ദുബായ്: ശൈത്യകാലം എത്തുന്നതോടെ ദുബായിലെ റോഡുകളിൽ വാഹനത്തിരക്ക് വർദ്ധിക്കുന്നത് പതിവാണ്. മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ബ്ലോക്കുകളിൽ നിന്ന് രക്ഷപ്പെടാൻ പലരും ഇപ്പോൾ ആഗ്രഹിക്കുന്നത് ജോലിസ്ഥല ത്തിന് അടുത്തോ അല്ലെങ്കിൽ മികച്ച കണക്റ്റിവിറ്റിയുള്ള സ്ഥലങ്ങളോ ആണ്. ട്രാഫിക് സമ്മർദ്ദം കുറച്ച് ദുബായിൽ താമസിക്കാനും സുഗമമായി യാത്ര ചെയ്യാൻ സഹായിക്കുന്ന പ്രധാന ഇടങ്ങൾ ഇവയാണ്:
1. അൽ ഹബ്തൂർ സിറ്റി (Al Habtoor City)
ഷെയ്ഖ് സായിദ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ബിസിനസ് ബേ, ഡൗൺടൗൺ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്നു.
* പ്രത്യേകത: പ്രശസ്തമായ ‘ലാ പെർലെ’ ഷോ ഇവിടെയാണ്. ഒന്നിലധികം എക്സിറ്റ് പോയിന്റുകൾ ഉള്ളതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാം.
* യാത്ര: ബിസിനസ് ബേ മെട്രോ സ്റ്റേഷനിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.
* വാടക: വൺ ബെഡ്റൂം അപ്പാർട്ട്മെന്റിന് ശരാശരി 1,30,000 ദിർഹം (പ്രതിവർഷം).
2. അറേബ്യൻ റാഞ്ചസ് 3 (Arabian Ranches3)
കുടുംബങ്ങൾക്ക് താമസിക്കാൻ പറ്റിയ ശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. നഗരത്തിന് അല്പം പുറത്താണെങ്കിലും റോഡ് കണക്റ്റിവിറ്റി വളരെ മികച്ചതാണ്.
* പ്രത്യേകത: ഡൗൺടൗണിലേക്ക് E66 വഴിയും സൗത്ത് ദുബായിലേക്ക് D54 വഴിയും വേഗത്തിൽ എത്താം.
* വാടക: ടു ബെഡ്റൂം വില്ലയ്ക്ക് ശരാശരി 1,69,000 ദിർഹം (പ്രതിവർഷം).
3. ദുബായ് ഹിൽസ് എസ്റ്റേറ്റ് (Dubai Hills Estate)
മികച്ച രീതിയിൽ പ്ലാൻ ചെയ്ത ഒരു മാസ്റ്റർ കമ്മ്യൂണിറ്റിയാണിത്. അൽ ഖൈൽ റോഡ്, ഉം സുഖീം റോഡ് എന്നിവയിലേക്ക് ഇവിടെ നിന്ന് നേരിട്ട് പ്രവേശനമുണ്ട്.
* പ്രത്യേകത: സ്വന്തമായി മാളും റെസ്റ്റോറന്റുകളുമുണ്ട്. ദുബായ് ഹിൽസിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന DH1 ബസ് സർവീസ് ആർടിഎ (RTA) ആരംഭിച്ചിട്ടുണ്ട്.
* വാടക: വൺ ബെഡ്റൂം അപ്പാർട്ട്മെന്റിന് ശരാശരി 1,00,000 ദിർഹം (പ്രതിവർഷം).
4. ദി ഗ്രീൻസ് ആൻഡ് ദി വ്യൂസ് (The Greens and The Views)
ദുബായ് മറീനയ്ക്കും പാം ജുമൈറയ്ക്കും അടുത്തുള്ള ഈ പ്രദേശം ജോലിക്ക് പോകുന്ന വർക്ക് ഏറ്റവും പ്രായോഗികമായ ഇടമാണ്.
* പ്രത്യേകത: ഷെയ്ഖ് സായിദ് റോഡിലേക്കും ഹെസ്സ സ്ട്രീറ്റി ലേക്കും വേഗത്തിൽ പ്രവേശിക്കാം. ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷൻ 20 മിനിറ്റ് നടന്നാൽ എത്തും.
* വാടക: വൺ ബെഡ്റൂം അപ്പാർട്ട്മെന്റിന് ശരാശരി 95,000 ദിർഹം (പ്രതിവർഷം).
5. ദി ലേക്സ്, സ്പ്രിംഗ്സ് ആൻഡ് മെഡോസ് (The Lakes, Springs and Meadows)
പ്രകൃതിരമണീയമായ തടാകങ്ങൾക്കും പാർക്കുകൾക്കും ചുറ്റുമായാണ് ഈ വില്ലകൾ നിർമ്മി ച്ചിരിക്കുന്നത്. എമിറേറ്റ്സ് ഹിൽസി നോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്.
* പ്രത്യേകത: ഷെയ്ഖ് സായിദ് റോഡിലേക്കും അൽ ഖൈൽ റോഡിലേക്കും തുല്യമായ സൗകര്യത്തിൽ എത്താം എന്നത് വാഹന ഉടമകൾക്ക് വലിയ ആശ്വാസമാണ്.
* വാടക: ടു ബെഡ്റൂം വില്ലയ്ക്ക് ശരാശരി 1,75,000 ദിർഹം (പ്രതിവർഷം).
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, എന്നാൽ നഗരത്തോട് ചേർന്ന് തന്നെ സുഗമമായ യാത്ര ആഗ്രഹിക്കുന്നവർക്ക് ഈ പ്രദേശങ്ങൾ മികച്ച തിരഞ്ഞെടു പ്പായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദുബായിലെ ട്രാഫിക് കുരുക്കിൽ പെടാതെ താമസിക്കാൻ പറ്റിയ മികച്ച അഞ്ച് സ്ഥലങ്ങളും: വാടക നിരക്കുകളും
Published:
Cover Story


