഞാന്‍ ക്ഷേത്രത്തെപറ്റി കൂടുതല്‍ അന്വേഷിച്ചു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് അവിടുത്തെ പ്രത്യേകതകളെക്കുറിച്ചൊക്കെ അന്വേഷിച്ചു. ഒരുപാട് കല്യാണങ്ങള്‍ ഈ ക്ഷേത്രത്തില്‍ വെച്ച് നടക്കാറുണ്ടെന്നും അറിഞ്ഞു. അതിനുവേണ്ടിയുള്ള സ്ഥലസൗകര്യങ്ങളും ഈ അമ്പലത്തിലുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ഒരു നിര്‍ദേശം വെച്ചു. ഒരു കല്യാണ മണ്ഡപം ചെയ്താലോ? അപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയത് അതായിരുന്നു.അന്നത്തെ ദേവസ്വം മന്ത്രി ആയിരുന്ന ശിവകുമാര്‍ അതിനുവേണ്ട നല്ലൊരു പ്രപ്പോസലൊക്കെ തയാറാക്കി. കോടതിയില്‍ നിന്ന് അനുവാദം കിട്ടിയാലേ അവര്‍ക്ക് ഇത് നടപ്പിലാക്കാന്‍ പറ്റൂ എന്നറിഞ്ഞു. പക്ഷേ കോടതി ഇത് നിരസിച്ചു. അതിനുശേഷം ശംഖുമുഖം ക്ഷേത്രത്തെ പറ്റി ഞാന്‍ എന്റെ മൂത്ത മകളോട് സംസാരിച്ചു.

? ഒരു കല്യാണ മണ്ഡപം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കോടതി അതു നിരസിച്ചു. ഇത് കേട്ടിട്ട് മകള്‍ എന്നോട് ചോദിച്ചു. ഈ ശംഖുമുഖം ക്ഷേത്രം എവിടെയാണച്ഛാ? ശംഖുമുഖത്ത് പോകുന്ന വഴിക്ക് ഒരു ക്ഷേത്രം കണ്ടിട്ടില്ലേന്നു ഞാന്‍ അവളോട് ചേദിച്ചു. ഇല്ലച്ഛാ ഞാന്‍ അങ്ങനെ ഒരു ക്ഷേത്രം ഉള്ളതായി ഇതുവരെയും ശ്രദ്ധിച്ചിട്ടില്ല. അവള്‍ അക്കാര്യം പറഞ്ഞപ്പോഴാണ് എനിക്കും തോന്നിയത് ഇങ്ങനെ ഒരു ക്ഷേത്രം ഉള്ളതായിട്ട് എല്ലാരും അറിയണം എന്ന്.അങ്ങനെ ക്ഷേത്രത്തില്‍ പുനരുദ്ധാരണം ചെയ്യാനായി അനുവാദം തരണമെന്ന് ദേവസ്വം മന്ത്രിയോട് ആവശ്യപ്പെട്ടു. ഞാന്‍ ഒരു നിര്‍ദേശം വെച്ചു. ദേവസം ബോര്‍ഡെനിക്കു അനുവാദം തന്നു. അതിനുശേഷം വീണ്ടും മന്ത്രിസഭ മാറി പുതിയ മന്ത്രിസഭ വന്നു. ഒരു ദിവസം കടകംപള്ളി സുരേന്ദ്രനെ വിളിച്ചു കാര്യം പറഞ്ഞു. ക്ഷേത്രത്തില്‍ പുനരുദ്ധാരണം ചെയ്യണം. ഞാന്‍ ഏറ്റെടുത്തതാണ്. അതിനെനിക്ക് അനുവാദം തരണം.ക്ഷേത്ര പുനരുദ്ധാരണത്തിന് നല്‍കിയ പ്രപ്പോസല്‍ അനുവദിച്ചു. അങ്ങനെ ഒരു വിജയദശമി ദിവസം അമ്പലത്തിന്റെ പണി ഞാന്‍ ഏറ്റെടുത്തു. ആറുമാസം കൊണ്ട് ചെയ്തുതീര്‍ക്കാം എന്നാണു കരുതിയിരുന്നത്. എന്നാല്‍ ചെയ്തുവന്നപ്പോള്‍ ഒരു വര്‍ഷം നീണ്ടു. നമുക്കൊരു കൃത്യമായ ബഡ്ജറ്റൊന്നുമില്ലായിരുന്നു. പക്ഷേ ചെയ്തുവന്നപ്പോള്‍ ദേവിയായിട്ടു തന്നെ എന്തൊക്കെയോ ചെയ്യിപ്പിച്ചു. എനിക്ക് എന്തോക്കെയോ ചെയ്യാന്‍ പറ്റി. എന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ശന്തനുവും കൂടെയുള്ളവരുമായ ഒരു ടീം തന്നെ ഉണ്ടായിരുന്നു. നല്ല ആര്‍ട്ടിസ്റ്റുകളാണ് അവരെല്ലാം. ആര്‍ട്ടിസ്റ്റിനപ്പുറം നല്ല മനസുണ്ടവര്‍ക്ക്. ഞാന്‍ ഒന്നുമല്ല. ഒരു നിമിത്തം മാത്രമാണ്. ദേവിയായിട്ട് തന്നെ എന്നെ ഇതിലേക്ക് കൊണ്ടു വന്നു.

ഇതിന്റെ സമര്‍പ്പണത്തിന് നല്ലൊരു വ്യക്തി വരണം. എല്ലാവരും അറിയണം. അങ്ങനെയൊരു വ്യക്തിത്വം തന്നെ വരണം. അപ്പോള്‍ മനസില്‍ വന്നത് യേശുദാസായിരുന്നു. വ്യക്തികളെന്നു പറയുന്നത് ജന്മം കൊണ്ടോ പേരുകൊണ്ടോ അല്ല. നല്ലവരെന്ന് പറയുന്നത് അവരുടെ കര്‍മ്മം കൊണ്ടാണ്. അതുകൊണ്ട് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തെ പോലെ ഒരാള്‍ വരണമെന്ന്. പിന്നെ തീയതികള്‍ മാറ്റേണ്ടിവന്നു. ആദ്യം 25ാം തീയതിയായിരുന്നു തീരുമാനിച്ചിരുന്നത്. ദേവസ്വംമന്ത്രിക്ക് അന്നു വരാന്‍ കഴിയില്ലായിരുന്നു. പിന്നെ 28ലേക്ക് മാറ്റുകയായിരുന്നു. അതേ സമയം യേശുദാസും ഉണ്ടെന്നു പറഞ്ഞു. എല്ലാം കൊണ്ടും ദേവിയുടെ കടാക്ഷം കൊണ്ടാണ് ഇതെല്ലാം വളരെ കൃത്യമായി ചെയ്യാന്‍ സാധിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അമ്മ മരിച്ചിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷമയി. അമ്മ പോയിക്കഴിഞ്ഞാല്‍ അനാഥനായിപ്പോയി എന്നൊരു തോന്നല്‍ മനുഷ്യനുണ്ടാകും. അങ്ങനെയുളള സമയങ്ങളില്‍ ഇങ്ങനെയുള്ള ക്ഷേത്രങ്ങളാണ് നമുക്ക് അമ്മയായിട്ട് മാറുന്നത്. ഇതെല്ലാം ഓരോരുത്തരുടെയും കാഴ്ചപ്പാട് പോലിരിക്കും.

 

 

Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…