കുവൈത്തില് അനധികൃത താമസക്കാര്ക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഞായറാഴ്ച അവസാനിച്ചു കുവൈത്ത് സിറ്റി : കുവൈത്തില് അനധികൃത താമസക്കാര്ക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഞായറാഴ്ച അവസാനിച്ചു. രാജ്യത്തിപ്പോഴും 1,10,000 അനധികൃതതാമസക്കാര് ശേഷിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പതിനാറായിരത്തോളം ഇന്ത്യക്കാര് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ഇന്ത്യന് എംബസി അറിയിച്ചു. ഏഴു വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികള്ക്കായി സര്ക്കാര് പൊതുമാപ്പ് പ്രഖാപിച്ചത്. ജനുവരി 29-ന് ഒരു മാസത്തേക്കാണ് ഇത് തുടങ്ങിയത്. പിന്നീടത് ഏപ്രില് 22 വരെയും നീട്ടുകയായിരുന്നു. നിയമം ലംഘിച്ചവര്ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകുന്നതിനും താമസരേഖകള് നിയമപരമാക്കി രാജ്യത്ത് തുടരുന്നതിനും അവസരം നല്കുന്ന പദ്ധതിയാണ് പൊതുമാപ്പ്. … Read More
ദുബായി എയര്പോര്ട്ട് റോഡ് വികസനത്തിന്റെ ഭാഗമായി മൂന്ന് പുതിയ പാലങ്ങള് വെള്ളിയാഴ്ച തുറക്കും ദുബായ്: എയര്പോര്ട്ട് റോഡ് വികസനത്തിന്റെ ഭാഗമായി മൂന്ന് പുതിയ പാലങ്ങള് വെള്ളിയാഴ്ച തുറക്കുമെന്ന് ദുബായ് റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി അറിയിച്ചു. എയര്പോര്ട്ട് സ്ട്രീറ്റിലേക്കുള്ള എല്ലാ പാലങ്ങളുടെയും നിര്മാണം ഇതോടെ പൂര്ത്തിയായി. വിവിധ പ്രദേശങ്ങളില്നിന്ന് എയര്പോര്ട്ടിലേക്കുള്ള ഗതാഗതം ഇനി സുഗമമാകും. ഇതിനുപുറമേ എയര്പോര്ട്ടില്നിന്ന് മറക്കിഷ് സ്ട്രീറ്റിലേക്ക് രണ്ടു ലെയിനുകളുള്ള ഒരു ടണലും ജൂലായില് തുറക്കും. നാദ് അല് ഹമ്മര് സ്ട്രീറ്റില്നിന്ന് എയര്പോര്ട്ടിലേക്ക് രണ്ടു ലെയിനുകളുള്ള പാലമാണ് വെള്ളിയാഴ്ച തുറക്കുന്നതില് ആദ്യത്തേത്. നാദ് അല് ഹമ്മര് ഇന്റര്ചേഞ്ചിലെ തിരക്ക് കുറക്കാനും ഇതുവഴി എളുപ്പം എയര്പോര്ട്ടിലെത്തിച്ചേരാനും പാലം സഹായമാകും. … Read More
പന്ത്രണ്ട് വയസു വരെയുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്ക്ക് വധശിക്ഷ: ഇന്ത്യയിൽ പുതിയ നിയമം വരുന്നു ന്യൂഡൽല്ലി:പന്ത്രണ്ട് വയസു വരെയുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്ക്ക് വധശിക്ഷ: ഇന്ത്യയിൽ പുതിയ നിയമം വരുന്നു.പന്ത്രണ്ട് വയസു വരെയുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്ക്ക് വധശിക്ഷ ഉറപ്പുവരുത്തുവാൻ കേന്ദ്ര സര്ക്കാര് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വരുന്നു. കത്വ, സൂറത്ത് പീഡനക്കേസുകളില് രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കേന്ദ്ര സര്ക്കാരിന്റെ ഈ പുതിയനീക്കം. ഇത് സംബന്ധിച്ച ഓര്ഡിനന്സ് ഇന്ന് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചേക്കുമെന്നാണ് വിവരം. കുട്ടികള്ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമം ഭേതഗതി ചെയ്താണ് ഓര്ഡിനന്സ് പുറപ്പെടുവിക്കുന്നത്. വധശിക്ഷ വ്യവസ്ഥചെയ്ത് പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള് തുടങ്ങിയതായി കേന്ദ്രം വെള്ളിയാഴ്ച … Read More
