spot_img

അൻപത് വയസ്സായ പുരുഷന്മാർ നിർബന്ധമായും അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ:പ്രോസ്റ്റേറ്റിനെക്കുറിച്ചുള്ള അഞ്ച് അറിവുകൾ

Published:

അൻപത് വയസ്സ് പിന്നിടുന്ന ഓരോ പുരുഷനും സ്വന്തം ആരോഗ്യത്തെ കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ് അത്. പ്രത്യേകിച്ച്, പലരും സംസാരിക്കാൻ മടിക്കുന്ന ഒരു വിഷയമാണ് പ്രോസ്റ്റേറ്റ് ആരോഗ്യം. ഇതെക്കുറിച്ച്  ശരിയായ അറിവ് നേരത്തേ ലഭിച്ചാൽ, നിരവധി ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും.

1. പ്രോസ്റ്റേറ്റ് എന്നത് എന്താണ്?
പ്രോസ്റ്റേറ്റ് ഒരു ചെറിയ ഗ്രന്ഥി യാണ്. ഇത് മൂത്രാശയത്തിന്റെ താഴെ ഭാഗത്തായി, മൂത്രനാളത്തെ ചുറ്റിപ്പറ്റിയാണ് സ്ഥിതിചെയ്യുന്നത്. പുരുഷന്മാരുടെ വീര്യത്തിന്റെ ഒരു ഭാഗം നിർമ്മിക്കുന്നതിൽ ഈ ഗ്രന്ഥിക്ക് പ്രധാന പങ്കുണ്ട്. ചെറുതായിട്ടുള്ള ഈ ഗ്രന്ഥി വലുതാകുമ്പോൾ തന്നെ പല പ്രശ്നങ്ങൾക്കും തുടക്കമാകുന്നു. ആരോഗ്യകരമായ (നോർമ്മൽ) പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ഏകദേശ ഭാരം 20–25 ഗ്രാമാണ്.വോള്യം: 20–30 cc (ക്യൂബിക് സെന്റീമീറ്റർ)
വലിപ്പം:വാൾനട്ട് (Walnut) പോലെ യുള്ള ചെറുവലിപ്പം30 cc വരെ ഉള്ളത് സാധാരണ പരിധിയിലാ യാണ്കണക്കാക്കുന്നത്.പ്രോസ്റ്റേറ്റ് ഗ്രന്ഥി പുരുഷന്മാരിൽ പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവിക മായി വലുതാകുന്ന ഒരു അവയവ മാണ്.40 വയസ്സിന് ശേഷംവളർച്ച ആരംഭിക്കാം.50 വയസ്സിന് ശേഷം പലർക്കും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും.60–70 വയസ്സിൽ 50–80% പുരുഷന്മാരിൽ വലിപ്പ വർധന ഉണ്ടാകും.ഡോക്ടർ സാധാരണയായി നിർദേശിക്കുന്ന പരിശോധനകൾ
USG KUB / Prostate Ultrasound i വലിപ്പം അളക്കാൻ,PSA രക്തപരി ശോധന,Uroflowmetry മൂത്രധാര യുടെ ശക്തി പരിശോധിക്കാൻ
ചിലപ്പോൾ DRE (Digital Rectal Examination) എന്നിവയാണ്.           2. പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ
അൻപത് വയസ്സിന് ശേഷം പല പുരുഷന്മാരിലും പ്രോസ്റ്റേറ്റിന്റെ വലിപ്പം ക്രമേണ വർധിക്കാറുണ്ട്. ഇതിനെ ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലേഷ്യ (BPH) എന്ന് വിളിക്കുന്നു. ഇത് മൂലം:മൂത്രധാര ദുർബലമാകുക, ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരിക,രാത്രി പലതവണ എഴുന്നേറ്റ് മൂത്രം ഒഴിക്കൽ, മൂത്രം പൂർണ്ണമായി പോയില്ലെന്ന തോന്നൽ എന്നിവ അനുഭവപ്പെടാം. ഇവ വയസ്സിന്റെ ഭാഗമാണെന്ന് കരുതി അവഗണി ക്കുന്നത് ശരിയല്ല.3. പി.എസ്.എ (PSA) പരിശോധനയുടെ പ്രാധാന്യം
പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങൾ നേരത്തെ കണ്ടെ ത്താൻ സഹായിക്കുന്ന ഒരു ലളിതമായ രക്തപരിശോധനയാണ് പി.എസ്.എ ടെസ്റ്റ് പ്രോസ്റ്റേറ്റിൽ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ PSA മൂല്യം ഉയരാൻ കാരണമാകാം. ഡോക്ടറുടെ നിർദേശപ്രകാരം, അൻപത് വയസ്സിനു ശേഷം ഇടവേളകളിൽ ഈ പരിശോധന നടത്തുന്നത് അത്യന്തംപ്രധാനമാണ്.                    4. പ്രോസ്റ്റേറ്റ് കാൻസർ:ഇത് ഭയപ്പെടേണ്ട ഒന്നല്ല പക്ഷേ ഒരിക്കലും ഇതിനെ അവഗണി ക്കരുത്.പ്രായം കൂടുന്തോറും പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യത വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. തുടക്ക ഘട്ടങ്ങ ളിൽ പലപ്പോഴും ലക്ഷണങ്ങ ളൊന്നും കാണില്ല എന്നതാണ് ഇതിന്റെ അപകടം. എന്നാൽ നേരത്തെ കണ്ടെത്തിയാൽ പ്രോസ്റ്റേറ്റ് കാൻസർ വളരെ ഫലപ്രദമായി ചികിത്സിക്കാൻ കഴിയും. അതിനാൽ പരിശോധ നകൾ മാറ്റിവയ്ക്കാതെ സമയത്ത് ചെയ്യുന്നതാണ് ഏറ്റവും നല്ല പ്രതിരോധം.5. ജീവിതശൈലി തന്നെ ഏറ്റവും വലിയ മരുന്ന്
പ്രോസ്റ്റേറ്റ് ആരോഗ്യത്തിനായി മരുന്നുകൾക്കപ്പുറം ജീവിതശൈ ലിക്കും വലിയ പങ്കുണ്ട്.
– സ്ഥിരമായ വ്യായാമം
– പച്ചക്കറികളും പഴങ്ങളും ഉൾപ്പെട്ട ആരോഗ്യകരമായ ഭക്ഷണം
– അമിതവണ്ണം ഒഴിവാക്കുക- പുകവലി, മദ്യപാനം എന്നിവ നിയന്ത്രിക്കുക ഇവയെല്ലാം പ്രോസ്റ്റേറ്റ് മാത്രമല്ല, മൊത്തത്തി ലുള്ള പുരുഷാരോഗ്യം മെച്ചപ്പെടു ത്താൻ സഹായിക്കും.
ഓർമ്മിക്കുക
പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ “വയസ്സിന്റെ ഭാഗം” മാത്രമല്ല. ശരിയായ അറിവും സമയബന്ധിതമായ പരിശോധ നയും ഉണ്ടായാൽ, ജീവിത നിലവാരം ഏറെ മെച്ചപ്പെടുത്താൻ കഴിയും. അൻപത് വയസ്സിന് മുകളിലുള്ള ഓരോ പുരുഷനും ഈ വിഷയത്തിൽ തുറന്ന മനസ്സോടെ സംസാരിക്കുകയും, ഡോക്ടറെ സമീപിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Cover Story

Related Articles

Recent Articles