റിയാദ്:-സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. കിങ് ഫഹദ് കോസ് വേ അതോറിറ്റി ഈ മാസം തുടക്കത്തില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനയാണ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നത്. 1986-ല്‍ ഉദ്ഘാടനം ചെയ്ത കിങ് ഫഹദ് കോസ്വേ ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂബന്ധന മാര്‍ഗങ്ങളിലൊന്നാണ്. സൗദി അറേബ്യയില്‍ നിന്നുള്ള വ്യാപാരവും തൊഴില്‍ യാത്രകളും ബഹ്റൈനിലേക്കുള്ള ടൂറിസവും വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗതാഗത ഭാരം ഗണ്യമായി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടോള്‍ നിരക്ക് പുതുക്കുന്നതെന്ന വിശദീകരണം.
പുതിയ നിരക്ക് അനുസരിച്ച് സ്വകാര്യ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും ചരക്കുവാഹനങ്ങളും കടന്നു പോകുന്ന ഈ കോസ്വേയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ ടോള്‍ സംവിധാനങ്ങള്‍ ശക്തിപ്പെ ടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.പുതിയ നിരക്ക് പ്രകാരം കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും 35 റിയാലായും മിനി ബസ്സുകള്‍ക്ക് 55 റിയാലായും വലിയ ബസ്സുകള്‍ക്ക് 70 റിയാലുമാണ് നിരക്ക്.ട്രക്കുകള്‍ ഓരോ ടണ്ണിനും 7 റിയാല്‍ വീതവും നല്‍കണം. കോസ് വേ അതോറിറ്റി ആപ്പ് വഴി പണമടക്കുന്നവര്‍ക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഇതിനായി വിവിധ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോസ്‌വേ വളിയുളള യാത്രക്ക് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.
യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍
* സമയങ്ങളില്‍ യാത്ര ഒഴിവാക്കുകയോ മുന്‍കൂട്ടി സമയം പ്ലാന്‍ ചെയ്യുകയോ ചെയ്യുക
*കാര്‍ഡ് പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുക
*ഗതാഗത നിയന്ത്രണ നിര്‍ദേ ശങ്ങള്‍ കര്‍ശനമായി പാലിക്കുക. വര്‍ധിപ്പിച്ച ടോള്‍ നിരക്ക് ചില യാത്രക്കാരില്‍ ആശങ്ക ഉയര്‍ത്തി യെങ്കിലും, ദീര്‍ഘകാലത്തില്‍ ഗതാഗത സൌകര്യവും സുരക്ഷയും മെച്ചപ്പെടുമെന്നാണ് അധികൃ തരുടെ പ്രതീക്ഷ


