spot_img

ദുബായ് വീണ്ടും ലോകത്തെ ഞെട്ടിക്കുന്നു: ദുബായിൽ ഇനി ‘ട്രാക്ക്‌ലെസ്സ് ട്രാം’; ട്രാക്കുകളില്ലാതെ റോഡിലൂടെ ചീറിപ്പായും

Published:

ദുബായ് : -നഗരത്തിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ ‘ട്രാക്ക്‌ലെസ്സ് ട്രാം’ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. പരമ്പരാഗത ട്രാം സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പാളങ്ങളില്ലാതെ ഓടുന്ന ഈ ഇലക്ട്രോണിക് ട്രാം ദുബായിലെ എട്ട് പ്രധാന മേഖലകളിലാകും സർവീസ് നടത്തുക.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
* വെർച്വൽ ട്രാക്ക്: റോഡിൽ വരച്ചിട്ടുള്ള പ്രത്യേക ലൈനുകളി ലൂടെ ക്യാമറകളുടെയും സെൻസ റുകളുടെയും സഹായത്തോ ടെയാണ് ട്രാം സഞ്ചരിക്കുക. ഒപ്റ്റിക്കൽ നാവിഗേഷൻ, ജിപിഎസ്, ലിഡാർ (LiDAR) സാങ്കേതികവിദ്യകൾ ഇതിനായി ഉപയോഗിക്കുന്നു.
* ഡ്രൈവർരഹിത യാത്ര: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം പൂർണ്ണമായും സ്വയം നിയന്ത്രിതമാണ് (Self-driving).
* യാത്രാശേഷി: മൂന്ന് കരേജുകളുള്ള ഒരു ട്രാമിൽ ഒരേസമയം 300 യാത്രക്കാർക്ക് സഞ്ചരിക്കാം.
* വേഗതയും കരുത്തും: പരമാവധി 70 കിലോമീറ്റർ വേഗതയുള്ള ട്രാമുകൾ സാധാരണയായി മണിക്കൂറിൽ 25 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലാകും സഞ്ചരിക്കുക.
* പരിസ്ഥിതി സൗഹൃദം: പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് ഒരിക്കൽ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാ നാകും.
എന്തുകൊണ്ട് ട്രാക്ക്‌ലെസ്സ് ട്രാം?
സാധാരണ ട്രാം സംവിധാനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവിൽ ഇവ സജ്ജീകരിക്കാ നാകും. റോഡുകളിൽ പാളങ്ങൾ പണിയേണ്ട ആവശ്യമില്ലാത്ത തിനാൽ നിർമ്മാണ സമയം ലാഭിക്കാനും ആവശ്യാനുസരണം പുതിയ റൂട്ടുകൾ വേഗത്തിൽ ആരംഭിക്കാനും സാധിക്കുമെന്ന് കഴിഞ്ഞ ജിടെക്സ് ഗ്ലോബലിൽ നടന്ന പ്രദർശനത്തിൽ ആർടിഎ വ്യക്തമാക്കിയിരുന്നു.
നിലവിൽ ഈ പദ്ധതിയുടെ ഗവേഷണ-വികസന ഘട്ടത്തിലാണ് അധികൃതർ. പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ ദുബായിലെ തിരക്കേറിയ എട്ട് കേന്ദ്രങ്ങളിൽ ഈ നൂതന യാത്രാ സൗകര്യം ലഭ്യമാകും.Sheikh Hamdan has directed the RTA to explore the implementation of a trackless tram system. Credit: Hamdan.ae

 

Cover Story

Related Articles

Recent Articles