അബുദാബി: യുഎഇയുടെ ഗതാഗത ഭൂപടം മാറ്റിമറിക്കുന്ന ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ എത്തിഹാദ് റെയിൽ പുറത്തുവിട്ടു. രാജ്യത്തെ 11 പ്രധാന നഗരങ്ങ ളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി, യുഎഇയിലെ ആദ്യത്തെ പൂർണ്ണ സംയോജിത പാസഞ്ചർ റെയിൽ സംവിധാനമായി മാറും.
പ്രധാന സ്റ്റേഷനുകൾ
രാജ്യത്തെ വിവിധ എമിറേറ്റുകളെ കോർത്തിണക്കിക്കൊണ്ടുള്ള പാതയിൽ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ് സ്റ്റേഷനുകൾ ഒരുങ്ങുന്നത്.
* ആദ്യഘട്ടം: അബുദാബി, ദുബായ്, ഷാർജ, ഫുജൈറ.
* രണ്ടാം ഘട്ടം: അൽ സില, അൽ ദന്ന, അൽ മിർഫ, മദീനത്ത് സായിദ്, മസൈറ, അൽ ഫയ, അൽ ധൈദ്.
ഈ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമി ക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
യാത്രാസമയം ലാഭിക്കാം സൗകര്യങ്ങൾ ഏറെ;
റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് മികച്ചൊരു ബദലായി മാറുന്ന എത്തിഹാദ് റെയിൽ, നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും:
* അബുദാബി – ദുബായ്: 57 മിനിറ്റ്
* അബുദാബി – അൽ റുവൈസ്: 70 മിനിറ്റ്
* അബുദാബി – ഫുജൈറ: 105 മിനിറ്റ്
യാത്രക്കാരുടെ സൗകര്യം മുൻനിർത്തി അത്യാധുനികമായ ഇന്റീരിയറുകൾ, സുഖപ്രദമായ സീറ്റുകൾ, ഓൺബോർഡ് വൈഫൈ, ഓരോ സീറ്റിലും പവർ ഔട്ട്ലെറ്റുകൾ എന്നിവ ട്രെയിനു കളിൽ സജ്ജീകരിച്ചിട്ടുണ്ട്. എമിറാത്തി സംസ്കാരം പ്രതിഫലിക്കുന്ന രീതിയിലാണ് ട്രെയിനുകളുടെ രൂപകൽപ്പന.
ഹൈ-സ്പീഡ് റെയിൽ: 30മിനിറ്റിൽ ദുബായിൽ നിന്ന് അബുദാബിലേക്ക്
നിലവിലെ പദ്ധതിക്ക് പുറമെ വരാനിരിക്കുന്ന ഹൈ-സ്പീഡ് റെയിൽ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും കമ്പനി പങ്കുവെച്ചു. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ യാഥാർത്ഥ്യമാകു ന്നതോടെ അബുദാബിക്കും ദുബായിക്കുമിടയിലുള്ള യാത്രാസമയം വെറും 30 മിനിറ്റായി ചുരുങ്ങും.
സാമ്പത്തിക കുതിച്ചുചാട്ടം:
അടുത്ത 50 വർഷത്തിനുള്ളിൽ യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് (GDP) 145 ബില്യൺ ദിർഹത്തിന്റെ അധിക സംഭാവന നൽകാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ടൂറിസത്തിന് കരുത്തേകുന്ന തോടൊപ്പം പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനില വാരം മെച്ചപ്പെടുത്തുന്ന ദീർഘകാല നിക്ഷേപമാണിതെന്ന് എത്തിഹാദ് റെയിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അൽ സുവൈദി പറഞ്ഞു.2023-ൽ ആരംഭിച്ച ചരക്ക് നീക്കത്തിന്റെ വിജയത്തിന് പിന്നാലെ പാസഞ്ചർ സർവീസ് കൂടി എത്തുന്നതോടെ യുഎഇയുടെ ഗതാഗത മേഖലയിൽ പുതിയൊരു ചരിത്രം കുറിക്കപ്പെടും.



