ദുബായ് : -യുഎഇയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന യാത്രകള്‍ കൂടുതല്‍ എളുപ്പമാകു ന്നതിനിതായി ‘വണ്‍ പോയിന്റ് എയര്‍ ട്രാവലേഴ്സ്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിമാനം ഇറങ്ങിയ ശേഷം എമിഗ്രേഷന്‍ നടപടികള്‍ ഇല്ലാതെ തന്നെ പുറത്ത് കടക്കാന്‍ കഴിയുന്നതാണ് പദ്ധതി. യുഎഇ, ബഹ്‌റൈന്‍ പൗരന്മാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ സേവനം ലഭ്യമാക്കുന്നത്. എന്നാല്‍ അധികം വെകാതെ പ്രവാസികള്‍ക്കും പുതിയ സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യാനാകും.
വിമാനമിറങ്ങിയ ശേഷം ഇമിഗ്രേഷന്‍ നടപടികള്‍ക്കായി ഏറെ നേരം ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് പുതിയ പദ്ധതി. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താ വളത്തെയും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവള ത്തെയും ബന്ധിപ്പിച്ചുകൊണ്ടാണ് വണ്‍ പോയിന്റ് എയര്‍ ട്രാവലേഴ്സ്’ എന്ന പേരില്‍ പുതിയ സംവിധാന ത്തിന് തുടക്കം കുറിച്ചിരിക്കു ന്നത്.സാധാരണയായി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ പുറപ്പെടുന്ന വിമാനത്താവള ത്തിലും എത്തുന്ന വിമാനത്താവ ളത്തിലും പാസ്പോര്‍ട്ട് പരിശോധ നയും ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ പദ്ധതിയിലൂടെ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് തന്നെ രണ്ട് രാജ്യങ്ങളിലേയും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കാന്‍ കഴിയും.



