ദുബായ്: തടിയിൽ തീർത്ത വെറും വാതിലുകളല്ല അവ, മറിച്ച് ദുബായുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യ ത്തിന്റെയും നേർക്കാഴ്ചകളാണ്. നാദ് അൽ ഷെബ സ്ക്വയറിൽ നടക്കുന്ന ‘ദുബായ് ഡോർസ്’ (Dubai Doors) പ്രദർശനം സന്ദർശകർക്ക് സമ്മാനിക്കുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ നിർമ്മാണ വൈദഗ്ധ്യത്തിന്റെയും നഗരപരി ണാമത്തിന്റെയും കഥകളാണ്. ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ 19, 20 നൂറ്റാണ്ടുകളിലെ തേക്ക് മരത്തിൽ നിർമ്മിച്ച വാതിലുകളാണ് പ്രധാന ആകർഷണം.
* പ്രത്യേകതകൾ: ഇരട്ട വാതിലുകൾ, ഡയമണ്ട് കൊത്തുപണികൾ, ഫാൻ ആകൃതിയിലുള്ള മോട്ടിഫുകൾ, മനോഹരമായ പിത്തള ഹാൻഡിലുകൾ എന്നിവ പഴയകാലത്തെ കരവിരുന്ന് വ്യക്തമാക്കുന്നു.
* സുരക്ഷയും പ്രാർത്ഥനയും: സംരക്ഷണത്തിന്റെ പ്രതീകമായ അഞ്ചുമുനയുള്ള നക്ഷത്രങ്ങളും ഖുറാൻ വചനങ്ങളും പ്രാർത്ഥ നകളും കൊത്തിവെച്ച വാതിലുകൾ അക്കാലത്തെ വീടുകളുടെ ആത്മീയ പ്രാധാന്യവും വ്യക്തമാക്കുന്നു.
ദുബായുടെ ചരിത്രത്തിലേക്കുള്ള ജാലകങ്ങൾ: ‘ദുബായ് ഡോർസ്’ പ്രദർശനം ശ്രദ്ധേയമാകുന്നു
Published:
Cover Story



