Home Technology ഷവോമി പുതിയ മൂന്ന് മൊബൈൽ ഫോൺ മോഡലുകൾ ഗൾഫ് വിപണിയിൽ അവതരിപ്പിച്ചു

ഷവോമി പുതിയ മൂന്ന് മൊബൈൽ ഫോൺ മോഡലുകൾ ഗൾഫ് വിപണിയിൽ അവതരിപ്പിച്ചു

0 second read
0
35

ദുബായ്: ഷവോമി പുതിയ മൂന്ന് മൊബൈൽ ഫോൺ മോഡലുകൾ ഗൾഫ് വിപണിയിൽ അവതരിപ്പിച്ചു.എട്ടുമണിക്കൂർ തുടർച്ചയായി ഗെയിമിങ് സാധ്യമാകുന്ന പോകോഫോൺ ഉൾപ്പെടെ വൈവിധ്യമാർന്ന മൂന്ന് പുതിയ ഫോണുകളാണ് വിപണിയിലിറക്കിയത്. ആറ് ജി.ബി. റാം, 128 ജി.ബി. സ്റ്റോറേജ്, 20 എം.പി. ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകളുള്ള േഫാണിന് 1349 ദിർഹമാണ് വില.

എം.ഐ.എ. 2, എം.ഐ.എ. 2 ലൈറ്റ് എന്നിവയാണ് പുതുതായി അവതരിപ്പിച്ച മറ്റുമോഡലുകൾ. ആർട്ടിഫിഷൽ ഇൻറലിജൻസ് ഉപയോഗപ്പെടുത്തി ചിത്രങ്ങൾക്ക് കൂടുതൽ മിഴിവേകുമെന്നതാണ് എം.െഎ.എ 2 മോഡലിെൻറ സവിശേഷത.

പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുന്ന എം.െഎ. ലേസർ പ്രോജക്ടർ 150, എം.െഎ. ബാൻറ് മൂന്ന് എന്നിവയും ദുബായിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. സെയിൽസ് ഡയറക്ടർ റൂണി വാങ് യൂൻ, മിന മേഖലയിലെ വിതരണക്കാരായ ടാസ്കിെൻറ ഡെപ്യൂട്ടി സി.ഇ.ഒ. രവി മാത്യു, ആനന്ദ് ഹരിദാസ് തുടങ്ങിയവർ സംബന്ധിച്ചു. വിപണിമൂല്യത്തിൽ ഷവോമി യു.എ.ഇ.യിൽ നിലവിൽ നാലാംസ്ഥാനത്താണ്.

Load More By malayalavanijyam
Load More In Technology

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…