Home Cinema സാമൂഹ്യ പ്രതിബദ്ധത പുണ്യാളനെ സൂപ്പർ ഹിറ്റാക്കി

സാമൂഹ്യ പ്രതിബദ്ധത പുണ്യാളനെ സൂപ്പർ ഹിറ്റാക്കി

0 second read
0
1,221

” ഒരു സംഭവം സൃഷ്ടിക്കുവാനും അതിനെ രൂപപ്പെടുത്തുവാനും അതിനനുകൂലമായ ഒരു മനോഭാവം വളർത്തിയെടുത്ത് പ്രേക്ഷകരെ സ്വാധീനിക്കുവാനും കഴിഞ്ഞാൽ മാത്രമെ ഒരു സിനിമ കലാരൂപമാകുന്നുള്ളു” എന്ന ഏണസ്റ്റ് ലിൻഡഗ്രീന്റെ വാക്കുകളെ അർത്ഥവത്താക്കുന്ന ചലച്ചിത്രമാണ് ജയസൂര്യ നായകനായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് .ഈ ചിത്രത്തിലുടെ രഞ്ജീത്ത്ശങ്കർ എന്ന സംവിധായകൻ ഏതൊരു കലാസൃഷ്ടിയിലും സമുഹ നന്മയ്ക്കുതകുന്ന ഒരാശയമെങ്കിലും ഉണ്ടായിരിക്കണമെന്ന് വാശിപിടിക്കുന്ന കലാകാരന്മാർ വംശനാശം സംഭവിച്ചു   കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന് ഒരു അപവാദമായിരിക്കുകയാണ്.

