ദുബായ്: ദുബായിലെ ബിസിനസ്, ടൂറിസം മേഖലകൾക്ക് കരുത്തേകു ന്നതിനായി ഒരു ശതകോടി ദിർഹത്തിന്റെ വൻ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചത്. 2026 ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തേ ക്കാണ് ഈ ഇളവുകൾ പ്രാബല്യ ത്തിൽ വരുന്നത്.
ഹോട്ടൽ-ടൂറിസം മേഖലയിലെ പ്രധാന ഇളവുകൾ
ഹോട്ടലുകൾക്കും ടൂറിസം സ്ഥാപന ങ്ങൾക്കും സാമ്പത്തിക ആശ്വാസം നൽകുന്നതിനായി താഴെ പറയുന്ന ഫീസുകൾ അടയ്ക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം അനുവദിച്ചു:
* റൂമുകൾക്കും ഭക്ഷണപാനീയങ്ങൾക്കും (F&B) മേലുള്ള 100% സെയിൽസ് ഫീസും നീട്ടിവെക്കാം.
* ടൂറിസം ദിർഹം ഫീസ് അടയ്ക്കുന്നതിനും ഇളവ് ബാധകമാണ്.
* ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, ഹോളിഡേ ഹോമുകൾ എന്നിവയുൾപ്പെടെ എല്ലാ താമസ സൗകര്യങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.
ബിസിനസ് മേഖലയ്ക്കുള്ള മറ്റ് പിന്തുണകൾ
പുതിയ ലൈസൻസ് എടുക്കുന്ന വർക്കും നിലവിലുള്ളവ പുതുക്കു ന്നവർക്കും സഹായകമാകുന്ന രീതിയിൽ വിവിധ ഫീസുകൾ നീട്ടിവെച്ചിട്ടുണ്ട്:
* പ്രീമിയം ബിസിനസ് പേരുകൾക്കുള്ള ഫീസ്.
* ലൈസൻസ് ഭേദഗതി ഫീസ്, ലോക്കൽ സർവീസ് ഫീസ്.
* വേസ്റ്റ് മാനേജ്മെന്റ് ഫീസ്, സർവീസ് ഇംപ്രൂവ്മെന്റ് ഫീസ് എന്നിവയ്ക്കും മൂന്ന് മാസത്തെ സാവകാശം ലഭിക്കും.
* കസ്റ്റംസ് ഡാറ്റ ഗ്രേസ് പീരിയഡ് ദീർഘിപ്പിക്കുകയും റെസിഡൻസി പെർമിറ്റുകൾ നൽകുന്ന നടപ ടികൾ ലളിതമാക്കുകയും ചെയ്തു.
“പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ശക്തമായ സഹകര ണമാണ് ദുബായുടെ വളർച്ചയുടെ അടിസ്ഥാനം. വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ ബിസിനസ് സമൂഹത്തെ സഹായിക്കാനുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധ തയാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് ദുബായ് ഇക്കണോമി ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ
ഹെലാൽ സയീദ് അൽമറി അറിയിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും, ദുബായ് ഭരണാധി കാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും കാഴ്ചപ്പാടുകൾക്ക് അനുസൃത മായാണ് ഈ നടപടികൾ. ഹോട്ടൽ ഉടമകളിൽ നിന്നും ബിസിനസ് നേതാക്കളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്ത തെന്ന് ഡിഇടി (DET) അധികൃതർ വ്യക്തമാക്കി. മൂന്ന് മാസത്തിന് ശേഷം സാഹചര്യം വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കും.
ദുബായിൽ ബിസിനസ്-ടൂറിസം മേഖലകൾക്ക് വൻ ഇളവുകൾ: ഒരു ശതകോടി ദിർഹത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു
Published:
Cover Story



