അബുദാബി: ഒരാഴ്ച നീണ്ടുനിൽ ക്കുന്ന യുഎഇ – കുവൈറ്റ് സൗഹൃദ ആഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും.അയൽരാജ്യമായ കുവൈത്തുമായുള്ള ഊഷ്മളമായ നയതന്ത്ര-സാംസ്കാരിക ബന്ധം ആഘോഷിക്കാനാണ് യുഎഇ വ്യാഴാഴ്ചഒരുങ്ങുന്നത്. ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ നീണ്ടുനിൽക്കുന്ന ആഘോങ്ങളിൽ സംഗീത നിശകൾ, കായിക പ്രകടനങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, ഡ്രോൺ ഷോകൾ എന്നിവ ഉൾപ്പെടുന്നു. 1971-ൽ യുഎഇ രൂപീകരണ സമയത്ത് കുവൈറ്റ് നൽകിയ പിന്തുണയും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ വ്യാപാര-സൗഹൃദ ബന്ധവും സ്മരിക്കുന്നതിനാണ് ഈ ആഘോഷങ്ങൾ സംഘടിപ്പി ക്കുന്നത്.
പ്രധാന പരിപാടികൾ :
1. യുഎഇ-കുവൈറ്റ് മീഡിയ ഫോറം :മാധ്യമ-സാമ്പത്തിക ഫോറങ്ങൾ ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ യുഎഇ-കുവൈത്ത് മീഡിയ ഫോറം നടക്കും. ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. ഫെബ്രുവരി 2-ന് നടക്കുന്ന ഇക്കണോമിക് ഫോറം വ്യാപാര-നിക്ഷേപ മേഖലകളിലെ പുതിയ സാധ്യതകൾ ചർച്ച ചെയ്യും.
2. അബുദാബിയിലെ ആഘോഷങ്ങൾ
* ജനുവരി 29: അഡ്നെക്കിൽ (ADNEC) നബീൽ ഷുയൈൽ, അഹ്ലം തുടങ്ങിയ പ്രമുഖർ അണിനിരക്കുന്ന ‘കുവൈത്ത്‌സ് ടൈംലെസ് നൈറ്റ്സ്’ കൺസേർട്ട്.
* യാസ് ഐലൻഡ്: യുഎഇ, കുവൈത്ത് പൗരന്മാർക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക ഡിസ്കൗണ്ട്.
* യാസ് ബേ: ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ ദിവസവും ഡ്രോൺ ഷോ.
* ലൂവ്രെ അബുദാബി, ഖസർ അൽ ഹൊസൻ എന്നിവിടങ്ങളിൽ സന്ദർശകർക്ക് പ്രത്യേക ഇളവുകൾ.
3. ദുബായിലെ വിശേഷങ്ങൾ
* ജനുവരി 30: ബുർജ് പാർക്കിൽ ഹുസൈൻ അൽ ജാസ്മി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന സംഗീത പരിപാടി.
* കൈറ്റ് ബീച്ച്: ‘കുവൈത്ത് അറ്റ് ഹോം’ എന്ന പേരിൽ കുവൈത്തി ഭക്ഷണവും സംഗീതവും ആസ്വദിക്കാനുള്ള അവസരം. ഫെബ്രുവരി 1, 2 തീയതികളിൽ ‘ഫുർസാൻ അൽ ഇമറാത്ത്’ ടീമിന്റെ വ്യോമാഭ്യാസ പ്രകടനം.
* ഗ്ലോബൽ വില്ലേജ്: കുവൈത്ത് പവലിയനിൽ പ്രത്യേക ആഘോ ഷങ്ങൾ.
* ബുർജ് അൽ അറബ്: ജനുവരി 29-ന് വെടിക്കെട്ട്.
4. മറ്റ് എമിറേറ്റുകളിൽ
* ഫുജൈറ: ജനുവരി 31-ന് ഫുജൈറ കോട്ടയിൽ സാംസ്കാ രിക മേളയും കുവൈത്തി ഉൽപ്പന്നങ്ങളുടെ പ്രദർശനവും.
* റാസൽഖൈമ: അൽ മർജാൻ ഐലൻഡിൽ ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കുവൈത്തി ഫുഡ് ഫെസ്റ്റിവൽ.
“ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ” യു എ ഇ- കുവൈറ്റ് സൗഹൃദ ആഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും
Published:
Cover Story


