spot_img

കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ യുഎഇയിൽ പുതിയ ഫെഡറൽ നിയമം നിലവിൽ വന്നു

Published:

അബുദാബി :-കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ യുഎഇയിൽ പുതിയ ഫെഡറൽ നിയമം നിലവിൽ വന്നു.കുട്ടികളെ ഡിജിറ്റൽ ലോകത്തെ ചതിക്കുഴി കളിൽ നിന്നും ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും സംരക്ഷി ക്കുന്നതിനായി കർശന വ്യവസ്ഥ കളോടെയുള്ള പുതിയ ഫെഡറൽ നിയമമാണ് യുഎഇ പ്രഖ്യാപിച്ചത്. കുട്ടികളുടെ ശാരീരികവും മാനസി കവും ധാർമ്മികവുമായ സുരക്ഷി തത്വം ഉറപ്പാക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
യുഎഇയിലെ ഇന്റർനെറ്റ് സേവന ദാതാക്കൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ ഗെയിമിംഗ് സൈറ്റുകൾ, സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമായിരിക്കും.
നിയമത്തിലെ പ്രധാന നിർദ്ദേശങ്ങൾ:
* ഡാറ്റാ സംരക്ഷണം: 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനോ പ്രസിദ്ധീകരിക്കാനോ പ്ലാറ്റ്‌ഫോമു കൾക്ക് അനുമതിയില്ല. എന്നാൽ ആരോഗ്യ-വിദ്യാഭ്യാസ ആവശ്യ ങ്ങൾക്കായി പ്രത്യേക അനുമതി യോടെ ഇളവുകൾ അനുവദിക്കും.
* പ്രായപരിശോധന: ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് കുട്ടികളുടെ പ്രായം പരിശോധിക്കുന്നതിനുള്ള സംവിധാനം നിർബന്ധമാക്കി. പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്കം മാത്രം ലഭ്യമാക്കുന്ന ‘ഏജ് റേറ്റിംഗ്’ സംവിധാനവും നടപ്പിലാക്കണം.
* ബെറ്റിംഗ് നിരോധനം: പണം വെച്ചുള്ള ഓൺലൈൻ ഗെയിമുക ളിലോ ബെറ്റിംഗ് സൈറ്റുകളിലോ അക്കൗണ്ട് തുടങ്ങാനോ പങ്കെടു ക്കാനോ കുട്ടികളെ അനുവദി ക്കരുത്.
* പരസ്യ നിയന്ത്രണം: കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഓൺലൈൻ പരസ്യങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. സ്വകാര്യത ഉറപ്പാക്കുന്ന ഡിഫോൾട്ട് സെറ്റിംഗുകൾ പ്ലാറ്റ്‌ഫോമുകൾ നൽകണം.
രക്ഷിതാക്കളുടെ ഉത്തരവാദിത്തം
കുട്ടികളുടെ ഡിജിറ്റൽ ഇടപെട ലുകൾ നിരീക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണെന്ന് നിയമം വ്യക്തമാക്കുന്നു. രക്ഷിതാക്കളുടെ മേൽനോട്ട മില്ലാതെ കുട്ടികൾക്ക് അക്കൗ ണ്ടുകൾ തുടങ്ങാൻ പാടില്ലെന്നും പാരന്റൽ കൺട്രോൾ സംവിധാ നങ്ങൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പി ക്കുന്നതിനായി ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. ഫാമിലി മിനിസ്റ്ററുടെ അധ്യക്ഷതയിലായിരിക്കും ഈ കൗൺസിൽ പ്രവർത്തിക്കുക.
2026-നെ ‘കുടുംബ വർഷമായി’ (Year of the Family) പ്രഖ്യാപിച്ച യുഎഇയുടെ കാഴ്ചപ്പാടിന് കരുത്തുപകരുന്നതാണ് ഈ പുതിയ നിയമം. കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തു ന്നതിനും അവർക്ക് സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം ഒരുക്കു ന്നതിനും നിയമം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷി ക്കുന്നു.

Cover Story

Related Articles

Recent Articles