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ചിത്രം തരക്കേടില്ലാത്ത പേരും ഉണ്ടാക്കി. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമ വരുന്നത്. സംവിധാനം രഞ്ജിത്ത് ശങ്കർ തന്നെ. നായകൻ ജയസൂര്യയും. 2013ൽ ഇറങ്ങിയ പുണ്യാളൻ അഗർബത്തീസ് അക്കാലത്തും അതിനുമുൻപും പിൻപുമായി ഇറങ്ങിക്കൊണ്ടിരുന്ന ചവറുകളിൽ നിന്ന് വ്യത്യ്സ്തമായി മലയാളിക്ക് ആസ്വാദനത്തിന്റെ ഒരു പുുതിയ അനുഭവമായ ചിത്രമായിരുന്നു. ഈ സിനിമയിലുടെയായിരുന്നു ജയസൂര്യ തൃശുർക്കാരുടെ സ്വന്തം ജോയി താക്കോൽക്കാരനായിശുദ്ധഹാസ്യത്തിന്റെപുത്തൻആകാശം മലയാളിക്ക്കാട്ടിക്കൊടുത്തത് .മാത്രമല്ല നിമ്മാതാക്കൾ ആയി ജയസൂര്യയും രഞ്ജിത്ത് ശങ്കറും ലാന്റ് ചെയ്ത സിനിമകൂടി ആയിരുന്നു അത്.ആദ്യഭാഗത്തേക്കാൾ ഒട്ടും തന്നെ മേലെയുമല്ല, ഒട്ടും തന്നെ താഴെയുമല്ലത്ത രീതിയിലാണ് രണ്ടാംഭാഗമായ പുണ്യാളൻപ്രൈവറ്റ്ലിമിറ്റഡും ഇവർഅണിച്ചെരിക്കിരിക്കുന്നത്. അതു കൊണ്ടുുതന്നെയാണ് അഗർബത്തീസിനെ ഇഷ്ടപ്പെട്ടവർക്ക് പ്രൈവറ്റ് ലിമിറ്റഡും ഇഷ്ടമാവുവാൻ കാരണം .തമാശക്കപ്പുറം മലയാളി യുടെ കാഴ്ചയെതീപിടിപ്പിക്കേണ്ടഒരുവിഷയത്തെക്കുറിച്ചാണ് ആത്യന്തികമായി ഈ ചലച്ചിത്രം പറയുന്നത്. ആതായത് മലയാളിയുടെ ഇല്ലാതാകുന്ന പ്രതികരണ ശേഷിയെകുറിച്ച് .അതുകൊണ്ടുതന്നെ
ശൂദ്ധ ഹാസ്യവുമായി എത്തിയ അഗർബത്തീസ് ഹിറ്റായ പോലെ പ്രൈവറ്റ് ലിമിറ്റഡും ഹിറ്റുുതന്നെയാണ്.ആനപ്പിണ്ഡത്തിൽ നിന്നും ചന്ദനത്തിരി ആയിരുന്നു ആദ്യഭാഗത്തിൽ താക്കോൽകാരന്റെ പ്രൊഡക്റ്റ് എങ്കിൽ ആനമൂത്രത്തിൽ നിന്ന് പുണ്യാളൻ വെള്ളവുമായിട്ടാണ് പ്രൈവറ്റ് ലിമിറ്റഡിൽ രണ്ടാം വരവ്.മുൻപ് ആന പിണ്ടത്തിൽ നിന്ന് ചന്ദനത്തിരി ഉണ്ടാക്കിയതുപോലെ ആന മൂത്രത്തിലാണ് ഇയാളുടെ ഗവേഷണം. അവസാനം ജോയ് ഈ പരീക്ഷണത്തിൽ ജയിക്കുന്നു. ഒരു നാച്വൂറൽ മിനറൽ വാട്ടർ, പുണ്യാളൻ വെള്ളം എന്ന ഉല്‌പന്നം പുറത്തിറക്കുന്നു. എന്നാൽ ഈ പ്രൊഡക്ട് ഇറങ്ങിയതോടെ വീണ്ടും ഓരോ പ്രശ്നങ്ങൾ ജോയിക്ക് വന്നെത്തുകയാണ്. അങ്ങനെ തന്റെ വെള്ളം കെഎസ്ആർടിസി പാർസൽ സർവീസിൽ അയച്ചത് അവിടെ എത്താത്തത് അന്വേഷിക്കുവാൻ പോയ ജോയിയുംഅവിടത്തെഉദ്യോഗസ്ഥനുമായിവാക്കേറ്റവുംകൈയാങ്കളിയുമുണ്ടാകുന്നു. ഈ കേസിൽ കോടതി ലക്ഷങ്ങൾ ജോയിക്ക് പിഴ ശിക്ഷ വിധിക്കുന്നു. ഇതടക്കാതെ എന്തുകൊണ്ട് ചാനൽ പബ്ലിസിറ്റി യുഗത്തിൽ ഈ ശിക്ഷയും തനിക്കനുകൂലമാക്കി കൂടായെന്ന് ജോയ് ചിന്തിക്കുന്നു. അങ്ങനെ കെഎസ്ആർടിസി യിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നു. ഇതിന്റെ പേരിൽ പിടിക്കപ്പെട്ട് ജയിലിലാകുന്നതോടെ ചാനലുകളും എഫ് എം റേഡിയോകളുടെയും പിന്നീട് നവ മാധ്യമങ്ങളിലൂടെയുമെല്ലാം ഇദ്ദേഹം താരമാകുന്നു.

ഇതിനിടക്ക് തൃശൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് സംസ്ഥാന മന്ത്രിസഭയുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാകുന്നു. ഈ തെരഞ്ഞെടുപ്പിൽ ജോയി ഒരു ഘടകമാകുന്നു. ഇവിടെ ജോയിയുടെ പ്രതികരണങ്ങൾ വൈറലാകുന്നതോടെ, തന്ത്രശാലിയായ മുഖ്യമന്ത്രി ജോയിയെ 24 മണിക്കൂർ തന്റെ കൂടെ കഴിയുവാൻ ക്ഷണിക്കുന്നു.

തന്റെ പുണ്യാളൻ വെള്ളത്തിന്ന് ഒരു പബ്ലിസിറ്റി കിട്ടുവാൻ നല്ല അവസരമായി കണ്ട് ജോയി ഈ ഓഫർ സ്വീകരിക്കുന്നു. അങ്ങനെ ഈ യാത്രക്കു ശേഷമുണ്ടായ സംഭവങ്ങളിൽമുഖ്യമന്ത്രിരാജിവെക്കുകയാണ്.

