spot_img

ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ’ യുഎഇ പ്രതിനിധി സംഘത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നയിക്കും

Published:

ന്യൂഡെൽഹി :-ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ’യുഎഇ പ്രതിനിധി സംഘത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നയിക്കും. ആഗോളത ലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂഡൽഹിയിൽ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ’ (India AI Impact Summit) യുഎഇ പ്രതിനിധി സംഘത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നയിക്കും. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധി യായാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഫെബ്രുവരി 16 മുതൽ 20 വരെയാണ് ഉച്ചകോടി നടക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കാനും സുസ്ഥിര വികസനത്തിനും നവീകരണത്തിനുമായി നിർമ്മിത ബുദ്ധി പ്രയോജനപ്പെടു ത്തുന്നതിനും തന്ത്രപ്രധാനമായ പങ്കാളിത്തം കെട്ടിപ്പടുക്കുക യുമാണ് യുഎഇയുടെ പങ്കാളിത്ത ത്തിലൂടെ ലക്ഷ്യമിടുന്നത്.
ഉച്ചകോടിയുടെ പ്രധാന ആകർഷണങ്ങൾ:
* ആഗോള പങ്കാളിത്തം: നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ, സർക്കാർ പ്രതിനിധികൾ, നയരൂപകർ ത്താക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവർ ഉച്ചകോടിയുടെ ഭാഗമാകും.
* എഐ ഗവേണൻസ്: എഐയുടെ ആഗോള ഭരണസംവിധാനങ്ങൾക്കും ചട്ടക്കൂടുകൾക്കും രൂപം നൽകുന്നതിനായുള്ള ഉന്നതതല ചർച്ചകൾ ഉച്ചകോടിയിൽ നടക്കും.
* സുസ്ഥിര വികസനം: സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരി ക്കുന്നതിന് എഐ അധിഷ്ഠിത പരിഹാരങ്ങൾ എങ്ങനെ പ്രയോജ നപ്പെടുത്താം എന്നതിനെക്കുറിച്ചും പൊതു-സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ കേന്ദ്രീകരിക്കും.
* പ്രദർശനം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പരിചയപ്പെടുത്തുന്ന എക്സിബി ഷനും ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 30 രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലധികം പ്രമുഖ കമ്പനികൾ തങ്ങളുടെ സാങ്കേതിക വിദ്യകൾ ഇവിടെ പ്രദർശിപ്പിക്കും.

Cover Story

Related Articles

Recent Articles