Home Automobile 2020 ല്‍ ഇലക്ട്രിക്ക് വാഗണ്‍ ആർ പുറത്തിറങ്ങും

2020 ല്‍ ഇലക്ട്രിക്ക് വാഗണ്‍ ആർ പുറത്തിറങ്ങും

0 second read
0
71

2020 ല്‍ ഇലക്ട്രിക്ക് വാഗണ്‍ ആർ പുറത്തിറങ്ങും.ജനപ്രിയവാഹനം വാഗണ്‍ ആറിന്റെ പുതിയ പതിപ്പുമായി മാരുതി സുസുക്കി എത്തുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി വാഹനലോകത്ത് സജീവ ചര്‍ച്ചയാണ്. ഈ സെപ്തംബറില്‍ ഉല്‍പ്പാദനം ആരംഭിക്കുന്ന വാഗണ്‍ ആറിനെ സംബന്ധിച്ച് ഇതാ പുതിയൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. പുതിയ പതിപ്പിനൊപ്പം വാഹനത്തിന്‍റെ ഇലക്ട്രിക്ക് മോഡല്‍ കൂടി വിപണിയിലെത്തുന്നതായാണ് റിപ്പോര്‍ട്ട്. 2020 ല്‍ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍.

ഇലക്ട്രിക് വാഹനങ്ങളും ചെറു വാഹനങ്ങളും നിര്‍മിക്കാന്‍ അടുത്തിടെ ടൊയോട്ടയുമായി സുസുക്കി ധാരണയിലെത്തിയിരുന്നു. ഈ കൂട്ടുകെട്ടില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമായിരിക്കും വാഗണ്‍ആര്‍ഇവി.

മാരുതി സുസുക്കിയുടെ ഗുജറാത്ത് ശാലയില്‍ നിന്നായിരിക്കും വാഗണ്‍ആര്‍ ഇലക്ട്രിക് പുറത്തിറങ്ങുക. എന്നാല്‍ വികസിത ഘട്ടത്തിലുള്ള ഇലക്ട്രിക് വാഹനത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും മാരുതി പുറത്തുവിട്ടിട്ടില്ല.

അതേസമയം ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ നീളം കൂട്ടി ഏഴു സീറ്റിലാവും 2018 സെപ്തംബര്‍ മാസത്തോടെ പുതിയ വാഗണ്‍ ആര്‍ എത്തുക. ഈ വാഗണ്‍ആറിന്റെ ഡിസൈന്‍ തന്നെയായിരിക്കും പുതിയ ഇലക്ടിക് കാറിനുമെന്നാണ് സൂചനകള്‍.

രണ്ടു വര്‍ഷം മുമ്പ് ഇന്തോനേഷ്യയിലാണ് വാഗണ്‍ ആറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ ജപ്പാനീസ് നിര്‍മ്മാതാക്കള്‍ ആദ്യമായി അവതരിപ്പിച്ചത്. വാഗണ്‍ ആര്‍ R3 എന്ന ഈ വാഹനമാവും ഇന്ത്യയിലെത്തുക. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ പുതിയ വാഗണ്‍ ആര്‍ മാരുതി പുറത്തിറക്കിയിരുന്നു.  ഈ വാഹനത്തില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജാപ്പനീസ് മാര്‍ക്കറ്റിലുള്ള സോളിയോ സെവന്‍ സീറ്റര്‍ സബ് ഫോര്‍ മീറ്റര്‍ എംപിവി ശ്രേണിയിലാണ് സുസുക്കി വിറ്റഴിക്കുന്നത്. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 90 ബിഎച്ച്പി പവറും 118 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് എ.എം.ടി.യാണ് ട്രാന്‍സ്മിഷന്‍. ഇന്ത്യയിലെത്തുമ്പോള്‍ പെട്രോളും ഡീസല്‍ പതിപ്പും പരിഗണിക്കാനാണ് സാധ്യത. മാരുതി നിരയില്‍ എര്‍ട്ടിഗയ്ക്കും എക്കോയ്ക്കും ഇടയിലാകും പുതിയ വാഗണ്‍ ആറിന്റെ സ്ഥാനം.

2017 സെപ്തംബറില്‍ വാഗണ്‍ ആറിന്‍റെ വില്‍പ്പന 20 ലക്ഷം പിന്നിട്ടിരുന്നു. ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ കാര്‍ മോഡലാണ് വാഗണ്‍ ആര്‍. മാരുതിയുടെ തന്നെ ഓംനി, 800, അള്‍ട്ടോ തുടങ്ങിയവയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്

Load More By malayalavanijyam
Load More In Automobile

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…