തിരു:- പ്രവാസികളുടെ നിയമ പോരാട്ടങ്ങളിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി സർക്കാർ വീണ്ടും നാമനിർദ്ദേശം ചെയ്തു. പ്രവാസികൾക്കിടയിലെ അദ്ദേഹത്തിന്റെ നിസ്തുലമായ ഇടപെടലുകൾക്കുള്ള അംഗീകാര മായാണ് ഈ പുനർനിയമനം.
ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) വഴി പ്രവാസികളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്ത നങ്ങൾ ഏറെ ശ്രദ്ധേയമാണ്. വിദേശരാജ്യങ്ങളിൽ നിയമ ക്കുരുക്കിൽ അകപ്പെടുന്നവർക്കും തൊഴിൽപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും താങ്ങായി സലാം പാപ്പിനിശ്ശേരിയും അദ്ദേഹത്തിന്റെ ടീമും സജീവമായി രംഗത്തുണ്ട്. മുൻ ലോക കേരള സഭകളിലും പ്രവാസികളുടെ കാതലായ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടു ത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിരുന്നു. ഇത്തവണയും അദ്ദേഹത്തിന്റെ സാന്നിധ്യം പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ജനുവരി 29 മുതൽ 31 വരെയാണ് അഞ്ചാം ലോക കേരള സഭ തിരുവനന്തപുരത്ത് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സമ്മേളന ത്തിൽ, പ്രവാസികളുടെ പുനരധി വാസം, നിയമസഹായം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾ നടക്കും.
പ്രവാസലോകത്തെ പ്രശ്നങ്ങൾ കൃത്യമായി പഠിച്ച് അവയ്ക്ക് പരിഹാരം കാണാൻ സർക്കാരിന് മുന്നിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സലാം പാപ്പിനിശ്ശേരിയുടെ സാന്നിധ്യം കൂടുതൽ കരുത്താകും.
പ്രവാസലോകത്തെ കരുത്തുറ്റ ശബ്ദം; സലാം പാപ്പിനിശ്ശേരി വീണ്ടും ലോക കേരള സഭയിലേക്ക്
Published:
Cover Story



