spot_img

ദുബായ് മെട്രോയും ട്രാമും റമദാനിലെ പുതുക്കിയ പ്രവൃത്തിസമയവും പാർക്കിംഗ് നിരക്കുകളും പ്രഖ്യാപിച്ചു

Published:

ദുബായ്: വിശുദ്ധ റമദാൻ മാസത്തിലെ ദുബായ് മെട്രോ, ട്രാം, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവൃത്തിസമയം റോഡ് ഗതാഗത അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യ ത്തിലാണ് പുതിയ അറിയിപ്പ്.
ദുബായ് മെട്രോയും ട്രാമും
മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളുടെ സമയക്രമത്തിൽ റമദാൻ മാസത്തിൽ മാറ്റമുണ്ടാ കില്ല. നിലവിലുള്ള പ്രവൃത്തിസമയം തന്നെ തുടരും:
* തിങ്കൾ – വ്യാഴം: പുലർച്ചെ 5:00 മുതൽ അർദ്ധരാത്രി 12:00 വരെ.
* വെള്ളി: പുലർച്ചെ 5:00 മുതൽ പിറ്റേന്ന് പുലർച്ചെ 1:00 വരെ.
* ശനി: പുലർച്ചെ 5:00 മുതൽ അർദ്ധരാത്രി 12:00 വരെ.
* ഞായർ: രാവിലെ 8:00 മുതൽ അർദ്ധരാത്രി 12:00 വരെ.
ദുബായ് ട്രാം: തിങ്കൾ മുതൽ ശനി വരെ രാവിലെ 6:00 മുതൽ പുലർച്ചെ 1:00 വരെയും, ഞായറാഴ്ചകളിൽ രാവിലെ 9:00 മുതൽ പുലർച്ചെ 1:00 വരെയുമായിരിക്കും ട്രാമിന്റെ സർവീസ്.
പൊതു പാർക്കിംഗ് നിരക്കുകൾ
റമദാൻ കാലയളവിൽ പാർക്കിംഗ് ഫീസുകളിൽ രണ്ട് ഘട്ടങ്ങളിലായി ക്രമീകരണം വരുത്തിയിട്ടുണ്ട്:
* ഒന്നാം ഘട്ടം: രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെ.
* രണ്ടാം ഘട്ടം: രാത്രി 8:00 മുതൽ അർദ്ധരാത്രി 12:00 വരെ.
(മൾട്ടി-സ്റ്റോറി പാർക്കിംഗ് സൗകര്യങ്ങൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.)
ബസ് സർവീസുകളും മറ്റ് വിവരങ്ങളും  :-ബസ് സമയങ്ങ ളിലെ മാറ്റങ്ങൾ അറിയാൻ യാത്രക്കാർ S’hail app ഉപയോഗി ക്കണമെന്ന് ആർ.ടി.എ നിർദ്ദേശിച്ചു. അബ്രകളുടെയും വാട്ടർ ടാക്സികളുടെയും വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാകും.
കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ
* അൽ തവാർ, അൽ മനാര, അൽ കിലാഫ് സെന്ററുകൾ: രാവിലെ 9:00 – വൈകിട്ട് 5:00 (തിങ്കൾ – വ്യാഴം), രാവിലെ 9:00 – ഉച്ചയ്ക്ക് 12:00 (വെള്ളി).
* അൽ ബർഷ: രാവിലെ 9:00 – വൈകിട്ട് 5:00 (തിങ്കൾ – വെള്ളി).
* ഉം റമൂൾ: 24 മണിക്കൂറും പ്രവർത്തിക്കും.
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് റമദാനിൽ ഫ്ലെക്സിബിൾ വർക്കിംഗ് ടൈമും വർക്ക് ഫ്രം ഹോം സൗകര്യവും ദുബായ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 19-ന് റമദാൻ വ്രതം ആരംഭിക്കാനാണ് നിലവിലെ കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്.

Cover Story

Related Articles

Recent Articles