spot_img

റമദാൻ 2026: ദുബായ് സന്ദർശിക്കുന്നവരും പ്രവാസികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും; പാലിക്കേണ്ട മര്യാദകളും

Published:

ദുബായ്: യുഎഇയിൽ വിശുദ്ധ റമദാൻ മാസത്തിന് തുടക്കമാകാ നിരിക്കെ, രാജ്യത്തെ പൗരന്മാർക്കും സന്ദർശകർക്കും പ്രവാസികൾക്കുമായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെ ടുവിച്ചു. പ്രാദേശിക സംസ്കാ രത്തെ ബഹുമാനിച്ചും നിയമങ്ങൾ പാലിച്ചും റമദാൻ മാസത്തിന്റെ ഭാഗമാകാൻ സഹായിക്കുന്ന ഒരു ‘എറ്റിക്കറ്റ് ഗൈഡ്’ (Etiquette Guide) ആണിത്.
ഭക്ഷണം, പാനീയം, പുകവലി
റമദാനിൽ മുസ്ലിം വിശ്വാസികൾ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ നോമ്പ് അനുഷ്ഠിക്കുന്നു. നോമ്പെടുക്കാത്തവർക്കും വിനോദസഞ്ചാരികൾക്കും പകൽ സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റുകളും കഫേകളും തുറന്ന് പ്രവർത്തിക്കുമെങ്കിലും, പൊതുസ്ഥലങ്ങളിൽ പരസ്യമായി ആഹാരം കഴിക്കുന്നതും പാനീയങ്ങൾ കുടിക്കുന്നതും പുകവലിക്കുന്നതും ഒഴിവാക്ക ണമെന്ന് സർക്കാർ നിർദ്ദേശി ക്കുന്നു.
വസ്ത്രധാരണവും പെരുമാറ്റവും
* വസ്ത്രധാരണം: ദുബായ് പൊതുവെ ലിബറൽ ആണെങ്കിലും റമദാൻ മാസത്തിൽ കൂടുതൽ മാന്യമായ വസ്ത്രധാരണം സ്വീകരിക്കാൻ നിർദ്ദേശമുണ്ട്. പ്രത്യേകിച്ച് സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ ഇത് നിർബന്ധമാണ്.
* ശബ്ദം നിയന്ത്രിക്കുക: റമദാൻ സമാധാനത്തിന്റെയും പ്രാർത്ഥന യുടെയും സമയമായതിനാൽ പൊതുസ്ഥലങ്ങളിൽ ഉച്ചത്തിലുള്ള സംഗീതം, നൃത്തം എന്നിവ ഒഴിവാക്കണം. എന്നാൽ ബാറുകളിലും റെസ്റ്റോറന്റുകളിലും സംഗീതത്തിന് തടസ്സമുണ്ടാകില്ല.
* മദ്യം: ലൈസൻസുള്ള ഇടങ്ങളിൽ മദ്യം ലഭ്യമാകുമെങ്കിലും ചിലയി ടങ്ങൾ പകൽ സമയത്ത് സേവനം നിർത്തിവെച്ചേക്കാം. മുൻകൂട്ടി അന്വേഷിക്കുന്നത് നന്നായിരിക്കും.
സമയക്രമത്തിലെ മാറ്റങ്ങൾ
* ജോലി സമയം: യുഎഇയിലെ സ്വകാര്യ-പൊതു മേഖലകളിൽ ജോലി സമയം പ്രതിദിനം രണ്ട് മണിക്കൂർ കുറയ്ക്കും. നോമ്പെടു ക്കാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും.
* മാളുകൾ: ഷോപ്പിംഗ് മാളുകൾ രാത്രി വൈകിയും (പുലർച്ചെ 1 അല്ലെങ്കിൽ 2 മണി വരെ) പ്രവർത്തിക്കും.
* പാർക്കിംഗ്: പെയ്ഡ് പാർക്കിംഗ് സമയങ്ങളിലും മാറ്റമുണ്ടാകും.
ഗതാഗതവും യാത്രയും
* ഇഫ്താർ തിരക്ക്: നോമ്പ് തുറക്കുന്ന സമയത്തിന് തൊട്ടുമുമ്പ് റോഡുകളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. ഡ്രൈവർമാർ ക്ഷീണിതരാകാൻ സാധ്യതയുള്ള തിനാൽ അതീവ ജാഗ്രത പാലിക്കണം.
* ടാക്സികൾ: സൂര്യാസ്തമയ സമയത്ത് ടാക്സി ഡ്രൈവർമാർ നോമ്പ് തുറക്കാൻ പോകുന്നതി നാൽ ടാക്സികൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. അതിനാൽ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുക.
റമദാൻ പീരങ്കിയും ഇഫ്താർ ക്ഷണവും ദുബായിൽ നോമ്പ് തുറക്കുന്ന സമയം അറിയിക്കാൻ പീരങ്കികൾ മുഴക്കുന്ന ആചാരം ഇപ്പോഴുമുണ്ട്. കൂടാതെ, ഏതെങ്കിലും ഇഫ്താർ വിരുന്നി ലേക്ക് ക്ഷണം ലഭിച്ചാൽ അത് സ്വീകരിക്കുന്നത് പ്രാദേശിക സംസ്കാരത്തോടുള്ള ബഹുമാന മായി കണക്കാക്കപ്പെടുന്നു.
റമദാൻ വിപണികൾ, കമ്മ്യൂണിറ്റി പരിപാടികൾ, ചാരിറ്റി പ്രവർത്ത നങ്ങൾ എന്നിവയാൽ സജീവമാകുന്ന ദുബായ്, ഈ വിശുദ്ധ മാസത്തിൽ സന്ദർശ കർക്ക് മികച്ച സാംസ്കാരിക അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.

Cover Story

Related Articles

Recent Articles