spot_img

യുഎസ് വിസയ്ക്ക് ഇനി 15,000 ഡോളർ വരെ ബോണ്ട്; പുതിയ പട്ടികയിൽ 7 രാജ്യങ്ങൾ കൂടി

Published:

വാഷിംഗ്ടൺ: ബി1, ബി2 വിസകൾക്കായി അപേക്ഷിക്കുന്ന നിശ്ചിത രാജ്യങ്ങളിലെ പൗരന്മാർക്ക് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വരെ ബോണ്ട് തുക ഏർപ്പെടുത്തി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരുടെ എണ്ണം വർധി ച്ചതും, താമസപരിധിയില്ലാതെ പൗരത്വം നൽകുന്ന പദ്ധതികൾ (Citizenship by Investment) നിലനിൽക്കുന്നതും കണക്കിലെടു ത്താണ് ഈ ‘വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം’ നടപ്പിലാ ക്കുന്നത്.
2025 ഓഗസ്റ്റ് 20-ന് ആരംഭിച്ച ഈ പദ്ധതി 2026 ഓഗസ്റ്റ് 5 വരെ തുടരും. പുതുതായി 7 രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തിയതോടെ പദ്ധതിയുടെ വ്യാപ്തി വർധിച്ചിരി ക്കുകയാണ്.
പുതിയ പട്ടികയിലെ രാജ്യങ്ങൾ
2026 ജനുവരി 1 മുതൽ താഴെ പറയുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് ബോണ്ട് ബാധകമാ യിരിക്കും:
* ഭൂട്ടാൻ
* ബോട്സ്വാന
* സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്
* ഗിനിയ
* ഗിനിയ ബിസാവു
* നമീബിയ
* തുർക്ക്മെനിസ്ഥാൻ
നേരത്തെ തന്നെ മൗറിറ്റാനിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പി, ടാൻസാനിയ (ഒക്ടോബർ 23, 2025), ഗാംബിയ (ഒക്ടോബർ 11, 2025), മലാവി, സാംബിയ (ഓഗസ്റ്റ് 20, 2025) എന്നീ രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ബോണ്ട് തുകയും പണമടയ്ക്കേണ്ട രീതിയും

അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി കണക്കി ലെടുത്ത് വിസ ഇന്റർവ്യൂ സമയത്ത് കോൺസുലർ ഓഫീസറാണ് ബോണ്ട് തുക നിശ്ചയിക്കുന്നത്. 5,000, 10,000, അല്ലെങ്കിൽ 15,000 ഡോളർ എന്നിങ്ങനെയാണ് ബോണ്ട് നിരക്കുകൾ.
* കോൺസുലർ ഓഫീസറുടെ നിർദ്ദേശപ്രകാരം I-352 എന്ന ഫോം സമർപ്പിക്കണം.
* ട്രഷറി വകുപ്പിന്റെ Pay.gov എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി നേരിട്ടാണ് പണമടയ്ക്കേണ്ടത്.
* ശ്രദ്ധിക്കുക: നിർദ്ദേശമില്ലാതെ മുൻകൂട്ടി പണമടച്ചാൽ റീഫണ്ട് ലഭിക്കില്ല. ബോണ്ട് തുക അടച്ചു എന്നത് വിസ ലഭിക്കാനുള്ള ഗ്യാരണ്ടിയല്ല.
യാത്രക്കാർക്കുള്ള കർശന നിബന്ധനകൾ
ബോണ്ട് തുക അടയ്ക്കുന്നവർക്ക് യുഎസിലേക്ക് പ്രവേശിക്കാനും തിരികെ പോകാനും മൂന്ന് വിമാനത്താവളങ്ങൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്:
* ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ട് (BOS)
* ജോൺ എഫ്. കെന്നഡി ഇന്റർനാഷണൽ എയർപോർട്ട് (JFK)
* വാഷിംഗ്ടൺ ഡുള്ളസ് ഇന്റർനാഷണൽ എയർപോർട്ട് (IAD)
മറ്റേതെങ്കിലും വിമാനത്താവളങ്ങൾ ഉപയോഗിച്ചാൽ പ്രവേശനം നിഷേധിക്കപ്പെടുകയോ മടക്കയാത്ര രേഖപ്പെടുത്താതിരി ക്കുകയോ ചെയ്യാം.
ബോണ്ട് തുക എപ്പോൾ നഷ്ടപ്പെടും?
അനുവദിച്ച കാലാവധിക്ക് ശേഷം യുഎസിൽ തുടരുകയോ, അനുവ ദിച്ച പോർട്ടുകൾ വഴി അല്ലാതെ പുറത്തേക്ക് പോകുകയോ, യുഎ സിൽ ഇരുന്നുകൊണ്ട് സ്റ്റാറ്റസ് മാറ്റാൻ (ഉദാഹരണത്തിന് അഭയം തേടുക) ശ്രമിക്കുകയോ ചെയ്താൽ ബോണ്ട് തുക കണ്ടുകെട്ടും. ഇത്തരം കേസുകൾ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന് (USCIS) കൈമാറും.
തുക തിരികെ ലഭിക്കുന്നത് എങ്ങനെ?
കൃത്യസമയത്ത് നിശ്ചിത വിമാന ത്താവളങ്ങൾ വഴി തിരികെ പോകുന്നവർക്കും, വിസ ലഭിച്ചിട്ടും യാത്ര ചെയ്യാത്തവർക്കും ബോണ്ട് തുക പൂർണ്ണമായും തിരികെ ലഭിക്കും. എന്നാൽ ഈ തുകയ്ക്ക് പലിശ ലഭിക്കില്ലെന്ന് ഫെഡറൽ രജിസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്.

Cover Story

Related Articles

Recent Articles