റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് മാർച്ചിൽ വൻനിര ഫോണുകൾ എത്തുന്നു. ബജറ്റ് ഫോണുകൾ മുതൽ പ്രീമിയം ഫ്ലാഗ്ഷിപ്പുകൾ വരെ വിവിധ വിഭാഗങ്ങളിലായി നിരവധി മോഡലുകളാണ് അടുത്ത മാസം ലോഞ്ച് ചെയ്യാൻ പോകുന്നത്. റമദാൻ-വിഷു വിപണി ലക്ഷ്യമിട്ട് ആകർഷകമായ ഓഫറുകളും ഈ ഫോണുകൾക്കൊപ്പം കമ്പനികൾ പ്രഖ്യാപിച്ചേക്കാം.
മാർച്ച് മാസത്തിൽ വിപണിയിലെ ത്തുന്ന പ്രധാന സ്മാട്ട്ഫോണുകൾ താഴെ പറയുന്നവയാണ്.
1.നതിംഗ് ഫോൺ 4a സീരീസ് (Nothing Phone 4a Series)
യുവാക്കൾക്കിടയിൽ തരംഗമായ നതിംഗ് ബ്രാൻഡിന്റെ പുതിയ മിഡ്-റേഞ്ച് ഫോണുകൾ മാർച്ച് 5-ന് പുറത്തിറങ്ങും.ലണ്ടൻ ആസ്ഥാന മായുള്ള ടെക് ബ്രാൻഡായ Nothing തന്റെ പുതിയ Nothing Phone 4a, Nothing Phone 4a Pro മോഡലുകൾ മാർച്ച് 5ന് ഔദ്യോഗികമായി അവതരിപ്പിക്കും. മിഡ്-റേഞ്ച് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ഫോണുകൾക്ക് AMOLED ഡിസ്പ്ലേ, Snapdragon പ്രോസസർ, മെച്ചപ്പെട്ട ക്യാമറ സംവിധാനങ്ങൾ എന്നിവ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ Flipkart വഴി വിൽപ്പന ആരംഭിക്കാനാണ് സാധ്യത.
* മോഡലുകൾ: നതിംഗ് ഫോൺ (4a), നതിംഗ് ഫോൺ (4a) പ്രോ.
* പ്രധാന പ്രത്യേകതകൾ: നതിംഗിന്റെ ഐക്കോണിക് സുതാര്യമായ ഡിസൈൻ, സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റ്, മെച്ചപ്പെടുത്തിയ ഗ്ലിഫ് ഇന്റർഫേസ്.
* പ്രതീക്ഷിക്കുന്ന വില: ₹30,000 – ₹45,000.
2.ഷവോമി 17 സീരീസ് (Xiaomi 17 Series)
ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ Xiaomi* യുടെ Xiaomi 17, Xiaomi 17 Ultra മോഡലുകൾ മാർച്ച് 2026-ൽ ഇന്ത്യയിൽ അവത രിപ്പിക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. പ്രീമിയം ക്യാമറ സിസ്റ്റവും വലിയ ബാറ്ററിയും ഈ സീരീസിന്റെ ഹൈ ലൈറ്റുകളാ യിരിക്കും.ഫോട്ടോഗ്രാഫി പ്രേമികൾ ഏറെ ആകാംഷയോടെയാണ് ഈ ഫോൺ കാത്തിരിക്കുന്നത്. ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് ഫോണു കൾ മാർച്ച് ആദ്യവാരം ഇന്ത്യൻ വിപണിയിലെത്തുമെന്ന് കരുതപ്പെടുന്നു.
* മോഡലുകൾ: ഷവോമി 17, ഷവോമി 17 അൾട്രാ.
* പ്രധാന പ്രത്യേകതകൾ: ലൈക (Leica) ക്യാമറകൾ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, 7,000mAh വരെ വലിയ ബാറ്ററി.
* പ്രതീക്ഷിക്കുന്ന വില: ₹80,000 മുതൽ.
3.സാംസങ് ഗാലക്സി A സീരീസ് (Samsung Galaxy A37)
ദക്ഷിണ കൊറിയൻ ടെക് ഭീമനായ Samsung അവതരിപ്പിച്ച Galaxy S26, S26+, S26 Ultra മോഡലുകൾ മാർച്ച് മാസത്തോടെ വിപണിയിൽ കൂടുതൽ ലഭ്യമാകും. 200MP ക്യാമറ, ടോപ്പ്-എൻഡ് പ്രോസസർ, പ്രീമിയം ഡിസൈൻ എന്നിവയോടെ S26 Ultra ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ ശക്തമായ മത്സരം സൃഷ്ടിക്കും. റമദാൻ സീസണിൽ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും പ്രതീക്ഷിക്കാം.
