Home Technology ഷവോമി റെഡ്മി5, റെഡ്മി 5 പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഡിസംബര്‍ 7 ന് ഇന്ത്യൻ വിപണിയിലെത്തും

ഷവോമി റെഡ്മി5, റെഡ്മി 5 പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഡിസംബര്‍ 7 ന് ഇന്ത്യൻ വിപണിയിലെത്തും

0 second read
0
277

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവായ ഷവോമി പുതിയ രണ്ട് ബ്രാന്‍ഡുകളെ ഉടന്‍ തന്നെ വിപണിയിലെത്തിക്കും. റെഡ്മി5, റെഡ്മി 5 പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഡിസംബര്‍ 7 ന് അവതരിക്കുമെന്നുള്ള സൂചനയാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ എംഡിഇ1, എംഡിടി1 എന്ന മോഡല്‍ നമ്പറുകളിലാണ്  കമ്പനി വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൈനയിലായിരിക്കും ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെ ആദ്യാവതരണം നടക്കുക.

3200എംഎഎച്ച് ബാറ്ററിയായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുക. 2ജിബി/16ജിബി, 3ജിബി/32ജിബി, 4ജിബി/6ജിബി തുടങ്ങിയ മൂന്ന് തരത്തിലുള്ള റാം, സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും റെഡ്മി5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിക്കുക. 12എംപി റിയര്‍ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഒരുങ്ങുന്നത്. 5.7 ഇഞ്ച് ഡിസ്‌പ്ലെയാണ് റെഡ്മി5 ന് ഉള്ളത്.റെഡ്മി 5 പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പിലാണ് അവതരിപ്പിക്കുന്നത്. 16എംപി റിയര്‍ ഡ്യുവല്‍ ക്യാമറയും 5എംപി സെല്‍ഫി ക്യാമറയുമാണ് അടങ്ങിയിട്ടുള്ളത്. 4000എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Load More By malayalavanijyam
Load More In Technology

Check Also

ആത്മബന്ധത്തിന്റെ ഊഷ്‍മളതയുമായി അഞ്ജലിമേനോന്റെ “കൂടെ “

നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയനസിം തിരിച്ചെത്തുന്ന സിനിമ, പൃഥ്വിരാജിന്റെ നൂറാമത്തെ സിനിമ അങ…