Home Uncategorized TCL ബ്ലാക്ക്‌ബെറിയുടെ പുതിയ ഫോണായ ബ്ലാക്ക്‌ബെറി മോഷന്‍ വിപണിയില്‍

TCL ബ്ലാക്ക്‌ബെറിയുടെ പുതിയ ഫോണായ ബ്ലാക്ക്‌ബെറി മോഷന്‍ വിപണിയില്‍

5 second read
0
626

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ TCL ബ്ലാക്ക്‌ബെറിയുടെ പുതിയ ഫോണായ ബ്ലാക്ക്‌ബെറി മോഷന്‍ വിപണിയില്‍ ഇറക്കി.ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ്. കീ വണ്‍ സ്മാര്‍ട്ട്‌ഫോണിന് സമാനമാണ് ബ്ലാക്ക്‌ബെറിയുടെ ഈ പുതിയ ഫോണ്‍.
ഡിസ്‌പ്ലേ; ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 5.5ഇഞ്ച് സൈസ്, 1080X1920 പിക്‌സല്‍ റസൊല്യൂഷന്‍, മള്‍ട്ടിട്ടച്ച് എന്നിവയാണ്. കൂടാതെ ഡിസ്‌പ്ലേയില്‍ തന്നെ ഹോം ബട്ടണും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്ലാറ്റ്‌ഫോം; ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ക്വല്‍കോം MSM8953 സ്‌നാപ്ഡ്രാഗണ്‍ 625 ചിപ്‌സെറ്റ്. ഒക്ടാകോര്‍ 2.0 GHz കോര്‍ടെക്‌സ് A53 സിപിയു, അഡ്രിനോ 506 ജിപിയു എന്നിവയാണ് പ്ലാറ്റ്‌ഫോമില്‍.
മെമ്മറി/ ക്യാമറ ;4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ് മെമ്മറി സവിശേഷത. 12എംപി പ്രൈമറി ക്യാമറ, f/2.0, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്, ടച്ച് ഫോക്കസ്, എച്ച്ഡിആര്‍, പനോരമ എന്നിവ പ്രൈമറി ക്യാമറയില്‍ ഉള്‍പ്പെടുന്നു. സെക്കന്‍ഡറി ക്യാമറ 8എംപിയാണ്.
കണക്ടിവിറ്റികള്‍ ;വൈഫൈ, ബ്ലൂട്ടൂത്ത്, ഹോട്ട്‌സ്‌പോട്ട്, ജിപിഎസ്, യുഎസ്ബി ടെപ്പ്-സി 1.0 എന്നിവ കണക്ടിവിറ്റികളാണ്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, എസ്എംഎസ്, HTML5 എന്നിവ സെന്‍സറുകളും. 460 ഡോളറാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില.

Load More By malayalavanijyam
Load More In Uncategorized

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…