Home News ശൈത്യകലം ആനന്ദകരമാക്കാൻ ഷാര്‍ജ മെലീഹ

ശൈത്യകലം ആനന്ദകരമാക്കാൻ ഷാര്‍ജ മെലീഹ

2 second read
0
375
ദുബായ്: ശൈത്യകാലം  ആനന്ദകരമാക്കാൻ ഷാര്‍ജ മെലീഹ  ക്ഷണിക്കുന്നു.
യാത്രകള്‍ ആകര്‍ഷകമാക്കി സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവങ്ങളൊരുക്കി ഷാര്‍ജ മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റർ നിങ്ങളെ ക്ഷണിക്കുന്നത്.
വാനനിരീക്ഷണം, ഡെസേര്‍ട്ട് സഫാരി, ബഗ്ഗി റൈഡ്, മജ്‌ലിസ്, ട്രെക്കിങ് തുടങ്ങി മരുഭൂമിയുടെ വിസ്മയക്കാഴ്ചകളും സാഹസികതയും തനത് അറബ് രുചികളും സമ്മേളിക്കുന്ന അനുഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആഡംബരവാഹനത്തില്‍ മരുഭൂമിയിലൂടെ സാഹസിക സഞ്ചാരംനടത്താനുള്ള അവസരവും മരുഭൂമിയുടെ ഉള്ളറകളില്‍നിന്നുള്ള അസ്തമയക്കാഴ്ചയും മലീഹയുടെ പ്രത്യേകതയാണ്.
കുടുംബസമേതമെത്തുന്ന സഞ്ചാരികള്‍ക്ക് ഫോസില്‍ റോക്കിനു സമീപത്തുനിന്നുള്ള അസ്തമയക്കാഴ്ച, ട്രെക്കിങ്, ബാര്‍ബെക്യൂ ഡിന്നര്‍ എന്നിവ ഉള്‍പ്പെട്ട പ്രത്യേക പാക്കേജ് ഉണ്ട്. നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പാക്കേജില്‍ ഓഫ് റോഡ് യാത്ര, ബഗ്ഗി റൈഡ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി മുഴുവന്‍ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനാവുന്ന രാത്രി ക്യാന്പുകളും മെലീഹയില്‍ സജീവമാണ്.
വിദഗ്ധ പരിശീലനം നേടിയ വാനനിരീക്ഷകരുടെ കൂടെ വാനനിരീക്ഷണം നടത്താനും രാത്രിയില്‍ മരുഭൂമിയിലൂടെ കാര്‍ യാത്ര നടത്താനും ഈ ക്യാന്പുകള്‍ അവസരമൊരുക്കുന്നുണ്ട്.
മരുഭൂമിയുടെ കാഴ്ചകള്‍ക്ക് നടുവില്‍ മജ്‌ലിസ് ഒരുക്കി വിളമ്പുന്ന വിഭവങ്ങളാണ് മറ്റൊരു സവിശേഷത. ശാന്തവും മനോഹരവുമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന മലീഹ കാഴ്ചകളിലേക്ക് വിനോദസഞ്ചാരികളെ ക്ഷണിക്കുന്നതായി മെലീഹ ആര്‍ക്കിയോളജിക്കല്‍ ആന്‍ഡ് ഇക്കോ ടൂറിസം സെന്റര്‍ മാനേജര്‍ മഹ്മൂദ് റാഷിദ് അല്‍ സുവൈദി പറഞ്ഞു. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഷുറൂഖ്) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മെലീഹ, യുനെസ്‌കോ ലോക പൈതൃകകേന്ദ്രമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ – www.discovermleiha.ae എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്
Load More By malayalavanijyam
Load More In News

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…