ഇതോടെപ്പം ആനുകാലിക വിഷയങ്ങളിൽ ഊന്നിയുള്ള സാഹചര്യങ്ങളും സംഭാഷണങ്ങളും പടത്തെ  ഒരു മാസ് ലെവലിൽ എത്തിക്കുകയുംഅതിന് തിയേറ്ററിൽകയ്യടിയുംആരവവുംസൃഷ്ടിക്കാനാവുകയും ചെയ്യുന്നുണ്ട്   എന്നതാണ് എടുത്തു പറയേണ്ട ചിത്ര ത്തിന്റെ ഒരു പ്രത്യേകത. ദേശീയഗാനം, ആഹാരസ്വാതന്ത്ര്യം, ആധാർ ലിങ്കാക്കൽ, ട്വിറ്റർ, ഹാഷ്ടാഗ്, എഫ്ബി ലൈവ്, റോട്ടിലെ കുഴിയിൽ മഹാബലിയുടെ മഹാബലിയുടെ പല്ല് തേപ്പ്, ഇതൊന്നും വരുന്നില്ലല്ലോ അല്ലേ. തുടങ്ങി സംഭാഷണങ്ങളിൽ വരുന്നതെല്ലാം ജനത്തിന് നന്നായി സുഹിക്കുന്നുണ്ട്.
താക്കോൽകാരനെ ഒരു മാസ് ഹീറോ ആക്കാൻ ഉള്ള സംവിധായകന്റെ രാഷ്ട്രീയശ്രമങ്ങളിൽ ജയസൂര്യയ്ക്ക് പൂർണമായുംസ്കോർചെയ്യാനാവുന്നുണ്ട്.പടത്തിന്റെ ഗ്രെയ്സും ജയസൂര്യയിലും തോക്കോൽകാരനിലും അധിഷ്ഠിതമായിരിക്കുന്നു. താക്കോൽകാരന്റെ കൂടെ അഭയനും ജിംബ്രുട്ടനും സുനിൽ സുഖദയുടെ ജഡ്ജിയും ജയരാജ് വാര്യരുടെയും പ്രേം പ്രകാശിന്റെയും വിനോദ് കോവൂരിന്റെയും ഒക്കെ ക്യാരക്റ്ററുകൾ പ്രൈവറ്റ് ലിമിറ്റഡിൽ കൂടെ പോന്നിട്ടുണ്ട്.
അജു വർഗീസിന്റെ ഗ്രീനുവിനെ മൊബൈലിലെ വീഡിയോ കോളിലൊതുക്കിയും നൈല ഉഷയുടെ പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടു വരാതെ പോയതും രണ്ടാഭാഗത്തിന്റെ പോരായ്മയായി പ്രേക്ഷകർക്ക് തോന്നുന്നില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്

ഗ്രീനുവിന് പകരം ശ്രീജിത് രവിയുടെ അഭയനെ ആണ് എർത്ത് ആയി ഡെവലപ്പ് ചെയ്തിരിക്കുന്നത്.. രചന നാരായണൻ കുട്ടിക്ക് പകരം വക്കീലായി ധർമജൻ കൂടെ ഉണ്ടെന്നതും ആശ്വാസം.. മരുന്നിന് പോലും ഒരു നായികയെ ഉൾപ്പെടുത്തീട്ടില്ല എന്നത് പ്രേക്ഷകന് തോന്നാത്തത് ചിത്രത്തിന്റെ മറ്റെരു പ്രത്യേകതയായിപറയാം. വിജയരാഘവൻ മുഖ്യമന്ത്രിയായി മികച്ചു നിന്നു. വിഷ്ണു ഗോവിന്ദ്, ആര്യ, അജു വർഗീസ്, പൊന്നമ്മ ബാബു, വിനോദ് കോവൂർ, ഗിന്നസ് പക്രു, സതി പ്രേംജി എന്നിങ്ങനെ നീണ്ട നിര തന്നെ ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളായെത്തുന്നു. വിഷ്ണുവിന്റെ ഛായാഗ്രഹണം മികച്ചതാണ്. ആനന്ദ് മധുസൂദനന്റെയും ബിജിബാലിന്റെയും സംഗീതവും ശ്രദ്ധേയമായി.

Load More By malayalavanijyam
Load More In Cinema

Check Also

ഇന്ത്യ – കുവൈത്ത് തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നു: സുഷമ സ്വരാജ് ഒക്ടോബര്‍ 30,  31 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുന്നു

കുവൈറ്റ്:ഇന്ത്യയില്‍ നിന്നുള്ള തെഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നതിനും ഏറ്റവ…