റമദാൻ വിപണിയിൽ ഏറ്റവുമ ധികം വിറ്റഴിക്കപ്പെടുന്ന മിഡ്-റേഞ്ച് വിഭാഗത്തിലേക്ക് സാംസങ് പുതിയ മോഡൽ അവതരിപ്പിക്കുന്നു.
* പ്രധാന പ്രത്യേകതകൾ: സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, സാംസ ങ്ങിന്റെ വിശ്വസ്തമായ സോഫ്റ്റ് വെയർ സപ്പോർട്ട്, മികച്ച ക്യാമറ സംവിധാനം.
* പ്രതീക്ഷിക്കുന്ന വില: ₹25,000 – ₹35,000.
4.Google Pixel 10a – AI കേന്ദ്രീകൃത അനുഭവം
Google അവതരിപ്പിക്കുന്ന Pixel 10a ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സ്മാർട്ട്ഫോൺ ലോകത്തെ വിസ്മയിപ്പിക്കാൻ ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലായ പിക്‌സൽ 10a (Pixel 10a) ഇന്ത്യൻ വീണ്ടും വിപണിയിലെത്തി. പ്രീമിയം മോഡലുകളിലെ ഗൂഗിൾ AI അനുഭവങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ എ-സീരീസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരി ക്കുന്നത്. ₹49,999 ആണ് ഫോണിന്റെ പ്രാരംഭ വില.
വിൽപ്പനയും ലഭ്യതയും
പിക്‌സൽ 10a-യുടെ പ്രീ-ഓർഡ റുകൾ ഇന്ന് മുതൽ ആരംഭിച്ചു. 2026 മാർച്ച് 6 മുതൽ ഉപഭോക്താ ക്കൾക്ക് ഫോൺ നേരിട്ട് വാങ്ങിത്തുടങ്ങാം. ലാവെൻഡർ, ഒബ്‌സിഡിയൻ, ഫോഗ്, ബെറി എന്നിങ്ങനെ നാല് മനോഹരമായ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
പ്രധാന സവിശേഷതകൾ ഒറ്റനോട്ടത്തിൽ
* അതിശയിപ്പിക്കുന്ന ഡിസ്‌പ്ലേ: എ-സീരീസ് ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള 6.3 ഇഞ്ച് ആക്റ്റുവ ഡിസ്‌പ്ലേ. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സ് ഉള്ളതിനാൽ കടുത്ത വെയിലിലും സ്ക്രീൻ വ്യക്തമായി കാണാം.
* മികച്ച ബാറ്ററി ലൈഫ്: 5,100 mAh കരുത്തുള്ള ബാറ്ററി. ഒറ്റ ചാർജിൽ 30 മണിക്കൂറിലധികം ബാറ്ററി ലൈഫ് ലഭിക്കും. 30W വയർഡ് ചാർജിംഗും 10W വയർലെസ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നു.
* നൂതന AI ക്യാമറ: ഫോട്ടോകൾ മികച്ചതാക്കാൻ സഹായിക്കുന്ന ‘ക്യാമറ കോച്ച്’, ഗ്രൂപ്പ് ഫോട്ടോകളിൽ എല്ലാവരുടെയും മികച്ച ഭാവം ഉറപ്പാക്കുന്ന ‘ഓട്ടോ ബെസ്റ്റ് ടേക്ക്’ തുടങ്ങിയ ഫ്ലാഗ്ഷിപ്പ് AI ഫീച്ചറുകൾ ഇതിലുണ്ട്.
* ഈടുനിൽക്കുന്ന നിർമ്മാണം: 7 വർഷത്തെ സുരക്ഷാ-ഒഎസ് അപ്‌ഡേറ്റുകൾ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു. ഐപി68 റേറ്റിംഗും ലേറ്റസ്റ്റ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്.
ഡിസൈനും സുസ്ഥിരതയും
പുതുക്കിയ ബമ്പ്‌ലെസ് ഡിസൈനും 4mm മാത്രമുള്ള നേർത്ത ബെസലുകളും ഫോണിന് ആധുനിക ലുക്ക് നൽകുന്നു. 100 ശതമാനം പുനരുപയോഗിച്ച അലുമിനിയം ഫ്രെയിമും 81 ശതമാനം റീസൈക്കിൾഡ് പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
2026:റമദാൻ-വിഷു പ്രമാണിച്ച് മാർച്ച് മാസത്തിൽ വിപണിയിൽ എത്തുന്ന പുതിയ സ്മാർട്ട്ഫോണുകൾ
Published:
Cover Story



