Home News സൗദി അറേബ്യയില്‍  സമര്‍ഥരായ വിദേശി യുവാക്കള്‍ക്ക് മികച്ച അവസരമാണ് കാത്തിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം

സൗദി അറേബ്യയില്‍  സമര്‍ഥരായ വിദേശി യുവാക്കള്‍ക്ക് മികച്ച അവസരമാണ് കാത്തിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം

0 second read
0
27

റിയാദ്: നിതാഖത് കൊടികുത്തി വാഴുമ്പോഴും സൗദി അറേബ്യയില്‍  സമര്‍ഥരായ വിദേശി യുവാക്കള്‍ക്ക് മികച്ച അവസരമാണ് കാത്തിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം. രാജ്യത്ത് നടപ്പിലാക്കുന്ന വന്‍കിട പദ്ധതികളില്‍ വിദേശികളായ വിദഗ്ധ തൊഴിലാളികളെ റിക്രൂട്ചെയ്യുന്നതിന് അതിവേഗം വിസ അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.ഉന്നത വിദ്യാഭ്യാസവും പ്രവൃത്തി പരിചയവുമുളള വിദേശികളായ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരമാണ് സൗദിയിലുളളത്. തൊഴില്‍ നൈപുണ്യം ആവശ്യമുളള മേഖലകളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശികളെ റിക്രൂട് ചെയ്യാന്‍ ഉടന്‍ വിസ അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവുമില്ലാത്ത വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് പ്രോത്സാഹിപ്പിക്കില്ല. അത്തരക്കാരെ ആവശ്യമുളള സ്വകാര്യ സ്ഥാപനങ്ങള്‍ രാജ്യത്തുളള തൊഴില്‍ രഹിതരായ വിദേശികളെ നിയമിക്കണം. അതോടൊപ്പം സ്വദേശി പൗരന്‍മാരെ പരിഗണിക്കുകയും വേണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നയം.

തൊഴില്‍ വിപണിയില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി 68 പദ്ധതികള്‍ തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് സമര്‍ഥരായ വിദേശി യുവാക്കള്‍ക്ക് തൊഴിലവസരം ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. അതേസമയം, റസ്റ്ററന്റ്, കോഫി ഷോപ്പ്, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന മേഖലകളില്‍ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കും. വിദേശികള്‍ ജോലി ചെയ്യുന്ന നിരവധി തസ്തികകള്‍ സ്വദേശികള്‍ക്കായി സംവരണം ചെയ്യുന്നത് ഉള്‍പ്പെടെയുളള പരിഷ്‌കാരങ്ങളാണ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുളളത്.

Load More By malayalavanijyam
Load More In News

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…