spot_img

കോയമ്പത്തൂർ മലുമിച്ചംപട്ടി ശ്രീനാരായണഗുരു സമാജം ഒന്നാം വാർഷികം ആഘോഷിച്ചു

Published:

കോയമ്പത്തൂർ: മലുമിച്ചംപട്ടി ശ്രീനാരായണഗുരു സമാജത്തിന്റെ ഒന്നാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ശ്രീനാരായണഗുരു തമിഴക പേരമൈപ്പ് സംസ്ഥാന പ്രസിഡന്റ് കെ. ചെന്താമര ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു ചടങ്ങിൽ ദാമോദരൻ എം.എൽ.എ.വസന്തരാജൻ,ബൈജുഗോപാലൻ  (എം.ഡി, ശ്രീ ഗോകുലം ചിറ്റ്സ്) എന്നിവർ മുഖ്യാതിഥികളായിയിരുന്നു. ശ്രീനാരായണഗുരു തമിഴക പേരമൈപ്പ് ഭാരവാഹികളായ രക്ഷാധികാരി കോറൽ വിശ്വനാഥൻ, ചെയർമാൻ ടി.പി. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പി. സുധീർ, ഖജാൻജി പൈങ്കിളി ഷിജിൽ എന്നിവരും ആശംസകൾ നേർന്നു.സമാജം പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി നാരായ ണൻകുട്ടി, ഖജാൻജി ജ്യോതി നാഥ്, സ്ഥാപക പ്രസിഡന്റ് സി.എസ്. അജിത്ത് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു. സോമരാജൻ, ആർ. സാത്തപ്പൻ, അയിനിക്കൽ ശശി, സി.വി. വേണുഗോപാൽ, എം. ശിവഭാഗ്യം, കെ. വാസുദേവൻ, വി. പങ്കജാക്ഷൻ, ടി. സൈദ് ദിവാകരൻ, കെ. മനോഹരൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരി പാടികളും അരങ്ങേറി.

Cover Story

Related Articles

Recent Articles