Home Technology ഷവോമി റെഡ്മി 6 പ്രൊ ചൈനയിൽ എത്തി: വില: 13.600

ഷവോമി റെഡ്മി 6 പ്രൊ ചൈനയിൽ എത്തി: വില: 13.600

7 second read
0
128

ഷവോമി തങ്ങളുടെ റെഡ്മി സീരീസിലേക്ക് പുതിയൊരു ഫോൺ കൂടെ അവതരിപ്പിച്ചിരിക്കുകയാണ്. ഷവോമി റെഡ്മി 6 പ്രൊ ആണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. സവിശേഷതകൾ കൊണ്ട് ഒട്ടും പിന്നിലല്ല ഈ മോഡൽ. മികച്ച സവിശേഷതകൾ കുറഞ്ഞ വിലയിൽ നൽകുന്ന ഷവോമി മാജിക്ക് ഇവിടെയും നമുക്ക് കാണാം

പ്രധാത സവിശേഷതകൾ..

ഡ്യുവൽ സിം, ആൻഡ്രോയിഡ് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള MIUI 9, 5.84 ഇഞ്ച് ഫുൾ എച്ച്ഡി + 1080×2280 പിക്സൽ ഡിസ്പ്ലേ, 19:9 ഡിസ്‌പ്ലെ അനുപാതം, 84 ശതമാനം NTSC കളർ , ഒക്ട കോർ-സ്നാപ്ഡ്രാഗൺ 625 പ്രൊസസർ, 2 ജിഗാഹെർഡ്സ്, അഡ്രിനോ 506 ജിപിയു, 3 ജിബി അല്ലെങ്കിൽ 4 ജിബി റാം എന്നിവയാണ് ഷവോമി റെഡ്മി 6 പ്രൊയുടെ പ്രധാന സവിശേഷതകൾ.

ക്യാമറ

12 മെഗാപിക്സൽ പ്രൈമറി സെൻസർ, 1.25 മൈക്രോൺ പിക്സൽ, എഫ് / 2.2 അപ്പെർച്ചർ, പി.ഡി.എഫ്, എൽഇഡി ഫ്ളാഷ്, 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവയാണ് പിറകുവശത്തുള്ളത്. അതായത് ഇരട്ട ക്യാമറ സെറ്റപ്പാണ് പിറകിൽ ഉള്ളതെന്ന് ചുരുക്കം. 5 മെഗാപിക്സെലിന്റെ മുൻക്യാമറ, എഐ പോർട്രെയ്റ്റ് മോഡ്, എച്ച്ഡിആർ എന്നിവ പിന്തുണയ്ക്കുന്നതുമാണ്.

മറ്റു സവിശേഷതകൾ

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാവുന്ന ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകൾക്കായി 4 ജി വോൾട്ട്, വൈഫൈ 802.11 a / b / g / n ഡ്യുവൽ ബാൻഡ് 2.4GHz, 5GHz, ബ്ലൂടൂത്ത് വി 4.2, ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 മില്ലി ഹെഡ്ഫോൺ ജാക്ക് എന്നിവയുണ്ട്. 178 ഗ്രാം ആണ് ഭാരം വരുന്നത്. 4000mAh ബാറ്ററിയാണ് റെഡ്മി 6 പ്രോക്കുള്ളത് എന്നത് നേരത്തെ പറഞ്ഞല്ലോ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്, ഗ്രിസ്കോപ്പ്, ഇൻഫ്രാറെഡ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് സെൻസറുകളിൽ ഉള്ളത്.

Load More By malayalavanijyam
Load More In Technology

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…