spot_img

സ്ത്രീ സുരക്ഷയ്ക്ക് കരുത്തേകി ദുബായ് പോലീസിന്റെ ‘സ്പീക്ക് ഔട്ട്’ (Speak Out) ക്യാമ്പയിൻ

Published:

ദുബായ്:-സ്ത്രീ സുരക്ഷയ്ക്ക് കരുത്തേകി ദുബായ് പോലീസിന്റെ ‘സ്പീക്ക് ഔട്ട്’ (Speak Out) ക്യാമ്പയിൻ.സ്ത്രീകളുടെ സംരക്ഷ ണാവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും, അവർക്കെതിരെയുള്ള അതിക്ര മങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനു മായിട്ടാണ് ‘സ്പീക്ക് ഔട്ട്’ (Speak Out) എന്ന പേരിൽ വിപുലമായ പ്രചാരണ പരിപാടിക്ക് ദുബായ് പോലീസ് തുടക്കം കുറിച്ചിരി ക്കുന്നത്. കുടുംബങ്ങൾക്കും സ്ത്രീകൾക്കും സുരക്ഷിതവും സുസ്ഥിരവുമായ സാഹചര്യം ഉറപ്പാക്കുന്നതിനായുള്ള യു.എ.ഇയുടെ ‘2026-കുടുംബ വർഷം’ പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം.
നിയമപരിരക്ഷയും പിന്തുണയും
ഗാർഹിക പീഡനങ്ങളെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന 2019-ലെ പത്താം നമ്പർ ഫെഡറൽ ഡിക്രി നിയമത്തെ ആസ്പദമാക്കിയാണ് ക്യാമ്പയിൻ പ്രവർത്തിക്കുന്നത്. പീഡനത്തിന് ഇരയാകുന്നവർക്ക് നിയമപരവും സാമൂഹികവും മാനസികവുമായ എല്ലാ പിന്തുണയും ഉറപ്പാക്കുന്നതാണ് ഈ നിയമം. സഹായം തേടുക എന്നത് സ്ത്രീകളുടെ നിയമപര മായ അവകാശമാണെന്നും, പരാതി നൽകുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കു മെന്നും ദുബായ് പോലീസ് ഉറപ്പുനൽകുന്നു.
ആശയവിനിമയ മാർഗങ്ങൾ
അതിക്രമങ്ങൾ നേരിടുന്നവർക്കോ അവയെക്കുറിച്ച് അറിവുള്ള വർക്കോ താഴെ പറയുന്ന മാർഗങ്ങളിലൂടെ സഹായം തേടാം:
* അടിയന്തര സാഹചര്യങ്ങൾക്ക്: 999
* പൊതുവായ അന്വേഷണ ങ്ങൾക്ക്: 901
* ഡിജിറ്റൽ സേവനം: ദുബായ് പോലീസ് സ്മാർട്ട് ആപ്പിലെയോ വെബ്‌സൈറ്റിലെയോ ‘വുമൺ പ്രൊട്ടക്ഷൻ സർവീസ്’ (Women Protection Service) വഴി പരാതികൾ സമർപ്പിക്കാം.
സ്ത്രീകൾ ഒരിക്കലും ഒറ്റയ്ക്ക ല്ലെന്നും മാനുഷികവും സാമൂഹിക വുമായ ഒരു വലിയ പിന്തുണ സംവിധാനം അവർക്കായി നിലവിലുണ്ടെന്നും ഹ്യൂമൻ റൈറ്റ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. അലി മുഹമ്മദ് അൽ മത്രൂഷി പറഞ്ഞു. സ്വകാര്യത മാനിച്ചുകൊണ്ട് അതിവേഗത്തിലുള്ള നടപടികൾ പോലീസ് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമങ്ങൾക്കെതിരെ മൗനം വെടിയേണ്ടതിന്റെ പ്രാധാന്യത്തെ ക്കുറിച്ച് സെക്യൂരിറ്റി അവെയർനസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുള്ള അൽ ഹുവൈദി സംസാരിച്ചു. അതിക്രമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യുന്നത് ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വലിയ മാനസിക-സാമൂഹിക പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയ വഴിയുള്ള ബോധവൽക്കരണ പരിപാടികളും നേരിട്ടുള്ള വിദ്യാഭ്യാസ ക്ലാസുകളും ഉൾപ്പെടുത്തിക്കൊണ്ട് വളരെ വിപുലമായ രീതിയിലാണ് ദുബായ് പോലീസ് ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

Cover Story

Related Articles

Recent Articles