വാര്ണര് ബ്രോസ് പാര്ക്ക് ജൂലായ് 25-ന് അബുദാബിയില് പ്രവര്ത്തനമാരംഭിക്കും അബുദാബി: അബുദാബിയില് അദ്ഭുതക്കാഴ്ചകള് ഒരുക്കി പ്രശസ്ത എന്റര്ടൈന്മെന്റ് സ്ഥാപനമായ വാര്ണര് ബ്രോസ് പാര്ക്ക് ജൂലായ് 25-ന് പ്രവര്ത്തനമാരംഭിക്കും. യു.എ.ഇ.യിലെ വിനോദസഞ്ചാരരംഗം ഇതുവരെ കണ്ടിട്ടില്ലാത്ത റൈഡുകളടക്കമുള്ള 29-ഓളം പുത്തന് അനുഭവങ്ങളായിരിക്കും സന്ദര്ശകര്ക്കായി വാര്ണര് ബ്രോസ് പാര്ക്ക് സമര്പ്പിക്കുക. എല്ലാപ്രായക്കാര്ക്കും ആഘോഷത്തിനുള്ള വക പാര്ക്കിലൊരുക്കും. കുട്ടികളുടെ സൂപ്പര് ഹീറോകളായ ബാറ്റ്മാന്, സൂപ്പര്മാന്, സൂപ്പര് വുമണ് തുടങ്ങിയ കഥാപാത്രങ്ങളെല്ലാം രസിപ്പിക്കാനെത്തും. പാര്ക്ക് പ്രവര്ത്തനമാരംഭിക്കുന്നതോടെ യു.എ.ഇ.യിലെ പ്രധാന ഉല്ലാസകേന്ദ്രമായി യാസ് ഐലന്റ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ബില്യണ് യു.എസ്. ഡോളര് മുതല് മുടക്കിലാണ് പാര്ക്ക് നിര്മിച്ചിരിക്കുന്നതെന്ന് നിര്മാതാക്കളായ മിറല് ഡെവലപ്പറിന്റെ ചെയര്മാന് … Read More
ലണ്ടനിലെ പ്രശസ്തമായ കിംങ്സ് കോളേജ് ഹോസ്പിറ്റല് അധികൃതര് നഴ്സുമാരെ തിരഞ്ഞെടുക്കാന് ഏപ്രില് അവസാനവാരം ഇന്ഡ്യയിലെത്തുന്നു. കൊച്ചിയിലും മുംബൈയിലും ഈമാസം ഇന്റര്വ്യൂ ലണ്ടനിലെ ഏറെ പ്രശസ്തമായ കിംങ്സ് കോളേജ് അധികൃതര് അനവധി ഒഴിവുകളിലേക്ക് അനുയോജ്യരായ നഴ്സുമാരെ തിരഞ്ഞെടുക്കാന് ഏപ്രില് അവസാനവാരം ഇന്ഡ്യയിലെത്തുന്നു. പൂര്ണ്ണമായും സൗജന്യമായിട്ടാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ബ്രിട്ടീഷ് ആരോഗ്യമേഖലയിലെ സര്ക്കാര് സ്ഥാപനമായ എന്.എച്ച്.എസ് ട്രസ്റ്റ് ഫൗണ്ടേഷനു കീഴില് പ്രവര്ത്തിച്ചുവരുന്ന, യുകെയിലെതന്നെ ഏറ്റവും ഉന്നത ആശുപത്രികളിലൊന്നാണ് ലണ്ടനിലെ കിംങ്ങ്സ് കോളേജ് ഹോസ്പിറ്റല്. മലയാളികളടക്കം നൂറുകണക്കിനു നഴ്സുമാര് ഇവിടെ പ്രമുഖ തസ്തികകളിലുള്പ്പടെ ജോലി ചെയ്യുന്നു. ഈ മാസാവസാനം നഴ്സുമാരെ റിക്രൂട്ടുചെയ്യുവാന് ഇന്ഡ്യയിലെത്തുന്ന കിംങ്ങ്സ് കോളേജ് ആശുപത്രി അധികൃതര്, ഏപ്രില് 23 മുതല് 27 വരെ കൊച്ചിയിലേയും മുംബൈയിലേയും കേന്ദ്രങ്ങളില് … Read More
കുവൈറ്റിലെ ഇൻഡ്യൻ എൻജീനിയേഴ്സിന്റെ വിസ പുതുക്കുന്നതിലുള്ള തടസ്സം നീക്കാൻ സുഷമ സ്വരാജിന്റെ നടപടി കുവൈറ്റ്സിറ്റി: കുവൈറ്റിലെ ഇൻഡ്യൻ എൻജീനിയേഴ്സിന്റെ വിസ പുതുക്കുന്നതിലുള്ള തടസ്സം നീക്കാൻ കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെ നടപടി സ്വീകരിക്കും.ലോക കേരള സഭാ അംഗവും ഓ എൻ സി പി കുവൈറ്റിന്റെ പ്രസിഡണ്ടുമായ ബാബു ഫ്രാൻസീസ് അയച്ചു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നടപടി. ബാബു ഫ്രാൻസിസ് മാനവശേഷി വികസന പാർലമെൻററി കമ്മിറ്റിയിൽ അംഗം കൂടിയ എൻ.കെ പ്രേമചന്ദ്രൻ എം പി, യ്ക്ക് അയച്ചു കൊടുത്ത നിവേദനം അദ്ദേഹം കേന്ദ്ര വിദേശകാര്യമന്ത്രി യ്ക്ക് നൽകുകയും തുടർന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി … Read More