Home Automobile 2.31 കോടി രൂപയുടെ പോര്‍ഷ 911 GT3 ഇന്ത്യയില്‍ എത്തി

2.31 കോടി രൂപയുടെ പോര്‍ഷ 911 GT3 ഇന്ത്യയില്‍ എത്തി

8 second read
0
0
173

2.31 കോടി രൂപയുടെ പോര്‍ഷ 911 GT3 ഇന്ത്യയില്‍ എത്തി.2017 ജനീവ മോട്ടോര്‍ഷോയില്‍ വെച്ചാണ് 911 GT3 (991.2) യെ പോര്‍ഷ ആദ്യമായി അവതരിപ്പിച്ചത്.

911 GT3 കപ്പ് റേസറില്‍ നിന്നുമുള്ള 4.0 ലിറ്റര്‍ ഫ്‌ളാറ്റ്-സിക്‌സ് എഞ്ചിനാണ് പുതിയ പോര്‍ഷ 911 GT3 യില്‍ ഒരുങ്ങുന്നത്. 8250 rpm ല്‍ 493 bhp കരുത്തും 6000 rpm ല്‍ 460 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ എഞ്ചിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് പിഡികെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സംവിധാനവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. 1430 കിലോഗ്രാമാണ് പോര്‍ഷ 911 GT3 യുടെ ഭാരം. അതേസമയം, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പിന്റെ ഭാരം 1415 കിലോഗ്രാമാണ്.

കേവലം 3.4 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന പോര്‍ഷ 911 GT3 യുടെ പരമാവധി വേഗത, മണിക്കൂറില്‍ 318 കിലോമീറ്ററാണ്.മണിക്കൂറില്‍ 320 കിലോമീറ്ററാണ് പോര്‍ഷ 911 GT3 മാനുവല്‍ വേര്‍ഷന്റെ ടോപ് സ്പീഡ്.

Load More Related Articles
Load More By malayalavanijyam
Load More In Automobile

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി

ദോഹ: ദോഹയിൽ മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിനുതുടക്കമായി. സ്വദേശി ഉത്പന്നങ്ങള്‍ പരിചയപ്പെ…