spot_img

പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; മടക്കയാത്രയ്ക്ക് ‘തീവെട്ടി കൊള്ള’, ടിക്കറ്റ് നിരക്ക് 60,000 കടന്നു!

Published:

കോഴിക്കോട്: ക്രിസ്‌മസ്-പുതുവത്സര അവധി കഴിഞ്ഞ് മടങ്ങാനിരിക്കുന്ന പ്രവാസികളുടെ നടുവൊടിച്ച് വിമാനക്കമ്പനികൾ. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികമാണ് വർധിപ്പിച്ചി രിക്കുന്നത്. അവധിക്കാലം കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ ഗതികേട് മുതലെ ടുത്ത് വിമാനക്കമ്പനികൾ നടത്തുന്ന പരസ്യമായ കൊള്ളയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

കുടുംബ ബജറ്റ് തകരുന്നു; നാലിരട്ടി നിരക്ക്  സാധാരണ 8,000 രൂപ മുതൽ 14,000 രൂപ വരെ ഈടാക്കുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ടിക്കറ്റിനായി 45,000 രൂപയ്ക്ക് മുകളിൽ നൽകണം. നാലംഗങ്ങ ളുള്ള ഒരു കുടുംബത്തിന് ഗൾഫി ലേക്ക് മടങ്ങണമെങ്കിൽ ടിക്കറ്റിന് മാത്രം രണ്ട് ലക്ഷത്തോളം രൂപ കണ്ടെത്തേണ്ട അവസ്ഥയാണിന്ന്.
പ്രധാന റൂട്ടുകളിലെ നിരക്ക് നിലവാരം
* കോഴിക്കോട് – ദുബായ്: ₹45,000 (തിരിച്ച് ഇങ്ങോട്ട് 3 പേർക്ക് വരാൻ ഇത്രയും തുക മതി).
* കോഴിക്കോട് – ഷാർജ: ₹46,000 (മടക്കയാത്രയ്ക്ക് ₹18,000 മാത്രം).
* കോഴിക്കോട് – അബുദാബി: ₹41,000.
* കോഴിക്കോട് – ജിദ്ദ: ₹62,000 വരെ.
വിരോധാഭാസമെന്ന് പ്രവാസികൾ
യുഎഇയിൽ നിന്ന് കേരളത്തി ലേക്ക് വരാൻ ചെലവാകുന്ന തുകയുടെ മൂന്നിരട്ടിയോളം നൽകിയാലേ തിരിച്ചു പോകാൻ കഴിയൂ എന്നതാണ് നിലവിലെ സാഹചര്യം. കോഴിക്കോട്-ദോഹ റൂട്ടിൽ 35,000 രൂപയും, റിയാദിലേക്ക് 33,000 രൂപയും, ദമാമിലേക്ക് 34,000 രൂപയുമാണ് നാളത്തെ നിരക്ക്. എന്നാൽ ഈ നഗരങ്ങളിൽ നിന്ന് കേരളത്തിലേ ക്കുള്ള നിരക്ക് ഇതിന്റെ പകുതിയിൽ താഴെ മാത്രമാണ്.
ഇടപെടലില്ലാതെ സർക്കാരുകൾ
അവധിക്കാലം ആഘോഷിക്കാനും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുമായി നാട്ടിലെത്തിയ പ്രവാസികളാണ് ഈ കൊള്ളയ്ക്ക് ഇരയാകുന്നത്. വിമാനക്കമ്പനികളുടെ ഈ അന്യായമായ നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം. സീസൺ സമയങ്ങളിൽ വിമാനക്ക മ്പനികൾ നടത്തുന്ന ഈ ചൂഷണം പല കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രതയെ തന്നെ തകർക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

Cover Story

Related Articles

Recent Articles